തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയാണ് പൊലീസ് എതിർത്തത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രാഹുൽ ഒപ്പിടണം. എന്നാൽ പ്രചരണം നടക്കുന്നതിനാൽ ഇതിൽ ഇളവ് നൽകണമെന്ന് സമർപ്പിച്ച അപേക്ഷയാണ് പൊലീസ് എതിർത്തത്. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ...
FlashNews:
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
ത്രോബോൾ മത്സരം അരങ്ങേറി
രാവിലെ ക്ഷേത്ര ദർശനം പിന്നീട് പത്രിക സമർപ്പണം
ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് നാമനിർദേശ പത്രിക നൽകി. രാവിലെ ചേലക്കരയിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് ശേഷമാണ് തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി നാമനിർദേശ പത്രിക നൽകിയത്. രാവിലെ തിരുവില്ലാമല ശ്രീ വില്ലുവാദ്രിനാഥാ ക്ഷേത്രം, പഴയന്നൂർ ദേവി ക്ഷേത്രം, മായന്നൂർ കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തുകയും ഭക്ത ജനങ്ങളോട് തന്റെ സ്ഥാനർത്ഥിത്വം അറിയിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു. പത്രിക സമർപ്പണത്തിനായി വടക്കാഞ്ചേരി കെഎസ്എൻ മന്ദിരത്തിൽ നിന്നും പ്രവർത്തകരോടും നേതാക്കളോടുമൊപ്പം കാൽനടയായി തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി വരണാധികാരിയായ...
പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് ഡിഎംകെ
പാലക്കാട്: പി.വി അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പിൻവലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും പി.വി. അൻവർ. പാലക്കാട്ട് നടന്ന ഡി.എം.കെ കൺവൻഷനിലാണ് അൻവറിന്റെ പ്രഖ്യാപനം. ഒരു ഉപാധിയുമില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നതായി അൻവർ കൺവെൻഷനിൽ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുൻപ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും ഡി.എം.കെ മത്സരിച്ചാൽ ബിജെപിക്ക് പാലക്കാട് ഗുണം ചെയ്യുന്നതിനാലാണ് സ്ഥാനാർഥിയെ പിൻവലിക്കുന്നതെന്നും അൻവർ വ്യക്തമാക്കി....
പിപി ദിവ്യക്ക് കോൺഗ്രസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ പ്രതി പി.പി. ദിവ്യയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു കോൺഗ്രസ്. കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്. കണ്ടെത്തുന്നവർക് കോണ്‍ഗ്രസ് ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്ന്പോസ്റ്റില്‍ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പിപി ദിവ്യയ്ക്കെതിരെ കേസെടുത്ത് ഒരാഴ്ച്ച പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലുക്ക് ഔട്ട്...
എന്തു കൊണ്ടാണ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്
പാലക്കാട്: എഡിഎം നവീൻബാബുവിന്റെമരണത്തിൽ എന്തു കൊണ്ടാണ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.നവീനിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സർക്കാരും അവഹേളിക്കുകയാണ്. ദിവ്യയെ ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ് ?. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് പൊലീസ് ദിവ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാത്തതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. പാലക്കാട്ടെ എൽഡിഫ് വോട്ട് ഷാഫിക്ക് പോയെന്ന സരിന്‍റെ പ്രസ്താവനയില്‍ എം വി ഗോവിന്ദനും...
‘പാലക്കാട് രാഹുല്‍ ജയിക്കില്ല,വോട്ടുകള്‍ ബിജെപിക്ക് പോകും’
മലപ്പുറം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. സിപിഎം- കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോകും. വിഡി സതീശന്‍ വിഡ്ഡികളുടെ സ്വര്‍ഗലോകത്തിലാണ്. അദ്ദേഹത്തെക്കാള്‍ നന്നായി രാഷ്ട്രീയം പഠിച്ചയാളാണ് താനെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ സ്ഥാനാര്‍ഥിയല്ലെന്നും സതീശന്റെയും കൂട്ടരുടെയും മാത്രം സ്ഥാനാര്‍ഥിയാണെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. നേരത്തെ...
ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്ന് അൻവർ
പാലക്കാട്: ഡിഎംകെയുടെ പിന്തുണ യുഡിഎഫിന് കൊടുക്കണമെങ്കിൽ ചേലക്കരയിൽ കോൺഗ്രസ് പിന്തുണ തിരിച്ചും കിട്ടണമെന്ന് പിവി അൻവർ. നിലവിൽ പ്രഖ്യാപിച്ച രണ്ട് സ്ഥാനാർഥികളെയും ഡിഎംകെ പിൻവലിക്കില്ല. പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളുമായി ഡിഎംകെ ശക്തമായ പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ് യുഡിഎഫുമായി ഒരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫിന് പിന്തുണ നൽകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണ്. ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്നും അൻവർ പറഞ്ഞു.മിൻഹാജാണ് അൻവറിന്റെ പാർട്ടിയായ ഡിഎംകെക്ക് വേണ്ടി പാലക്കാട് മത്സരിക്കുന്നത്. കെപിസിസി മുൻ സെക്രട്ടറി എൻ കെ സുധീറാണ് ചേലക്കരയിൽ...
ചേലക്കര യു.ആര്‍. പ്രദീപ്, പാലക്കാട് : പി. സരിന്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി. സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യുആര്‍ പ്രദീപ് മത്സരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് കോൺഗ്രസ് – ബി.ജെ.പി ഡീലുണ്ടെന്ന ആരോപണം എം.വി. ഗോവിന്ദൻ ആവർത്തിച്ചു. വടകരയിൽ ഷാഫി പറമ്പിൽ മത്സരിച്ച് ജയിച്ചതും കെ. മുരളീധരൻ തൃശൂരിൽ മൂന്നാമതായതും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ...
പി. സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി. സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, എംപി ഷാഫി പറമ്പിൽ എന്നിവരാണ് സരിന്റെ പരസ്യ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തില്‍ സമരനായകൻ, മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു....
കെടി. ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന: പരാതിയില്‍ നിയമോപദേശം തേടി പൊലീസ്
മലപ്പുറം: കെ.ടി ജലീല്‍ എം.എല്‍.എയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്ന മലപ്പുറം ഡി.വൈ.എസ്.പി ടി.എസ് സിനോജാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്.പരാമര്‍ശം വ്യക്തിപരമല്ലാത്തതിനാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാലാണ് നിയമോപദേശത്തിന് നല്‍കിയിരിക്കുന്നത്.ഒരു സമുദായത്തേയും നാടിനേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ എം.എല്‍.എക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യൂത്ത്‌ലീഗ് നല്‍കിയ പരാതിയും ചേര്‍ത്താണ് അഡ്വക്കറ്റ് ജനറലിന് ഉപദേശത്തിന്...