തിരൂര്‍: സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സാമൂഹിക സാംസ്‌കാരിക,രാഷ്ട്രീയ, മത സാഹിത്യ പൊതു പ്രവര്‍ത്തകനായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയെ അനുസ്മരിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്‌സ് ഹാളില്‍ നടന്ന അഞ്ചാം അനുസ്മരണ വാര്‍ഷിക ദിനാചരണ സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ പുത്തന്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്‍ റസാഖ് ഹാജി അധ്യക്ഷനായി. കെ.പി.ഒ.റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി. പാറയില്‍ ഫസലു, വി.കെ.റഷീദ്, ഹമീദ് ഹാജി കൈനിക്കര, ടി.ഗംഗാധരന്‍ മാസ്റ്റര്‍, തറമ്മല്‍ സിദ്ധീഖ് ഹാജി, തെക്കിനിയകത്ത് മുഹമ്മദ് അലി,...
FlashNews:
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
പത്ര ഏജൻ്റുമാരുടെസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധം
നയൻതാരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം
ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു
എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട് നടത്താൻ തീരുമാനിച്ചു
ഉണ്ണ്യാല്‍ സ്പോര്‍ട്സ് അക്കാദമി ജേതാക്കളായി
STEP to 2k25ശില്പശാല സംഘടിപ്പിച്ചു
നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു
തിരൂർ നഗരസഭയിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി
കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ “പുസ്തകചർച്ച” സംഘടിപ്പിച്ചു
നിലമ്പൂര്‍ അറ്റ് 1921 ചരിത്ര ഗ്രന്ഥംപ്രകാശനം 20ന് ബുധനാഴ്ച
ചൊവ്വാഴ്ച റേഷന്‍ കടകള്‍ മുടക്കം
Category: പ്രാദേശികം
ശിശുദിനം ആഘോഷിച്ചു
തിരൂര്‍ : കൈതവളപ്പ് എ.എം.എല്‍.പി. സ്‌കൂളില്‍ ശിഷുദിനം ആഘോഷിച്ചു. പ്രാധാന അധ്യാപിക കെ.സുധ ടീച്ചര്‍ ഉദ്ഘാനടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് പാറയില്‍ ഫസലു, അധ്യാപകരായ ഫസലുള്ള സാര്‍, സോഫീ ടീച്ചര്‍, മേഘ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. ഫാത്തിമ ടീച്ചര്‍, സലീന താഴത്തേതില്‍, സുനിത എന്നിവര്‍ നേതൃത്വം നല്‍കി. ജുമ്പയില്‍ റോസാപ്പു ചൂടി ചാച്ചാജിയുടെ വേഷം ധരിച്ച തൂവെള്ള വസ്ത്രധാരികളായ വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് നിറം നല്‍കി.
ശിശുദിനം ആഘോഷിച്ചു
തിരൂർ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ശിശുദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ, വൈസ് പ്രിൻസിപ്പൽ പി ടി ബെന്നി തുടങ്ങിയവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. മോണ്ടി സോറി വിഭാഗം കുട്ടികളും പ്രൈമറി വിഭാഗം കുട്ടികളും ചാച്ചാജിയുടെ ചിത്രം വരച്ച് പ്രദർശിപ്പിച്ചു.
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
തിരൂർ: സിപിഐഎം തിരൂർ ഏരിയാ സമ്മേളനത്തിന് ബിപി അങ്ങാടിയിൽ തുടക്കമായി. പി പി ലക്ഷ്മണൻ പതാക ഉയർത്തി. തുടർന്ന് മെഹഖ് ഹാളിലെ എ ദാസൻ നഗറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ യു സൈനുദീൻ അധ്യക്ഷനായി എസ് ഗിരീഷ് രക്തസാക്ഷി പ്രമേയവുംഎം ഇ വൃന്ദ അനുശോചന പ്രമേയവും അവതരിപ്പിച്ചു ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ,...
സ്നേഹവീട് താക്കോൽദാനം നാളെ
താനൂർ: ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് രംഗത്തെ ജീവനക്കാരുടെയും ഉടമകളുടെയും കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെമലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനംനാളെ ശനിയാഴ്ചതാനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഇതോടൊപ്പം വട്ടത്താണിയിൽ വർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ട താനാളൂർ സ്വദേശി കെ.വി.ഉണ്ണിയുടെ കുടുംബത്തിന്സംഘടനയുടെ നേതൃത്വത്തിൽ നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവും നടക്കും. രാവിലെ 9 മണിക്ക് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൻ്റെ ഉദ്ഘാടനവും സ്നേഹ...
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
വേങ്ങര: തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസെക്ടർ മധുസൂദനൻ പിള്ളയും പാർടിയും വേങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.120 കിലോഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി എക്സൈസ് വലയിൽ. ജാർഖണ്ട് സാഹിബ് ഗഞ്ച് ജില്ലയിൽ സർക്കണ്ട സ്വദേശി സന്തോഷ് മണ്ടൽ ( 43) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വേങ്ങര ഭാഗത്ത് നിന്ന് ഒരാഴ്ചക്കിടെ പിടകൂടുന്ന മൂന്നാമത്തെ കേസാണിത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്ക് മരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതായും ഇതിനെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ...
മുഹമ്മദ് റിഹാനെ ആദരിച്ചു
താനൂർ : ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കിയ തലക്കടത്തൂർ ഓവുങ്ങലിലെ പാറാപറമ്പിൽ മുഹമ്മദ് റിഹാനെ ഓവുങ്ങൽ മേഖല എം എസ് എഫ് കമ്മിറ്റി ആദരിച്ചു . താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യുസഫ് കല്ലേരി ഉപഹാരം നൽകി. സി.പി അൻസിൽ ആദ്ധ്യക്ഷ്യം വഹിച്ചു. കുറ്റിപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് റിഹാൻ പാറാപറമ്പിൽ ജലീൽ – ഹാജറ ദമ്പതികളുടെ മകനാണ്. ആദരം ചടങ്ങിൽ ചെറിയമുണ്ടം...
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
തിരൂർ :തലക്കടത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.പരേതനായ ചത്തേരി മുഹമ്മദ് കുട്ടി എന്നവരുടെ മകൻ ചത്തേരി മുനീർ 52 അജ്മാനിൽ മരണപ്പെട്ടു.അജ്മാനിൽ ബേക്കറി മാനേജരായി ജോലിചെയ്യുകയായിരുന്നു.ഭാര്യ :സൽമത്ത്.മക്കൾ :ജസ്‌ന ജാസിം, അംജത്ത്.മരുമകൻ :ജംഷീർ.സഹോദരങ്ങൾ :സഫീർ, മുജീബ് റഹ്മാൻ, നദീറ, സമീറ, ഫസീല.മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരും.
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി തിരൂർ പയ്യനങ്ങാടി സ്വദേശി,പള്ളിമാലിൽ അബുഹാജി(91) (മുൽത്താൻ അബുക്ക) മരണപ്പെട്ടു . കൽപ്പകഞ്ചേരി സ്വദേശിയായിരുന്നഅബുഹാജി തിരൂരിലേക്ക് വ്യാപരാവശ്യാർത്ഥം താമസം മാറുകയായിരുന്നു ആദ്യകാലത്ത് കോഴിക്കോട് നിന്നും ടിൻ വർക്ക്സിൽ പ്രാവീണ്യം നേടി ഷട്ടർ നിർമ്മാണ ബിസിനസിലേക്ക് കടക്കുകയായിരുന്നു.മുൽത്താൻ ഗ്രൂപ്പ് എന്ന പേരിൽതിരൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ സെൻട്രൽ ടിൻ വർക്ക്സ് & തുലാസ്, പയ്യനങ്ങാടിയിലെ മുൽത്താൻ എൻജിനീയറിങ് വർക്ക്സ്, സെൻട്രൽ അലൂമിനിയം വർക്ക്സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയായി മാറി.ആ കാലത്ത്...
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു കോഴിക്കോട് : മുൻ മന്ത്രിയും കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ എം ടി പത്മയുടെ നിര്യാണത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അനുശോചനം രേഖപ്പെടുത്തി. വികസന കാര്യങ്ങളിൽ അവർ നാടിന് നൽകിയ സംഭാവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു സന്ദർശിച്ചു എസ് ഡി പി ഐ നേതാക്കൾ അന്തരിച്ച മുൻ മന്ത്രി എം ടി പത്മയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന...