കാലടി: കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരെ ഭീഷണിപ്പെടുത്താൻ സർക്കാർ ഇറക്കിയ സർക്കുലർ കാലടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കത്തിച്ച് പ്രതിഷേധിച്ചു.ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് കെ.പി.സി.സി. ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് സാംസൺ ചാക്കോ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പിള്ളി,...
FlashNews:
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
ഐ എൻ എൽ – നാഷണൽ ലീഗ് ലയന സമ്മേളനം.
മലപ്പുറം: നാഷണൽ ലീഗിൽ ചേർന്ന ഐ എൻ എൽ. ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും മലപ്പുറം കുന്നുമ്മൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹാൾ അംഗണത്തിൽ നടന്ന ലയന സമ്മേളനത്തിൽ വെച്ച് സ്വീകരണം നൽകി. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ പി അബ്ദുൽ വഹാബ് ലയന സമ്മേളനം ഉൽഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി എച്ച്. മുസ്തഫ അധ്യക്ഷം വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന – ജില്ലാ ഭാരവാഹികൾ പുതുതായി പാർട്ടിയിൽ ചേർന്നവരെ ഹാരമണിയിച്ച്...
ആശാവർക്കർമാർ സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാരിനെതിരെകെ കെ ശൈലജ ടീച്ചർ
ബിജെപിയുടെ ഫാസിസ്റ്റ് പ്രവണതകളെ ശക്തമായി എതിർക്കും: തൃശ്ശൂർ: ന്യായമായ അനുകൂല്യങ്ങൾ തടഞ്ഞുവച്ച കേന്ദ്രസർക്കാരിനെതിരെയാണ് ആശാവർക്കർമാർ സമരം ചെയ്യേണ്ടതെന്നും. ബിജെപിയുടെ ഫാസിസ്റ്റ് പ്രവണതകളെ ശക്തമായി എതിർക്കുമെന്നും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യവകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും. കേരളം ഇന്ത്യയിലിലല്ലേ എന്ന മുദ്രാവാക്യമു യർത്തി സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. 500 രൂപ...
പുതിയ ബജറ്റുംആധുനിക ഭാരതംബജറ്റ്- 2025 വിവരണ സെമിനാർ
ഇരിങ്ങാലക്കുട: ഭാരതീയ ജനതാ പാർട്ടി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബജറ്റും ആധുനിക ഭാരതവും ബജറ്റ് 2026 വിവരണ സെമിനാർ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന കമ്മറ്റിയംഗം കെ എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗവും ചാനൽ ചർച്ചകളിൽ നിറ സാന്നിദ്ധ്യവുമായ പി ആർ ശിവശങ്കർ ഉത്ഘാടനം ചെയ്തു. ഡോ എം മോഹൻദാസ് വിഷയാവതരണം നടത്തി, ബജറ്റിൽ കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ,കച്ചവടക്കാർ,വിദ്യാർത്ഥികൾ,വനിതകൾ തുടങ്ങിയ വിവിധ മേഖലകളിൽ ഗുണം ലഭിച്ച വിവിധ...
ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും പി വി അൻവർ
സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി...
കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു
“കാലടി :ആശാവർക്കർമാർക്ക് നീതി നൽകു” എന്ന മുദ്രാവാക്യം ഉയർത്തി കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ടൗണിൽ നടന്ന പ്രതിഷേധ തീപ്പന്തം” ത്തിന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.ബി.സാബു,ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം ജോയ് പോൾ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ഷൈജൻ തോട്ടപ്പിള്ളി കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീമതി റെന്നി ജോസ്ജനറൽ സെക്രട്ടറിമാരായ...
എല്‍ഡിഎഫ് കണ്‍വീനര്‍ സ്വബോധത്തോടെ സംസാരിക്കണം:
തുളസീധരന്‍ പള്ളിക്കല്‍ തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വബോധത്തോടെ സംസാരിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വിടുവായത്തം പുലമ്പരുത്. സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ വിജയിച്ചത് യുഡിഎഫ് പിന്തുണയോടെയാണെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പുലിപ്പാറ വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എസ്ഡിപിഐ പിടിച്ചെടുത്തത്. യുഡിഎഫിനെ പരാജയപ്പെടുത്തി നേടിയ വിജയം അവരുടെ പിന്തുണയോടെയാണെന്ന നുണ പ്രചരിപ്പിക്കാന്‍ കാണിച്ച അമിതമായ തൊലിക്കട്ടി കാണ്ടാമൃഗത്തെ...
കടല്‍ മണല്‍ ഖനനം: 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം- പി ആര്‍ സിയാദ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി സാമ്പത്തിക നയത്തിനെതിരെയും കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെയും മത്സ്യത്തൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് നടത്തുന്ന തീരദേശ ഹര്‍ത്താലിന് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മാണാവശ്യങ്ങള്‍ക്ക് മണ്ണെടുത്ത് വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി തീരദേശത്തെ തീറെഴുതി കൊടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്....
ബിഎസ്എൻഎൽ ഓഫീസ് ഉപരോധം കേന്ദ്രസർക്കാരിന് താക്കീതായി മാറും
ഇരിങ്ങാലക്കുട: ബിജെപി സർക്കാർ ലോകസഭയിൽ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ പതിനായിരക്കണക്കിന് ജനങ്ങളെ അണിനിരത്തി സിപിഎം ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്സംഘടിപ്പിക്കുന്ന തൃശ്ശൂർ ബിഎസ്എൻഎൽ ഓഫീസ് ഉപരോധം കേന്ദ്രസർക്കാരിനുള്ള താക്കീതായി മാറുമെന്നും. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പൗരന്മാരെ ചങ്ങലയ്ക്കിട്ട് നാടുകടത്തുന്നത് നാടുകടത്തപ്പെട്ട വ്യക്തികളുടെ മാത്രമല്ല അവർ ഏതൊരു രാജ്യത്തെ പൗരന്മാരാണോ ആ ആ രാജ്യത്തിന്റെ ആത്മാഭിമാനം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അത് അഭിമാനത്തിന്റെ പ്രശ്നമായി തോന്നാത്തത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കും അദ്ദേഹം നയിക്കുന്ന സർക്കാരിനും...
സിപിഐ(എം) കാൽനട ജാഥ ചാലക്കുടി മുൻസിപൽ അതിർത്തിയിൽ പൂർത്തിയായി
ചാലക്കുടി. കേന്ദ്രസർക്കാരിൻ്റെ ബജറ്റിൽ കേരളത്തോടുള്ള അവഗണനയും, വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നിക്കം ഉപേക്ഷിക്കുക തുടങ്ങിയ അവിശ്യങ്ങൾ ഉന്നയിച്ച് സിപിഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏരിയ കാൽനട ജാഥ ചാലക്കുടി മുൻസിപാലിറ്റിയിലും, മേലൂർ പഞ്ചായത്തിലും പൂർത്തികരിച്ചു. ചാലക്കുടി സെൻ്ററിൽ സിപിഐ എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ് പ്രസംഗിച്ചു. പാർട്ടി ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ ക്യാപ്റ്റൻ ആയുള്ള ജാഥയിൽ കെ.പി. തോമാസ്, സി.ജി സിനി എന്നിവർ...