പരപ്പനങ്ങാടി: ജനു: 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുവെന്ന പ്രമേയത്തിൽ എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഭീകരവിരുദ്ധ സംഗമങ്ങൾ നടത്തി. പരപ്പനങ്ങാടി ,തിരൂരങ്ങാടി, പുതു പറമ്പ് , ചെട്ടിയാം കിണർ,നന്നംബ്ര എന്നിവിടങ്ങളിൽ പ്രവർത്തകർ പന്തം കൊളുത്തി,ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. ഗാന്ധിജിയേയും, ബാബരി മസ്ജിദും തകർത്ത ആർ.എസ് എസ്. രാജ്യത്തിൻ്റെ ഭരണഘടന തകർത്ത് കരിനിയമങ്ങൾ ചുട്ടെടുത്ത് ഇന്ത്യയെ തകർക്കാൻ അനുവദിക്കില്ലന്ന പ്രവർത്തകർ പ്രതിജ്ഞ ഏറ്റു വിളിച്ചു. പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ്...
FlashNews:
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
രാജ്യം ഭരിക്കുന്നത് ഭരണഘടനക്ക് അസ്വീകാര്യത നൽകുന്നവർ,
താനൂർ : നിർഭാഗ്യവശാൽ നമ്മുടെ മഹത്തായ ഇന്ത്യ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത് മറ്റു രാജ്യങ്ങൾക്ക് പോലും സ്വീകാര്യതയുള്ള ഇന്ത്യൻ ഭരണഘടനക്ക് അസ്വീകാര്യത നൽകുന്നവരാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി പറഞ്ഞു.ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന തലക്കെട്ടിൽ റിപ്പബ്ലിക് ദിനത്തിൽ ദേശവ്യാപകമായി എസ്.ഡി.പി.ഐ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി താനൂർ മണ്ഡലം കമ്മിറ്റിക്ക് കിഴിൽ കാളാട് അങ്ങാടിയിൽ സംഘടിപ്പിച്ച അംബേദ്കർ സ്ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സദഖത്തുല്ല അധ്യക്ഷത വഹിച്ചു, സോഷ്യൽ...
ഇന്ത്യൻ ഭരണഘടന തകർക്കാനുള്ള നീക്കത്തിന് ആക്കം കൂടിയിരിക്കുന്നു
പരപ്പനങ്ങാടി : ഇന്ത്യൻ ഭരണഘടന തകർക്കാൻ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുവെന്ന് എസ്.ഡി.പി ഐ ജില്ല കമ്മിറ്റി അംഗം മുസ്ഥഫ മാസ്റ്റർ പ്രസ്ഥാവിച്ചു. പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർസ്ക്വയർ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. 1950 ൽ റിപ്പബ്ലിക്കായ ഇന്ത്യക്ക് മഹത്തായ ഭരണഘടന തീർത്ത ഡോക്ടർ അംബേദ്ക്കറിനെ പോലും പരിഹസിക്കുന്ന ഭരണകർത്താക്കളാണ് രാജ്യം ഭരിക്കുന്നത്. നിലവിലെ ഭരണഘടന തകരണമെന്ന് അവർ ആഗ്രഹിക്കുന്നു.അതിന് വേണ്ടി രാജ്യത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഇന്ത്യയിലെ മുസ്ലീംങ്ങളും ഹിന്തുക്കളും തമ്മിലും,...
ഭരണഘടനെയെ അട്ടിമറിക്കു ന്നവരാണ് അധികാരത്തെ നിയന്ത്രിക്കുന്നത് -ലാൽ മണി പ്രസാദ്
കോട്ടയം: ജാതി വ്യവസ്ഥിതിയെ താങ്ങി നിറുത്തുന്നവർ തന്നെയാണ്75 വർഷമായി ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന രാഷട്രീയ ധികാരത്തെ നിയന്ത്രിക്കുന്നവരെന്ന്റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ എംപി ലാൽ മണി പ്രസാദ് പറഞ്ഞു. ഭരണഘടനയും വർണഘടനയും തമ്മിലാണ് ഈ രാജ്യത്തെ യുദ്ധം . ഒരു രാഷ്ട്രീയസംവിധാനമാണ് വർണ്ണഘടന . ചില വിഭാഗങ്ങൾക്ക് അധികാരങ്ങളും അവകാശങ്ങളും എടുക്കുകയും കൊടുക്കുയും ചെയ്യുന്ന വ്യവസ്ഥ . ജാതി മത ഭേദമില്ലാതെ എല്ലാവർക്കും തുല്യാവകാശം കൊടുക്കുന്നതാണ് ഭരണഘടന . ഇവയ്ക്ക്...
മുനമ്പം വഖഫ് : ആത്മവഞ്ചനക്ക്മുസ്‌ലിം ലീഗ് കനത്തവില നൽകേണ്ടി വരും
കോഴിക്കോട് : മുനമ്പം വഖഫ് വിഷയത്തിൽ പാർട്ടി സ്വീകരിച്ച ആത്മാവഞ്ചനാപരമായ നിലപാടിന് മുസ്ലിം ലീഗ് കനത്ത വില നൽകേണ്ടി വരുമെന്ന് ഐ എൻ എൽ. മുനമ്പം കമ്മീഷൻ ഹിയറിങ്ങ് കഴിഞ്ഞദിവസം പൂർത്തിയായിട്ടും ലീഗ് കമ്മീഷൻ മുമ്പാകെ ഹാജരാവുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യാതെ മാറിനിന്നത് മുസ്‌ലിം സമൂഹം രോഷത്തോടെയാണ് കാണുന്നത്. തെക്കൻ ജില്ലകളിൽ നേതൃത്വത്തിന്റെ കാപട്യത്തിനെതിരെ നേതാക്കളും അണികളും പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. ബാബരി മസ്ജിദ് വിഷയത്തിൽ തൊണ്ണൂറുളിൽ ലീഗ് സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധവും വഞ്ചനാപരവുമായ നിലപാടിൽ...
പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാനായി ഷാഹിദ അധികാരമേറ്റു
പരപ്പനങ്ങാടി : മുൻ ധാരണപ്രകാരം പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാനായി കോൺഗ്രസിലെ നാൽപത്തി ഒന്നാം ഡിവിഷനിലെ ഷാഹിദ ബി.പി. അധികാരമേറ്റു. വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളായ വൈസ് ചെയർമാൻ സ്ഥാനവും സ്റ്റാൻഡിംഗ് ചെയർമാൻ സ്ഥാനവും യുഡിഎഫ് പങ്കിട്ടു’ ഏറെ വർഷങ്ങൾക്കു ശേഷമാണ് കോൺഗ്രസ് പരപ്പനങ്ങാടിയിൽ വൈസ് ചെയർമാൻ സ്ഥാനത്ത് എത്തുന്നത്. തിരഞ്ഞെടുപ്പിൽ ശേഷം നടന്ന വിജയ ആഹ്ലാദ പ്രകടനത്തിൽ കോൺഗ്രസ് നേതാക്കളായ വി.പി ഖാദർ, സുധീഷ് പാലശ്ശേരി, അബ്ദുൾമജീദ് നഹ , പി.എ. ലത്തീഫ്, കെ.കെ.ഗംഗാധരൻ, ബി.പി....
കള്ള പ്രചാരണത്തിനെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
തിരുവനന്തപുരം: കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് കൺവീനറായി മുൻ എം.എൽ.എ. പി.വി. അൻവറിനെ പാർട്ടിയുടെ ചെയർപേഴ്സൺ മമതാ ബാനർജി നിയമിച്ചതിനാൽ, തൃണമൂൽ കോൺഗ്രസുമായി ബന്ധമില്ലാത്ത ചിലർ കള്ള പ്രചാരണം നടത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗമായി വ്യാജ പ്രചരണം നടത്തുന്നവർ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ പാർട്ടി അവരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2022 ഫെബ്രുവരി 19-നുണ്ടായ സമാനമായ സംഭവത്തിൽ അത്തരക്കാർ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ...
വാരിയംകുന്നൻ്റെ രക്തസാക്ഷിത്വത്തിന് നൂറ്റിമൂന്ന് വയസ്സ്
കെ.പി.ഒ. റഹ്മത്തുല്ല ജന്‍മനാടിന്റെ വിമോചനത്തിനുവേണ്ടി അധിനിവേശക്കാരായ ബ്രിട്ടീഷ് സാമ്രാജ്യത്തോട് യുദ്ധം ചെയ്ത ധീര രക്തസാക്ഷിത്വം വരിച്ച വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദാജി വിതേതിഹാസ ഓര്‍ മകളക്ക് 103 ആണ്ടുകള്‍ പൂര്‍ത്തിയാകുന്നു. പാരമ്പര്യമായി തന്നെ സമ്രാജ്വത്വ വിരുദ്ധ പോരാട്ടങ്ങളില്‍ കിഴക്കന്‍ ഏറനാട്ടില്‍ പാണ്ടിക്കാട്, വെള്ളൂരങ്ങാടി പ്രമുഖ കുടുംബമായ ചക്കി പറമ്പന്‍ തറവാട്ടില്‍ മൊയ്തീന്‍ കുട്ടി ഹാജി.യുടെയും – തൂവ്വര്‍ സ്വദേശി പറവെട്ടി കുഞ്ഞായിശ ഹജ്ജുമ്മയുടെയും പുത്രനായി 1873-74 കാലഘട്ടത്തില്‍ ജനനം. വാര്യന്‍ കുന്നത്തിന്റെ അയല്‍വാസിയും പൗരപ്രമുഖനും, കൂടാതെ പ്രധാന ഭൂവുടമയും ആയിരുന്ന...
ഐഎൻഎൽ പിരിവ് അഡ്വ:ഷമീർ പയ്യനങ്ങാടി തെളിവുകൾ പുറത്തുവിടുന്നു
പയ്യനങ്ങാടി :ഓഫീസിന് പിരിവ് നടത്തിയിട്ടില്ല എന്ന ഐഎൻഎൽ നേതാക്കളുടെ കള്ളപ്രസ്താവനക്കെതിരെ അഡ്വ:ഷമീർ പയ്യനങ്ങാടി തെളിവുകൾ പുറത്തുവിടുന്നു. ഐഎൻഎൽ ഓഫീസ് നിർമ്മാണത്തിന്റെ പിരിവിന് ഗൾഫ് പര്യടനത്തിൽ മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ, ഐ എൻ എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രിയുടെ അഡീഷണൽ പി എസ് ഐഎൻഎൽ സെക്രട്ടറിയേറ്റ് മെമ്പർ സിപി അൻവർ സാദത്ത് എന്നിവർ വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ സമീപിച്ചപ്പോൾ
ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭ അനുമതി നല്‍കിയ മന്ത്രി സഭാ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കഞ്ചിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയാണ്. അവിടെയാണ് പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടി വരുന്ന പ്ലാന്റുകള്‍ സ്ഥാപിച്ച് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി...
