Home » Politics » Page 33

Category: Politics

Post
ശരി പക്ഷം ഇടതുപക്ഷം

ശരി പക്ഷം ഇടതുപക്ഷം

എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു

Post
‘എസ്ഡിപിഐയും, ജമാഅത്തെയും   എൽഡിഎഫ് ഭരിക്കുന്നുവെന്ന പ്രചരണം  തെറ്റ്’

‘എസ്ഡിപിഐയും, ജമാഅത്തെയും   എൽഡിഎഫ് ഭരിക്കുന്നുവെന്ന പ്രചരണം  തെറ്റ്’

തിരുവനന്തപുരം: എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് എൽഡിഎഫ് ഭരിക്കുകയാണെന്ന പ്രചരണം വസ്തു‌തകൾക്ക് നിരക്കുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ ആണ് വിശദീകരണം. മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫിന് 10 ഉം, യു.ഡി.എഫിന് 8 ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡൻ്റ് മരണ പ്പെട്ടതിനെത്തുടർന്ന്...

Post

ശാഹി ജുമാ മസ്ജിദ്ബാബരി ആവർത്തിക്കാൻ ഇനിയും അനുവദിക്കരുത്

മലപ്പുറം: 500 വർഷമായി മുസ്ലിങ്ങൾ ആരാധന നടത്തുന്ന ഉത്തരപ്രദേശിലെ പുരാതനമായ ശാഹി ജുമാ മസ്ജിദ് കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മതേതര വിശ്വാസികൾ രംഗത്ത് വരണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ കാര്യത്തിൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോഴുള്ള സ്റ്റാറ്റസ്കോ നില നിർത്തണമെന്ന 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ സംഘപരിവാർ സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് നടത്തുന്ന നീക്കം രാജ്യത്തിന്റെ അഖണ്ഡതക്കും, ഭരണഘടനക്കും എതിരാണെന്നും ശാഹി മസ്ജിദിന് ബാബരി മസ്ജിദിന്റെ അവസ്ഥ വരാതിരിക്കാൻ രാജ്യം...

Post

യു. പി.പോലീസ് വെടിവെപ്പിനെതിരെ പ്രതിഷേധം

തിരൂരങ്ങാടി : യു.പി.ഷാഹിജ്ുമാ മസ്ജിദ് സർവെക്കെതിരെ പ്രതിഷേധിച്ചു മൂന്ന് യുവാക്കളെ വെടി വെച്ച് കൊന്ന പോലീസ് ഭീകരതക്കെതിരെ എസ്. ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പ്രതിഷേധപ്രകടനം നടത്തി. തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട് , നൗഫൽപരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, അബ്ദുൽ സലാം, ഹബീബ്, ഫൈസൽ, ബക്കർ, നേതൃത്വം നൽകി

Post

അങ്കമാലി CPIM ഏരിയാ സമ്മേളനം വിളംമ്പര ജാഥ

അങ്കമാലി :CPIM അങ്കമാലി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കാഞ്ഞൂരിൽ നടന്ന ടുവീലർ റാലിയുടെ ഉൽഘാടനം കർഷക സംഘം ഏരിയ സെക്രട്ടറി പി.അശോകൻ ഫ്ലാഗ് ഓഫ് നടത്തി നിർവ്വഹിച്ചു. ട്രാക്ടറുകളും ടൂവീലറുകളുമായി നടത്തിയ റാലി പഞ്ചായത്തിലുടനീളം സഞ്ചരിച്ച് കാഞ്ഞൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽകർഷക സംഘം ഏരിയ പ്രസിഡൻ്റ് CN മോഹനൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി.കെ. സലിംകുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ.പി. ബിനോയി, പി.ബി. അലി , ടി.ഡി. റോബർട്ട്,എ.എ. സന്തോഷ്, എം.ജി....

Post

വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയ ചേരിതിരിവുകളിൽ ജാഗ്രത പാലിക്കുക

മലപ്പുറം :ഈയിടെ രാജ്യത്ത് പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളൂം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് വഹ്ദത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വഖഫ് നിയമങ്ങൾ അനുസരിച്ചു തീർപ്പുണ്ടാക്കുന്നതിനു പകരം ഇസ് ലാമിക ചിഹ്നങ്ങളെയും സാങ്കേതികപദങ്ങളേയും അവഹേളിക്കുന്നതിനും മത സ്ഥാപനങ്ങളുടെ സ്വത്തു വഹകൾ അന്യാധീനപ്പെടുത്തുന്നതിനും നടക്കുന്ന ശ്രമങ്ങൾ അനുവദിക്കാനാവുകയില്ല. ഭരണ ഘടനാപരമായും നിയമപരമായും രാജ്യത്തെ പൗരന്മാർ പരസ്പരം...

Post

ആക്ഷേപവുമായി പി എം എ സലാം

പാണക്കാട് തങ്ങൾ അനുഗ്രഹിച്ച രാഹുൽ വിജയിച്ചു; ജിഫ്രി തങ്ങൾ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം മലപ്പുറം :പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സരിൻ്റെ പരാജയത്തിന്റെ പിന്നിൽ സമസ്‌ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന ധ്വനിയുമായി മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാം. കുവൈത്തിൽ നടന്ന കെ എം സി സി പരിപാടിക്കിടെയുള്ള തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയായിരുന്നു അപക്വവും പ്രതിഷേധാർഹവുമായ സലാമിന്റെ വാക്കുകൾ. പാണിക്കാട് സയ്യിദ്...

Post
വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു

വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ കോൺ​ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് ന​ഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നു...

Post

വഖ്ഫ് – മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു

തിരൂർ : വഖഫ് – മദ്രസ സംവിധാനം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന വഖഫ് – മദ്രസ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മണ്ഡലം വഖ്ഫ്-മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു. തിരൂർ സാംസ്കാരിക സമുചയത്തിൽ സംഘടിപ്പിച്ച പരിപാടി എസ്,ഡി,പി,ഐ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തെ വഖ്ഫ് സ്വത്തുക്കൾ ഫലപ്രദമായി ഉപയോഗിച്ച് മുസ്ലിംകൾ...