Category: പ്രാദേശികം

Post

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരൂർ, തിരൂരിൽ വെച്ച് നവംബർ 27 മുതൽ 29 വരെ നടത്തുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വർണ്ണോജ്വലമായ തുടക്കം. രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ്...

Post

റുക്കിയ ഹജ്ജുമ്മ (82)നിര്യാതയായി

തിരുനാവായ :എടക്കുളം ചങ്ങമ്പള്ളി പടിഞ്ഞാറേതിൽ പരേതനായ കുഞ്ഞാപ്പു ഗുരുക്കളുടെഭാര്യ റുക്കിയ ഹജ്ജുമ്മ (82)നിര്യാതയായി.ഖബറടക്കം (ബുധൻ) രാവിലെ 10.30 ന് എടക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:കുഞ്ഞിപ്പ ഗുരുക്കൾ (ജില്ലാ – മണ്ഡലം കെ എം സി സി ഉപദേശക സമിതി അംഗം, എടക്കുളം മഹല്ല് യു എ ഇ കമ്മിറ്റി പ്രസിഡൻ്റ്) ബഷീർ ഗുരുക്കൾ മുസ്തഫ ഗുരുക്കൾ,ഷംസു ഗുരുക്കൾ,റഫീക്ഗുരുക്കൾതിത്തിമ്മു,നസീറ മരുമക്കൾ: മുഹമ്മദ് കുട്ടി ( പല്ലാർ )സക്കീന, സുലൈഖ,ഷാഹിന , ഷാഹിദ, നസ്റീന

Post

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാര്‍ത്ഥികള്‍

മലപ്പുറം :തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം (തിങ്കള്‍) അവസാനിച്ചതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്ര സ്ഥാനാര്‍ഥികളായും 126 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. വനിതാ സ്ഥാനാര്‍ഥികളായി 55 പേരും 71 പുരുഷന്മാരും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലാണ് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവിടെ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ചങ്ങരംകുളം ഡിവിഷനില്‍ ഏഴ് പേരും, പൊന്മുണ്ടം ഡിവിഷനില്‍...

Post

ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിനെ പെൻഷൻകാർ തള്ളിക്കളയണം

സർക്കാരിനെ വിശ്വസിച്ച് സർക്കാരിനൊപ്പം നിന്നപ്പോൾ ജീവനക്കാരേയും പെൻഷൻകാരേയും വഞ്ചിച്ച സർക്കാരിനെ ഇനിയും എങ്ങിനെയാണ് വിശ്വസിക്കുക എന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുമിറ്റക്കോട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് KSSPA പാലക്കാട് ജില്ലാ സെക്രട്ടരിയേറ്റ് അംഗം കെ. മൂസക്കുട്ടി ചോദിച്ചു. പി. മിനിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തെ അഭിസംബോധന ചെയ്ത് വി.കെ ഉണ്ണിക്കൃഷ്ണൻ, യു. വിജയകൃഷ്ണൻ, സി ചന്ദ്രൻ,വി.ടി. ഉണ്ണിക്കൃഷ്ണൻ, T K മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.P.V. മോഹനൻ സ്വാഗതം ആശംസിച്ച ചടങ്ങിന് പി....

Post

26 ത് സ്പെഷ്യൽ സ്കൂൾ കലോത്സവം ബ്രോഷർ പ്രകാശനം ചെയ്തു

തിരൂർ: 26 ആമത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എഡിപിഐ സി എ സന്തോഷ് തിരൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ ബാബു വർഗീസിന് നൽകി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കൺവീനർ മനോജ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ പ്രവീൺ എസി അബ്ദുൽ മജീദ്, ആർ. രാജേഷ് , ഇ.പി. എ. ലത്തീഫ് ,പ്രിൻസിപ്പാൾ രഹന സി എ ഹെഡ്മാസ്റ്റർ...

Post

തെക്കൻ കുറ്റൂർ മേഖല’സ്നേഹസ്മിതം’കുടുംബ സംഗമം 30 ന്

തലക്കാട് : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന “സ്നേഹസ്മിതം” തെ ക്കൻ കുറ്റർ മേഖല കുടുംബ സംഗമം 30 ന് ഞായർ 6.30ന് കുറ്റൂർ ഐ. ഇ.സി ഹാളിൽ നടക്കും. കുടുംബം ഒരു ആത്മവിചാരം എന്നി വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. എം.ടി. മനാഫ്,ഷിഹാബ് കാളാട് , ഗഫൂർ പൊന്നാനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ടി.വി. റംഷീദ ടീച്ചർ അവാർഡുകൾ വിതരണം ചെയ്യും. കുംബാംഗങ്ങുടെ കലാ...

Post

26-മത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂരിൽ

തിരൂർ : കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി തിരൂരിൽ വെച്ച് നടക്കുകയാണ്. സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ കലോത്സവം നടത്തുന്നത്. കലോത്സവത്തിൽ കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരയക്കുന്നു . 105ഓളം...

Post

ബി.എൽ.ഒ. യെ നീക്കി

തവനൂർ :പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി.സ്കൂൾബൂത്തിലെ ബി.എൽ. ഒ.യെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബി. എൽ.ഒ ചുമതല നൽകി.

Post

വാർത്ത നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ മർദ്ദിച്ചത് കാടത്തം

തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. പ്രവീണിനെ രക്ഷിക്കാൻ ശ്രമിച്ച പ്രസ് ക്ലബ് മുൻ സെക്രട്ടറിയും കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ എം. രാധാകൃഷ്ണനും മർദ്ദനമേറ്റു. വാർത്ത നൽകിയതിനെതിരേ അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു ബാബുവും കൂടെയുള്ളവരും പ്രവീണിനെ മർദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നിൽ...

Post

ഹാരിസ് കോടേരീ മുസ്ലിം ലീഗിൽ നിന്ന് രാജി വെച്ചു

തിരൂർ :ഞാന്‍ പഴയ കാല മുസ്ലിം ലീഗ് നേതാവും പാര്‍ട്ടിയുടെ തിരൂരില്‍ നിന്നുളള ആദ്യത്തെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന മദിരാശി അബൂബക്കര്‍ സാഹിബിന്റെ മകനാണ്. പാര്‍ട്ടിക്കു വേണ്ടി ജയില്‍വാസം വരെ അനുഭവിക്കേണ്ടി വന്ന എന്റെ പിതാവ് എക്കാലത്തും മതേതര നിലപാടുകള്‍ ഉയര്‍ത്തിപിടിക്കാനും വര്‍ഗ്ഗീയ ശക്തികളില്‍ നിന്നും കൃത്യമായ അകലം പാലിക്കാനും ബദ്ധ ശ്രദ്ധ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളിലായി മുസ്ലിം ലീഗ് നേതൃത്വം കേവലം തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കി വര്‍ഗ്ഗീയ ശക്തികളുമായി...