Category: പ്രാദേശികം

Post

വിശുദ്ധ ഖുർആൻ സദസിൻ്റെ സോഷ്യൽ മീഡിയ പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു

തിരൂർ :തിരൂർ സാംസ്കാരിക വേദി ഫെബ്രുവരി 15 -ന് ഞായറാഴ്ച ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സദസിൻ്റെ സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ ഉദ്ഘാടനം തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹീം ഹാജി നിർവഹിച്ചു. പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഭാരവാഹികളായ ഇ.കെ. മുഹ്തസിം ബില്ല , പി എ റസാഖ് , നൗഷാദ് അന്നാര , നിസാർ പൂക്കയിൽ , കെ കെ അൻവർ എന്നിവർ സംബന്ധിച്ചു. കേരളത്തിലെ അറിയപ്പെടുന്ന...

Post

കേരള മദ്യ നിരോധന സമിതി പ്രതിഷേധിച്ചു

തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ –വൈൻ പാർലറുകൾ ആരംഭിക്കാനുള്ളകെട്ടിടത്തിന് അനുമതി നൽകരുത് തിരുന്നാവായ : തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കാനുള്ളകെട്ടിട നിർമ്മാണത്തിന് അനുമതി നൽകരുതെന്നാവായവശ്യപ്പെട്ട്കേരള മദ്യനിരോദന സമിതി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റിഗാന്ധി സ്മാരകത്തിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുടുംബ സമേതം ഉല്ലാസത്തിന് വേണ്ടി വരുന്ന പ്രദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിധിയിൽകൂടി മദ്യം ഒഴുക്കാനുള്ള സർക്കാറിൻ്റെ നീക്കം അപകടകരമാണെന്നുംകെ.ടി. ഡി. സി യുടെ ബിയർ പാർലറുകൾ ഘട്ടം ഘട്ടമായി ബാറുകളാക്കി മാറ്റുന്നതിനെതിരെ സമൂഹം ഒറ്റകെട്ടായി...

Post

എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥക്ക് തിരൂരിൽ സ്വീകരണം നൽകും

തിരൂർ:നാടിന്റെ വികസനക്കുതിപ്പിന് ചാലകശക്തിയായ എൽ ഡി എഫ് സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്ന്സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ജാഥക്ക് വെള്ളിയാഴ്ച തിരൂരിൽ സ്വീകരണം നൽകും വൈകിട്ട് 3 ന് തിരൂർ സിറ്റി ജംഗ്ഷനിൽ വച്ച് ജാഥാ ക്യാപ്റ്റൻ അടക്കമുള്ള ജാഥാംഗങ്ങളെ സ്വീകരിക്കും. തുടർന്ന് കാവടി, മുത്തുകുടകൾ, ശിങ്കാരിമേളം, കലാരൂപങ്ങൾ, നിശ്ചല ദൃശ്യം എന്നിവയുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ സെൻട്രൽ ജംഗ്ഷൻ ഗ്രൗണ്ടിലേക്ക് ആനയിക്കും. ‘...

Post

സോഷ്യലിസ്റ്റായ മുഹമ്മദ് നബി പുസ്തകത്തിന്റെ പ്രകാശനം ബഹു.മുഖ്യ മന്ത്രി നിർവഹിക്കും

ഡോ .കെ.ടി.ജലീൽ രചിച്ച് ഡി സി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന “സോഷ്യലിസ്റ്റായ മുഹമ്മദ് നബി ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹു.മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഫെബ്രുവരി 14-നു മലപ്പുറം മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിക്കുന്നു. മമത (മലപ്പുറത്തിന്റെ മതേതര തനിമ) എന്ന സാംസ്കാരിക കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത് .മലപ്പുറം ജില്ലയേയും ഇന്ത്യയിലെ മുസ്ലിംങ്ങളെ പൊതുവെയും അപരവൽക്കരിക്കുന്ന ഈ ഫാഷിസ്റ്റ് കാലഘട്ടത്തിൽ ഈ പുസ്തകത്തിനു ഏറെ പ്രസക്തിയുണ്ട്. ഒരു ഭാഗത്ത് ഹിന്ദുത്വ ഫാസിസ്റ്റുകൾ മുസ്ലിംങ്ങളെ രണ്ടാംതരം പൗരന്മാരായി...

Post

ഒതുക്കുങ്ങൽ ലക്ഷ്മണൻ വധകേസ് മുൻ NDF പ്രവർത്തകരെ വെറുതെ വിട്ടു

മഞ്ചേരി : ഒതുക്കുങ്ങൽ ലക്ഷ്മണൻ വധകേസ് മുൻ എൻ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ടു. 2007 ൽ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലിൽ വെച്ച് ആർ.എസ് എസ് പ്രവർത്തകനായ താനൂർ സ്വദേശി ലക്ഷമണനെ എൻ.ഡി എഫ്.പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തി എന്ന കേസിലാണ് മുഴുവൻ പ്രതികളേയും മഞ്ചേരി ജില്ല കോടതി ജഡ്ജി ജി.സൂരജ് വെറുതെ വിട്ടത്. 2012 ൽ വിചാരണ തുടങ്ങിയ കേസിൽ പ്രതികളായി ആരോപിച്ചിരുന്ന ഉസൈൻ കോയ, ഫഹദ്, ഹനീഫ ,യാഹു എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി...

Post

മുഹമ്മദ് എന്ന മാനു മാസ്റ്റർ (96)നിര്യാതനായി

പെരിന്തൽമണ്ണ : പട്ടിക്കാട് ചുങ്കത്തെ പരേതനായ മണ്ണേങ്ങൽ കോയണ്ണിയുടെ മകൻ മുഹമ്മദ് എന്ന മാനു മാസ്റ്റർ നിര്യാതനായി . ( മാതൃഭൂമി പ്രാദേശിക ലേഖകൻ )96 വയസായിരുന്നു. മുള്ള്യാകുർശി AMLP സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകനാണ്. ഭാര്യ :താഴെക്കോടൻ സൈനബ > പട്ടിക്കാട് മക്കൾ : മരുമക്കൾ :

Post

ദേശീയ പണിമുടക്ക്:മുന്നോടിയായി ഐക്യ ട്രേഡ് യൂണിയൻ സമര പ്രചരണകാൽനട ജാഥ

രവിമേലൂർ ചാലക്കുടി – മേലൂർ,ഫെബ്രുവരി 12 നു നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ മേലൂരിൽ നടത്തിയ കാൽനടജാഥ.. പൂലാനി സെന്ററിൽ AITUC ചാലക്കുടി ഏരിയ സെക്രട്ടറി സഖാവ് ടി. ആർ. ബാബുരാജ് ഉത്ഘാടനം ചെയ്തു.. സമാപന സമ്മേളനം അടിച്ചിലിയിൽ CITU ഏരിയ സെക്രട്ടറി ഇ. എ. ജയതിലകൻ ഉത്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി. ആർ. ബിബിൻ രാജ്. വൈസ് ക്യാപ്റ്റൻ കെ. കെ. ഷാജി, എസ്. മഞ്ജുരാജ്, എം....

Post

എടവണ്ണപ്പാറ മപ്രം ശ്രീമൂലയിൽ മുത്തപ്പൻ ക്ഷേത്രോൽസവം ഫെബ്രുവരി 11 ന്

മലപ്പുറം : എടവണ്ണപ്പാറ മപ്രം ശ്രീമൂലയിൽ മുത്തപ്പൻ ക്ഷേത്രോൽസവം ഫെബ്രുവരി 11 ന് ആരംഭിക്കും. ആചാരാനുഷ്ടാന കർമ്മങ്ങൾ, പാണ്ടിമേളം അംബേദ്ക്കർ തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിൽ തിറയാട്ടം തുടങ്ങിവ ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

Post

സുല്ലോർ ഇന്നോവേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് സംഘടിപ്പിച്ച ഇന്നോവേഷൻ ഫെസ്റ്റ് – സുല്ലോർ 2026 – സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജർ പ്രൊഫ: എൻ. വി. അബ്ദുറഹ്മാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പലും വൈസ് ചെയർമാനുമായ ഡോ. പി. മുസ്തഫ ഫാറൂഖ് അധ്യക്ഷത വഹിച്ചു . വൈസ് സി.ഇ.ഒ. മുഹമ്മദ് യാസിർ എൻ.വി., സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ. അബ്ദുസ്സലാം, അറബിക് കോളേജ് മാനേജർ എൻ.വി. സക്കരിയ, ജംഇയ്യത്തുൽ മുജാഹിദീൻ അക്കാദമിക് സെക്രട്ടറി...

Post

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു

കാലിക്കറ്റ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച അരീക്കോട് സ്വദേശി അയ്യൂബ് എം. പി. പുരാതന മലയാള ലിപിയായ വട്ടെഴുത്തിന്റെ കൈയ്യെഴുത്ത് രേഖകൾ കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്ന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. സുല്ലമുസ്സലാം സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡോ. പി മുഹമ്മദ് ഇല്യാസിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. നിലവിൽ സുല്ലമുസ്സലാം സയൻസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റൻസ് പ്രൊഫസർ ആണ്.