താനുർ: ഇന്നത്തെ വാഗ്ദാനം നാളെത്തെ യാഥാർത്ഥ്യം എന്ന സന്ദേശമുയർത്തി യു ഡി എഫ് താനാളൂർ പഞ്ചായത്ത്പ്രകടന പത്രികപുറത്തിറക്കി. ജനക്ഷേമകരമായ പദ്ധതികൾക്ക്മുൻഗണന നൽകിയുള്ളതാണ്പത്രിക’താനാളൂരിലെ മുഴുവൻ ഗ്രാമീണ റോഡുകളും 100 ദിവസത്തിനകം ഗതാഗതയോഗ്യമാകുമെന്നും ഗ്രാമ പഞ്ചായത്ത് ആഫീസിൽ കെട്ടികിടക്കുന്ന മുഴുവൻ ഫയലുകളിലും 100 ദിവസത്തിനകം തീർപ്പു കൽപ്പിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന പ്രകടന പത്രികയിൽ ജലസാക്ഷരതക്കും ഊന്നൽ നൽകുന്നുണ്ട്.ലഹരി മുക്ത താനാളൂർ യാഥാർത്ഥ്യമാക്കും. മുഴുവൻ അങ്കണവാടികളും സ്മാർട്ടാകും . അംഗനവാടി ടീച്ചർമാർക്കും ആശാവർക്കർമാർക്കുംഹോണറേറിയം...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Category: പ്രാദേശികം
മുഖ്യ മന്ത്രിയുടെ വിദ്വേഷ പ്രചാരണം നാടിനാപത്ത്
റസാഖ് പാലേരി 2019 വരെ ഉണ്ടായിരുന്ന വെൽഫെയർ സഖ്യം മറന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും മറവി രോഗത്തിന് ചികിത്സക്ക് വിധേയമാക്കണം മലപ്പുറം: തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും സിപിഎം നേതാക്കൾ നടത്തിയ ശബരിമല സ്വർണ്ണക്കവർച്ച ചർച്ചയും വഴി തിരിച്ചുവിടാൻ വേണ്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തികൊണ്ടിരിക്കുന്ന വിദ്വേഷപ്രചണം കേരളത്തിൻ്റെ സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്ന വൻ വിപത്താണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിൽ പതിനാറാം വാർഡ് കടകൂർ യു ഡി...
പിതാവിൻ്റെ പൈതൃകം കാത്ത്; സി കെ ഹമീദ് നിയാസ്
തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി തിരൂർ: സാധാരണ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന മർഹൂം സി.കെ. കുഞ്ഞു ഹാജി സാഹിബിൻ്റെ മകൻ സി കെ ഹമീദ് നിയാസ് തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ സെക്രട്ടറിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു. പതിറ്റാണ്ടുകളുടെ സംഘടനാ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം ഈ സുപ്രധാന പദവിയിലേക്ക് എത്തുന്നത്. മുസ്ലിംലീഗിന്റെ സമുന്നതരായ നേതാവും മന്ത്രിയുമായിരുന്ന അഹമ്മദ് ഗുരുക്കളുടെ ബന്ധുവുമാണ് നിയാസ് സി.കെ. എങ്കിലും, അത്തരത്തിലുള്ള ബന്ധങ്ങളൊന്നും അദ്ദേഹം തൻ്റെ നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല....
പ്രീ ക്യാമ്പ് ഓറിയൻ്റേഷൻ
വളവന്നൂർ : നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂർ , താനൂർ , കോട്ടക്കൽ ക്ലസ്റ്റർ നിന്നുള്ള എൻഎസ്എസ് യൂണിറ്റുകളിൽ നിന്ന് രണ്ട് വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം വളവന്നൂർ ബാഫഖി യതീംഖാന ഹൈയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പി. ടി. എ പ്രസിഡൻ്റ് ശ്രീ. എം. എ റഫീഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ഡിസംബർ 26 ന് ആരംഭിക്കുന്ന സ്പതദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ ന്മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിൻ്റെ ഉദ്ദേശം...
മാഞ്ചപ്പുറത്ത് സിദ്ദീഖിനെ യു ഡി എഫ് പൊന്നാട അണിഞ്ഞ് ആദരിച്ചു
കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും അറബി ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ തിരൂർ തുഞ്ചൻ സ്മാരക ഗവൺമെൻ്റ് കോളേജ് അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ മാഞ്ചപ്പുറത്ത് സിദ്ദീഖിനെ മലപ്പുറം ജില്ലാ പഞ്ചായത്ത് പൊൻമുണ്ടം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി ബഷീർ രണ്ടത്താണി വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. സി കെ അബ്ദു , ഹുസൈൻ തലക്കടത്തൂർ , എം. എ റഫീഖ് , സി.കെ ഹൈദർ , സി കാദർ , വൈ സൽമാൻ , സി.കെ...
അനന്താവൂർ കോന്നല്ലൂരിൽയു.ഡി. എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു
തിരുന്നാവായ: ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർഥികളായ ജില്ലാ പഞ്ചായത്ത് തിരുന്നാവായഡിവിഷൻ സാരഥി എൻ.പി. ശരീഫാബി,തിരൂർ ബ്ലോക്ക് പഞ്ചായത്ത്പട്ടർനടക്കാവ് ഡിവിഷൻ സ്ഥാനാർത്ഥിസി.പി. റഹ്മത്ത്, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സ്ഥാനാർഥി എം.കെ. അബ്ദുൽ അസീസ് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അനന്താവൂർ കോന്നല്ലൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.വി ഫൗസിയ അധ്യക്ഷത വഹിച്ചു.ഖമറുദ്ധീൻ പരപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വി.പി കുഞ്ഞാലി, എൻ.പി. ശരീഫാബി,സുഹറാബി കൊട്ടാരത്ത് ,കെ.കെ. കുഞ്ഞിമോൻ,എം.കെ....
ബിൻസി ഫൂട്ട് വെയർ ഉടമ അൻവർ സാദത്ത് (53)നിര്യാതനായി
കൂട്ടായി :കോതപറമ്പ് അഹമ്മദ്കുട്ടിയുടെ മകൻ അൻവർ സാദത്ത് (53) (തിരൂർ താരിഫ് ബസാർ ബിൻസി ഫൂട്ട് വെയർ ഉടമ ) നിര്യാതനായി.ഭാര്യ: ഷഹർബാൻ. മക്കൾ: നിഹാൽ, ഡാനിഷ്, സിയ. കബറടക്കം ഇന്ന് വൈകിട്ട് 4:30 ന് കൂട്ടായി റാത്തിബ് ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഡോ BR അംബേദ്ക്കരുടെ 69ാം പരി നിർവ്വാണ ദിനത്തിൽ വെബ്നാർ സംഘടിപ്പിച്ചു
Dr:അംബേദ്ക്കറെ പുനർവായനക്ക് വിധേയമാക്കിയാൽ ഫാഷിസത്തിന്നെതിരെ പ്രതിരോധം തീർക്കാം :ഡോക്ടർ മാളവിക ബിന്നി , ഏറണാകുളം:ഡോക്ടർ ബി ആർ അംബേദ്ക്കരുടെ 69ാം പരി നിർവ്വാണ ദിനത്തിൽ കെഡിപി സംഘടിപ്പിച്ച വെബ്നാർ കണ്ണൂർ യൂണിവേഴ്സിറ്റി അസി പ്രൊഫസർ ഡോക്ടർ മാളവിക ബിന്നി ഉദ്ഘാടനം നിർവഹിച്ചു . ഫാഷിസത്തിൻ്റെ കടന്നു കയറ്റം പ്രതിരോധിക്കപ്പെടണമെങ്കിൽ രാജ്യത്ത് ഭരണഘടനയിലൂടെ ഡോക്ടർ അംബേദ്കർ മുന്നോട്ടുവെച്ച ധാർമികത കൃത്യമായി ഉൾകൊണ്ടാൽ രാജ്യത്ത് സമത്വം ഉറപ്പുവരുത്താൻ കഴിയുമെന്നും ചരിത്രത്തിൻ്റെ വീണ്ടെടുപ്പിന് അംബേദ്ക്കർ പുനർ വായിക്കപ്പെടണമെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി...
കെ.എസ്. ടി. യു ഉപജില്ല എൻ.എം.എം.എസ് മാതൃക പരീക്ഷ സംഘടിപ്പിച്ചു
വളാഞ്ചേരി : കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മിറ്റി വളാഞ്ചേരി ആറ്റം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എൻ. എം . എം.എസ് മാതൃക പരീക്ഷ സംഘടിപ്പിച്ചു. വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ കെ.എസ് ടി.യു ഉപജില്ല പ്രസിഡൻ്റ് പി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. അക്കാദമി വിഭാഗം ചെയർമാൻ കെ . അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ആറ്റം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളായ താഹിർ ,ദീപ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലയിലെ പത്ത് ഹൈസ്കൂളിൽ നിന്നായി 200 പരം വിദ്യാർത്ഥികൾ പങ്കെടുത്തു...
പ്രീ ക്യാമ്പ് ഓറിയൻ്റേഷൻ
കൽപകഞ്ചേരി : നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂർ , താനൂർ , കോട്ടക്കൽ ക്ലസ്റ്ററിൽ നിന്നുള്ള എൻ എസ് എസ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പി. ടി. എ പ്രസിഡൻ്റ് എം. എ റഫീഖ് ഉൽഘാടനം ചെയ്തു. ഡിസംബർ 26 ന് ആരംഭിക്കുന്ന സ്പതദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ ന്മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിൻ്റെ ഉദ്ദേശം....