Category: പ്രാദേശികം

Post

ദാർ അൽ മജ്ദ് ഇന്റർനാഷണൽ സ്കൂളിന്റെ സ്പോർട്സ് മീറ്റ് സമാപിച്ചു

“ആരോഗ്യവും നന്ദിയുള്ള ഹൃദയവും” എന്ന തീമിൽ ദാർ അൽ മജ്ദ് ഇന്റർനാഷണൽ സ്കൂൾ “ആരോഗ്യവും നന്ദിയുള്ള ഹൃദയവും” എന്ന തീമിൽ സംഘടിപ്പിച്ച 8-ാമത് വാർഷിക സ്പോർട്സ് മീറ്റ് ഭംഗിയായി നടത്തി. ഓപ്പണിംഗ് സെറിമണി ഗ്രേസ്സ് ചെയ്തത് കിഡ്സ് പ്രൈമറി സ്കൂളിന്റെ സിഇഒ/കൺസൾട്ടന്റ് കൂടിയായ, ഹനയും ഹംസ ഇസ്‌കന്ദറിന്റെയും മാതാവായ മിസ് നൗഷിൻ അഹമ്മദ് ആയിരുന്നു. അവർ വിദ്യാർത്ഥികളുടെ മനോഹരമായ പ്രകടനങ്ങളെ പ്രശംസിക്കുകയും അധ്യാപകരുടെ കഠിന പരിശ്രമത്തിന് അഭിനന്ദനവും അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന സ്കൂൾ ഇവന്റുകളിലും പങ്കുചേരാനുള്ള താൽപര്യം...

Post

സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം :പ്രശംസ പിടിച്ചു പറ്റിട്രോഫി കമ്മറ്റി

പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കുംട്രോഫികൾ വിതരണം ചെയ്തു. തിരൂർ : തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ സമയബന്ധിതമായി ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്ത് ഏവരുടെയും പ്രശംസ പിടിച്ചുപ്പറ്റി ട്രോഫി കമ്മറ്റി. മത്സര ഫലം പുറത്ത് വന്ന ഉടനെ തന്നെ ട്രോഫി കമ്മറ്റി പവലിയനിൽ നിന്ന് വിജയി കൾ ട്രോഫികളും സർട്ടിഫിക്കറ്റുകളും കൈപ്പറ്റിരുന്നു.കലോത്സവത്തിൽ കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം...

Post

മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ് കുട്ടി സാഹിബ് നിര്യാതനായി

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,കുറ്റിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ്,ദീർഘകാലം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്,അര നൂറ്റാണ്ടിലേറെക്കാലം പാഴൂർ AMUP സ്കൂൾ മാനേജർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. കബറടക്കം നാളെ രാവിലെ 10 മണിക്ക് പാഴൂർ ജുമാ മസ്ജിദ് കബർസ്ഥാൻ..

Post

ടി വി ലക്ഷ്മിക്കുട്ടി വാരസ്യാർ (76) അന്തരിച്ചു

വളാഞ്ചേരി മൂർക്കനാട് പടിക്കൽ വാരിയത്ത്ടി വി ലക്ഷ്മിക്കുട്ടി വാരസ്യാർ (76) അന്തരിച്ചു. ഭർത്താവ് പരേതനായ രാമകൃഷ്ണ വാരിയർ ( കുട്ടൻ വാര്യർ ). മക്കൾ പരേതയായ ഉഷ , ഉണ്ണികൃഷ്ണൻ, നിഷ. സംസ്കാര ചടങ്ങുകൾ തിരുവില്വാമല ഐവർ മഠത്തിൽ .

Post

ഗഗനം 2025ബഹിരാകാശ ശാസ്ത്ര പ്രദർശനം

ജി.എച്ച്.എസ്.എസ്. ചെറിയമുണ്ടം സ്കൂളും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISROയും സംയുക്തമായി സംഘടിപ്പിക്കുന്ന ബഹിരാകാശ ശാസ്ത്ര പ്രദർശനം ഡിസംബർ 1, 2 തീയതികളിൽ സ്കൂൾ ക്യാമ്പസിൽ നടക്കും.വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും അന്വേഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന എക്സിബിഷനിൽ ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, ബഹിരാകാശ ദൗത്യങ്ങൾ, ശാസ്ത്ര മാതൃകകൾ തുടങ്ങി വിവിധ പ്രദർശനങ്ങൾ ഉണ്ടാകും. സ്കൂൾ വിദ്യാർത്ഥികൾക്കും സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Post

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: ആലത്തിയൂർ KHMHSS സംസ്ഥാന തലത്തിലേക്ക്

ആലത്തിയൂർ: കേരളത്തിലെ പൊ തുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്ര പഥത്തിൽ ആലത്തിയൂർ കെ. എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾ ജിലാ തല ജേതാക്കളായി. ആശയം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വൈ.ഐ.പി ശാസ്ത്രപഥം 8.0 യിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് ഈ സ്കൂളിൽ നിന്നാണ്. ഇതിനുമുൻപും സ്കൂൾ ടീമിന് ജില്ലാ സംസ്ഥാനതലങ്ങളിൽ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്. ഹൈസ്കൂളിലെ ശാസ്ത്രപ്രതിഭകളായ പി. ഹാനിയ റഹ്‌മാൻ,...

Post

എസ്.പി ബാപ്പുട്ടി ഹാജി(78)അന്തരിച്ചു

കൂട്ടായി: പള്ളിവളപ്പ് കുട്ടുകടവത്ത് എസ്.പി ബാപ്പുട്ടി ഹാജി(78)അന്തരിച്ചു. ദീർഘകാലം കൂട്ടായിയിൽ കൊപ്ര വ്യാപാരിയായിരുന്നു. പിതാവ്:പരേതനായ മരക്കാർ. മാതാവ്:പരേതയായ ബീരാവുമ്മ. ഭാര്യ:ഖദീജ. മക്കൾ:സാബിറ,ഹബീബ്(യുഎഇ), അൻവർ സാദത്ത്(ചന്ദ്രിക കൂട്ടായി ലേഖകൻ), ആത്തിക്ക,റാസിഖ്(യുഎഇ), ഫൗസിയ,റഷീദ,നൗഷാബി. മരുമക്കൾ:മൊയ്തീൻകുട്ടി(കാരത്തൂർ), സൽമത്ത്(പരപ്പനങ്ങാടി), ഖദീജ(കോതപറമ്പ്), സുബൈർ(താനൂർ), ഫാത്തിമ(അരിക്കാഞ്ചിറ), ഹംസകോയ(ആശാൻപടി), ഫൈസൽ(താനൂർ).

Post

യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം : KSSPA

കൂറ്റനാട് : ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാരിനെതിരെ പ്രതികരിക്കാനുള്ള സുവർണ്ണാവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും, അതിനായി യു ഡി എഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കെ പി സി സി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ എസ് എസ് പി എ തൃത്താല നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് OP ഉണ്ണി...

Post

മുക്കാളിയിൽ സഞ്ചാര സ്വാതന്ത്യം തടസപ്പെടുത്തുന്ന റോഡ് വർക്കിന് പരിഹാരം കാണണം

വടകം:മുക്കാളിയിൽ മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ച നടപടി യാത്ര ദുരിതത്തിലാക്കുന്നുവെന്നും കരാർ വർക്ക് ഏറ്റെടുത്ത അദാനി കമ്പനി റോഡ് പ്രവർത്തിയിൽ നിരുത്തരവാദിത്വം കാണിക്കുന്നത് ജനപ്രതിനിധികളുടെഉത്തരവാദിത്വമില്ലായമയാണന്ന് എസ് ഡി പി ഐ മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല ആരോപിച്ചു. മുക്കാളിയിൽ റോഡ് പ്രവർത്തി ഏറ്റെടുത്ത അദാനി കമ്പനി ഗ്രൂപ്പ് ജനങ്ങളുടെ ജീവനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസം സൃഷ്ടിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. മുക്കാളിപ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. പൊടി ശല്യവും ജർക്കിങ്ങും കാരണം ശ്വാസതടസ്സവും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ അത്യാഹിത...

Post

സ്പെഷൽ സ്ക്കൂൾ കലോത്സവം : ട്രോഫി കമ്മറ്റി പവലിയൻ ഉദ്ഘാടനം ചെയ്തു

തിരൂർ : തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവട്രോഫി കമ്മറ്റി ഓഫീസ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി റഫീഖ് ഉദ്ഘാടനംചെയ്തു. ട്രോഫി കമ്മറ്റി കൺവീനർഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുനിത , പ്രധാന അധ്യാപകൻ ടി.വി. ദിനേഷ് ,ട്രോഫി കമ്മറ്റി ഭാര വാഹികളായകെ.എം. അബ്ദുള്ള, മജീദ് കാടേങ്ങൽ ,, കെ. ഫസലുൽ ഹഖ്, വി.എ. ഗഫൂർ, ജലീൽ വൈരങ്കോട്, സി.ടി ജമാൽ ,...