Category: പ്രാദേശികം

Post
അടച്ചിട്ട വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു

അടച്ചിട്ട വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു

കൊടുവള്ളി: ദേശീയപാത മണ്ണിൽ കടവിൽ പ്രദേശത്ത് അടച്ചിട്ട വീട്ടിൽ മോഷണം. പണവും സ്വർണവും കവർന്നതായി വീട്ടുകാർ. ഒറ്റക്കാംതൊടുകയിൽ ഒ. ടി. അബ്ദുൽ ഗഫൂർ സമീപവാസിയായ ഒ. ടി. നുശൂർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളുടെയും മുൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഗഫൂറിന്റെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒരു സ്വർണ്ണ കോയിൻ അടക്കം അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നുശൂറിന്റെവീട്ടിലെകിടപ്പ് മുറിയിലെ അലമാറയിൽ ബാഗിലായി സൂക്ഷിച്ച...

Post
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു

പെരുമ്പാവൂർ: റംബൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു. പെരുമ്പാവൂർ കണ്ടംതറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികളുമായി കളിക്കുമ്പോൾ ആയിരുന്നു സംഭവം. ശ്വാസതടസം കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Post
എസ് ഡി ടി യു കളക്ട്രേറ്റ് ധർണ്ണ സെപ്റ്റംബർ 10ന്

എസ് ഡി ടി യു കളക്ട്രേറ്റ് ധർണ്ണ സെപ്റ്റംബർ 10ന്

മലപ്പുറം:സോഷ്യൽ ഡെമോക്രാറ്റിക്‌ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് ചൊവ്വ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ധർണ്ണ നടത്തും മത്സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകൾ നിരോധിക്കുക, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക,സ്പെഷ്യൽ എക്കണോമിക് സോണുകൾ ഒഴിവാക്കുക, തോട്ടം തൊഴിലാളികളുടെ ഡിഎ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ്...

Post
ഏഴിമല റെയിൽവെ മേൽപാലം നിർമാണം തുടങ്ങി

ഏഴിമല റെയിൽവെ മേൽപാലം നിർമാണം തുടങ്ങി

കണ്ണൂർ: കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങി. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയാണ്  അനുവദിച്ചത്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും ഏഴ് മീറ്റർ വീതിയിൽ റോഡും, ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. ഇരുഭാഗത്തും നാലര മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും നിർമ്മിക്കുംസ്ഥലം സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 1.51 കോടി രൂപ അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീ കരിക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്തയിലെ ഇൻഫ്ര...

Post
തൃശ്ശൂര്‍ ജില്ലാ തദ്ദേശ അദാലത്ത് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

തൃശ്ശൂര്‍ ജില്ലാ തദ്ദേശ അദാലത്ത് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ 9 രാവിലെ 9.30 ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി വിശിഷ്ടാതിഥിയാകും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാകും. എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍,...

Post
ആയുഷ് -വയോജന മെഡിക്കൽ ക്യാമ്പ്

ആയുഷ് -വയോജന മെഡിക്കൽ ക്യാമ്പ്

നാഷണൽ ആയുഷ് മിഷനും, നിറമരുതൂർ ഗ്രാമപഞ്ചായത്തും, നിറമരുതൂർ ആയുഷ്‌ പ്രൈമറി ഹെൽത്ത് സെന്ററും (ആയുർവേദം)സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് 08/09/24 നു ഞായറാഴ്ച എ എം എൽ പി സ്കൂൾ,കോരങ്ങത്ത് വച്ച് നടത്തുകയുണ്ടായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സെയ്തലവി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഇസ്മായിൽ പുതുശ്ശേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സ്വാഗതം ആശംസിക്കുകയും മെഡിക്കൽ ഓഫീസർമാരായ ഡോ. ബുഷ്‌റ പി ((നിറമരുതൂർ),ഡോ .ഷഹന ബഷീർ (വളവന്നൂർ...

Post
ഓണം മഹാവിപണനവും കർഷകാദരവും

ഓണം മഹാവിപണനവും കർഷകാദരവും

തിരൂർ : തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭകരും എംഎസ്എംഇ യും സംയുക്തമായി ഓണംമഹാവിപണനമേളയും കർഷകരെ ആദരിക്കലും തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നിർവഹിച്ചു, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു . ചെയർമാൻ കെകെ റസാക്ക് ഹാജി സ്വാഗതവും കൺവീനർ കെസി അബ്ദുള്ള പദ്ധതി വിശദീകരണവും കർഷകരായ റാബിയ ഊരോത്തിയിൽ, രാജു അന്നാര , രജൂൽ തയ്യിൽ അലിൻ തിരൂർ എന്നിവരര എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു , കുടുംബശ്രീ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ്...

Post
വേണുഗോപാലൻ അന്തരിച്ചു

വേണുഗോപാലൻ അന്തരിച്ചു

തിരൂർ . തിരൂർ കോട്ട് ആലിൻചുവട് ആവേൻ പുരക്കൽ പരേതനായ തെയ്യൻ എന്ന കുഞ്ഞുട്ടിയുടെമകൻ വേണുഗോപാലൻ (67) നിര്യാതനായി, ഭാര്യ: വിജയകുമാരി, മക്കൾ: വിജീഷ് (അബുദാബി) വിവേക് (ഷാർജ ), വിബുൽ കൃഷ്ണ (അബുദാബി), മരുമക്കൾ. അശ്വതി , ബിൻജുഷ, അഞ്ജു,സഹോദരങ്ങൾ: സുഗുണൻ,സുലോജന,മനോജ്കുമാർ, മഹേഷ് കുമാർ (അബുദാബി), മണികണ്ഠൻ (പരേതൻ)

Post
ഓണകിറ്റ് വിതരണം ചെയ്തു

ഓണകിറ്റ് വിതരണം ചെയ്തു

തലശേരി റോട്ടറിക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫെഡറേഷൻ ഓഫ് ബ്ലൈൻ്റ്റഅംഗങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തുചിറക്കര സ്കൂളിൽ ഹാളൽനടന്ന ചടങ്ങിൽ  റോട്ടറി ക്ലബ് പ്രസിഡൻ്റ ആർ അയ്യപ്പൻ സെക്രട്ടറി അർജണ്ടു ൻ അരയാക്കണ്ടി ,അസി. ഗവർണ്ണർ ശ്രീവാസ് വേലാണി / മുൻ അസിസ്റ്റൻ്റ് ഗവർണ്ണർ സി.പി.കൃഷ്ണകുമാർ ,ഡോ.എ.ജെ.ജോസ്, ഡോ വി.പി.ശ്രീജിത്ത്ഫെഡറേഷൻ ഓഫ്, ബ്ലൈൻ്റ് ജില്ലാ സെക്രട്ടറി: സാജിദ്,, രജിത എന്നിവർ സംബന്ധിച്ചു.  

Post
ഉള്ളണത്ത് ഓട്ടോ മറിഞ്ഞു മുന്നിയൂർ സ്വദേശി മരിച്ചു

ഉള്ളണത്ത് ഓട്ടോ മറിഞ്ഞു മുന്നിയൂർ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്‌റഫ് (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.