Category: പ്രാദേശികം

Post

ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും, പ്രവർത്തക കൺവെൻഷനും

തിരൂർ : എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി ഇലക്ഷൻ പ്രവർത്തക കൺവെൻഷനും, നാലാം വാർഡ്‌ ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉത്ഘാടനവും നടന്നു. ഓഫീസ് ഉത്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. പി. ഒ റഹ്മത്തുള്ള നിർവഹിച്ചു.മറ്റു ചില പാർട്ടികളിൽ പാർട്ടിയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ സ്ഥാനാർഥി പട്ടികയിൽ നിന്നും മാറ്റി നിർത്തി തറവാടിന്റെ മഹിമ പറഞ്ഞു മറ്റു ചിലർ സ്ഥാനാർഥി പട്ടികയിൽ കയറി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മുൻസിപ്പാലിറ്റിയിൽ നാലാം വാർഡ് ഉൾപ്പെടെയുള്ള...

Post

അഖണ്ഡനാമയജ്ഞം തെക്കുമ്മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ 30 ന്ന്

തിരൂർ : തെക്കുമ്മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ 2025 നവംബർ 30 ഞായാഴ്ച നടക്കുന്ന അഖണ്ഡനാമയജ്ഞത്തിന്റെ വിപുലമായ നടത്തിപ്പിനായി ക്ഷേത്ര സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ക്ഷേത്രം സെക്രട്ടറി മണികണ്ഠൻ, പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പ്രകാശൻ എന്നിവർ സംസാരിച്ചു.

Post

യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം :കെഎസ്എസ്പി എ

പരുതൂർ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ യു ഡി എഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് കെ എസ് എസ് പി എ പരുതൂർ പഞ്ചായത്ത്‌ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുത്ത ഇടതുപക്ഷത്തെ പരാജയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ്‌ ഒ പി ഉണ്ണിമേനോൻ പറഞ്ഞു. ദാസ് പടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി കെ ഉണ്ണികൃഷ്ണൻ, കെ മൂസക്കുട്ടി, കെ...

Post

എസ് ഡി പി ഐ സ്ഥാനാർഥിയായി കോൺഗ്രസ് വനിത നേതാവ്

അമ്പലപ്പുഴ: സീറ്റ് നിഷേധിച്ച കോൺഗ്രസ് വനിതാ നേതാവ് എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിക്കും. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും സേവാദൾ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ ഷാഹിദ പുറക്കാടാണ്‌ പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടിയിൽ സ്ഥാനാർഥിയായത്. കോൺഗ്രസ് പുറക്കാട് മണ്ഡലം സെക്രട്ടറികൂടിയായ ഷാഹിദ ബ്ലോക്കിലോ പഞ്ചായത്തിലോ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേതൃത്വം ആവശ്യം നിഷേധിച്ചതോടെയാണ് ഷാഹിദ എസ്ഡിപിഐയിൽ ചേർന്ന് സ്ഥാനാർഥിയായത്. സിപിഐ എമ്മിലെ അഡ്വ. വി എസ് ജിനുരാജാണ് എൽഡിഎഫ് സ്ഥാനാർഥി

Post

മേലൂർ LDF തെരഞ്ഞെടുപ്പ് കൺവൻഷൻ

രവിമേലൂർ ചാലക്കുടി – മേലൂർ പഞ്ചായത്ത് LDF കൺവൻഷൻ മേലൂർ പള്ളിനട പഞ്ചായത്ത് ഹാളിൽ CPI ലോക്കൽ സെക്രട്ടറി സ: മധു തുപ്രത്തിൻ്റെ അദ്ധ്യക്ഷതയിൽ CPIM ജില്ലാ സെക്രട്ടറി സ: M Mവർഗ്ഗീസ് ഉൽഘാടനം നിർവഹിച്ചു ! സ : M S സുനിത സ്വാഗതം ചെയ്തു! മറ്റ് LDF നേതാക്കൾ ആശംസകൾ അർപ്പിച്ചു ! LDF സംഘാടക സമിതി രൂപീകരിച്ചു ! കല്ലുകുത്തിയിൽ LDF മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം നിർവഹിച്ചു ! ജില്ലാ...

Post

സ്വരലയ കലാവേദിക്ക് പുതിയ കമ്മിറ്റി

പ്രവാസി കലാരംഗത്ത് ഒരു പുതിയ പുതുക്കാറ്റ് ജിദ്ദ :പ്രവാസി ഹൃദയങ്ങളിൽ സംഗീതത്തിന്റെ നിറമിളക്കാൻ, കലാത്മാവിനെ പ്രോത്സാഹിപ്പിക്കാൻ, പുതുചുവടുകളോടെ സ്വരലയ കലാവേദി പുതിയ നേതൃത്വവുമായി മുന്നോട്ടു വരുന്നു. പ്രവാസി കലാരംഗത്ത് കൂടുതൽ അവസരങ്ങളും മികവുറ്റ വേദികളും സൃഷ്ടിക്കണമെന്നും സംഗീതത്തിന്റെ പുതു വഴികൾ തുറക്കണമെന്നും ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി രൂപംകൊണ്ടത്. കലയും സംസ്കാരവും ചേർന്ന് സ്‌നേഹത്തിന്റെ ഒരു വലിയ തിരമാല ഉയർത്തുന്ന ഈ സംഘടന, ‘പ്രവാസികൾക്കായുള്ള ഒരു കുടുംബവേദി’ എന്ന നിലയ്ക്ക് തന്നെ പുതിയ തീരുമാനം കൈക്കൊള്ളുന്നു. ജിദ്ദയിലെ വിവിധ...

Post

തെരഞ്ഞെടുപ്പ് കാലത്തെ അപൂർവ്വ കാഴ്ചകൾ

പഴയബാലറ്റ് ബോക്സും മെഗാ ഫോണുമായി കെ പി സുനീർ, കൃഷ്ണൻ എരഞ്ഞിക്കൽ അരീക്കോട്-വിസ്മൃതിയിലായ ബാലറ്റ് പെട്ടിയും മെഗാഫോണും പുരാവസ്തു ശേഖരണത്തിലെ അപൂർവ കാഴ്ചകളുമായി ഉർങ്ങാട്ടീരി വെറ്റിലപ്പാറ കെ പി സുനീർ. 1952 മുതല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് നിക്ഷേപിക്കാൻ ഉപയോഗിച്ച ബാലറ്റ് ബോക്സ് 2004ല്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ രംഗപ്രവേശനം വന്നതോടെയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് അപ്രത്യക്ഷമായത്. ഏറെ സുരക്ഷിതത്വവും കൃത്രിമത്വം നടത്താന്‍ കഴിയാത്തതുമായ പേപ്പർ ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്ത് പെട്ടിയില്‍ നിക്ഷേപിക്കുന്ന രീതി ഏറെ സുരക്ഷിതമായിരുന്നു. പോളിംഗിന്...

Post

മറിയക്കുട്ടി (76) നിര്യാതയായി

തൃപ്രങ്ങോട്, കൈമലശ്ശേരി ചിറ്റകത്ത് മറിയക്കുട്ടി (76) നിര്യാതയായി. ഭർത്താവ് മൊയ്തീൻ മാസ്റ്റർ . മക്കൾ മുസ്തഫ കൈമലശ്ശേരി (യൂട്യൂബർ), കലാം മലബാർ ഹയർസെക്കൻഡറി സ്കൂൾ എച്ച്എം, ജമാലുദ്ദീൻ ലണ്ടൻ, സലീന, മുനീർ യുഎഇ.സഹോദരി ഫൗസിയയുടെ mother in-law മരുമക്കൾ റിയാസ് ഒമാൻ,റാഹില സിപിഐഎം തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി അംഗം , ഫൗസിയ ടീച്ചർ മലബാർ ഹയർസെക്കൻഡറി, ഹസ്ന യുഎഇമയ്യത്ത് കബറടക്കം 23 ഞായറാഴ്ച രാവിലെ 11 മണിക്ക്കൈമലശ്ശേരി ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

Post

അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി

സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി.കമ്മിറ്റി കൺവീനർ സനോജ് , ഡാനിഷ് , ശബരീഷ് ഉമ്മർ, എന്നിവർ സംസാരിച്ചു.

Post

എഴുത്തുത്സവം2.0 23 ഞായറാഴ്ച തുഞ്ചൻ പറമ്പിൽ നടക്കും

തിരൂർ :തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നാളെ നടക്കുന്ന തപാൽ ജീവനക്കാരുടെ സാംസ്ക്കാരിക കൂട്ടായ്മയായ തിരൂർ തപാൽ കൂട്ടം നടത്തുന്ന എഴുത്തുത്സവം2.0 പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്‌റ്റ്‌ മണികണ്ഠൻ പട്ടാമ്പി മുഖ്യാഥിതിയായ് പങ്കെടുക്കും. പു.ക.സ ജില്ലാ പ്രസിഡങ്ങ് Dr ഉണ്ണി ആമ പാറക്കൽ തിരൂർ പോസ്റ്റൽ സൂപ്രണ്ട്. എം.കെ. ഇന്ദിര എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ NFPE നേതാക്കളായ എൻ.പി. അബ്ദുൾ കാദർ, വി.കെ.ടി. വിനോദ് കുമാർ ,...