Home » Politics » Page 20

Category: Politics

Post

കോണ്‍ഗ്രസ്സ് നേതാവ് കെ.പി.എസ്. ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു

മലപ്പുറം : അഞ്ച് പതിറ്റാണ്ട് കാലത്തോളമായി ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃനിരയില്‍ സമുന്നത പദവികള്‍ അലങ്കരിച്ചിരുന്ന കെ.പി.എസ്. ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഡി.സി.സി പ്രസിഡണ്ട് വി.എസ്. ജോയിയുടെ വാര്‍ഡുകള്‍ തോറുമുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന് അയച്ചുകൊടുത്തിട്ടുണ്ട്. ജോയ് പ്രസിഡണ്ടായതുമുതല്‍ ചെറുകാവ് പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. ജോയിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഞ്ച്...

Post

മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നെന്ന് തിരിച്ചറിയണം

തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നുമുള്ള കേന്ദ്ര മന്ത്രിയുടെ കുറ്റസമ്മതത്തിലൂടെ മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നു മുനമ്പം വിഷയമെന്ന യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. ഇതിലൂടെ അവരുടെ കാപട്യം കൂടുതൽ വ്യക്തമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബിൽ പാർലമെൻ്റ് പാസാക്കിയപ്പോൾ ബി ജെ പി അംഗത്വം സ്വീകരിച്ച് പടക്കം പൊട്ടിച്ച് ആഘോഷിച്ചവർ ഇപ്പോൾ ഇളിഭ്യരായിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും വംശീയ...

Post

ജില്ലാ തലങ്ങളിൽ എസ്ഡിപിഐ അബേദ്കര്‍ ജയന്തി ദിനാചരണം സംഘടിപ്പിച്ചു

‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജയത്തി ‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐവിവിധ പരിപാടികളോടെ ജില്ലാ തലങ്ങളിൽ വിപുലമായി ആചരിച്ചു.ജനാധിപത്യത്തിൻ്റെ പഴുതിലൂടെ അധികാരത്തിലെത്തി ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ തന്നെ കൈയേറ്റം നടത്താനും ആർ എസ് എസ് നിയന്ത്രിത കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്ന വർത്തമാനകാലത്ത് പൗരധർമം നിർവഹിക്കാൻ ജനങ്ങളെ പ്രാപ്തമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് നേതാക്കൾ ഊന്നി പറഞ്ഞു. പാർട്ടി ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ...

Post

യുഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനിരോധനാധികാരം പുനസ്ഥാപിക്കും

തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരംസംഘടിപ്പിക്കും തിരുന്നാവായ : യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തദ്ദേശ സ്വയം ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. ജനവിരുദ്ധ മദ്യ നയത്തിലൂടെ നാടിനെ മുക്കി കൊല്ലുന്ന സർക്കാർ നയം തിരുത്തണമെന്നും മദ്യനയത്തിനെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പട്ടു. തിരുന്നാവായയിൽ ബിയർ – വൈൻ പാർലർ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടിളുമായി മുന്നോട്ടു പോകുമെന്നും തലക്കാട്...

Post

ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക വ്യാപക പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വഖ്ഫ് നിയമം ഭരണഘടനയ്ക്കുമേലുള്ള കൈയേറ്റമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനനുകൂലമായി ഭരണഘടനയെ പരിവര്‍ത്തിപ്പിക്കുകയാണ് ഇതിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇസ് ലാമോഫോബിയയെ മുന്‍നിര്‍ത്തി മുസ് ലിംകളെ അപരവല്‍ക്കരിക്കുന്നതിന് ന്യൂനപക്ഷ നിയമങ്ങളില്‍ മാറ്റം വരുത്തുകയെന്നത് ആദ്യപടിയാണ്. പിന്നീട് ഇതര ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങളുടെ മേല്‍ കൈവെക്കും. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലീകാവകാശം പോലും...

Post

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കെ എസ് യു പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെ എസ് യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ്...

Post

വഖഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാർഹം

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംയുക്തമായി നടത്തിയ കരിപ്പൂർ വിമാനത്താവള ഉപരോധത്തെ പിണറായി പോലീസ് നേരിട്ട നടപടി ആർഎസ്എസ്സിന് വിടുപണി ചെയ്യുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. രാജ്യം ഭരിക്കുന്ന ഹിന്ദുത്വ സർക്കാർ ചുട്ടെടുക്കുന്ന രാജ്യവിരുദ്ധ ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെങ്കിൽ, ആ നിയമത്തിന് എതിരാണെന്ന് പറയുന്ന പിണറായി സർക്കാർ അതിനെതിരെ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാനാണ്...

Post

വഖഫ് നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും

കോഴിക്കോട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റും, എസ്.ഐ.ഒ കേരളയും ചേർന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അൻഫൽ ജാൻ എന്നിവർ സംയുക്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2025 ഏപ്രിൽ 09 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വഖഫ്...

Post

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം, പോലീസ് നിലപാടിൽ ദുരൂഹത

മലപ്പുറം: ജില്ലയെ ഒന്നടക്കം ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന പോലീസ് നിലപാടിൽ ദുരൂഹതയുണ്ടെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. വർഷങ്ങളായി മലപ്പുറം ജില്ലക്കെതിരെ സംഘപരിവാർ ഉയർത്തുന്ന വ്യാജ ആരോപണത്തെ പിന്തുണക്കുന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങൾക്കെതിരെ രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ രംഗത്ത് വരികയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്തിട്ടും ഒരു പെറ്റി കേസ് പോലും എടുക്കാൻ വകുപ്പില്ലെന്ന പോലീസിന്റെ വിചിത്രമായ കണ്ടെത്തൽ സാധാരണക്കാർക്ക് പോലീസിലുള്ള വിശ്വാസം തകർക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി...

Post

വഖ്ഫ് ഭേദഗതി നിയമം അംഗീകരിക്കില്ല:എസ്.ഡി.പി.ഐ

ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം. പരപ്പനങ്ങാടി : ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ വഖ്ഫ് ഭേദഗതി ബില്ല് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ.എസ്.ഡി.പി. ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പരപ്പനങ്ങാടി സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവെസ്റ്റേഷൻ ഗൈറ്റിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ മാർച്ച് എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റെ...