Home » Politics » Page 19

Category: Politics

Post

മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി

തൃശൂര്‍: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുമ്പോഴും 100 കോടി രൂപ ധൂര്‍ത്തടിച്ച് മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ പോലും യഥാസമയം കൊടുത്തുവീട്ടുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായി പറയുന്ന സര്‍ക്കാരാണ് കോടികള്‍ ധൂര്‍ത്തടിക്കുന്നത്. കാലിയായ ഖജനാവ് നിറയ്ക്കാന്‍ നികുതിയും ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കം പ്രതിഷേധാര്‍ഹമാണ്. ആഘോഷങ്ങള്‍ക്ക് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി മാത്രം 20.71 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. എന്റെ...

Post

ഒഎംഎ സലാമിന്റെ പരോള്‍ എന്‍ഐഎയുടെ പ്രതികരണം തേടി ഹൈക്കോടതി

പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒഎംഎ സലാം സമർപ്പിച്ച പരോ പരോൾ അപേക്ഷയിൽ എൻഐഎയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. അപകടത്തിൽ മരിച്ച മകളുടെ ഒന്നാം ചരമവാർഷികവേളയിലാണ് ഒഎംഎ സലാം പരോൾ തേടി കോടതിയെ സമീപിച്ചത്. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായി 2022ലാണ് എൻഐഎ ഒഎംഎ സലാമിനെ അറസ്റ്റ് ചെയ്‌തിരുന്നത്. ഒഎംഎ സലാമിന്റെ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന മകൾ സട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്കാരച്ചടങ്ങിനായി സലാമിന് മുമ്പ് ഏതാനും ദിവസത്തെ പരോൾ ലഭിച്ചിരുന്നു. ഒരുദിവസവും...

Post

കേളി യൂണിറ്റ് അൽഖർജ് സിറ്റി, മുസാഹ്മിയ, ദവാദ്മി യൂണിറ്റിന് പുതിയ ഭാരവാഹികൾ

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. സെപ്തംബർ മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായിമെയ് മാസം വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും. അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം സീതറാം യെച്ചൂരി നഗറിൽ നടന്ന അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി...

Post

മുസ്ലിം സമുദായത്തിന്റെ സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണം

റിയാദ്: ഭരണ ഘടനാവിരുദ്ധവുംരാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് നീക്കവുമാണ് വഖ്‌ഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെച്ചിരുന്നത് എന്ന് ആർ. എസ്. സി റിയാദ് നോർത്ത് സോൺ വിചാരസദസ് അഭിപ്രായപ്പെട്ടു. വഖ്‌ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും, രാജ്യത്തെ മതങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നിയമമെന്നും ദൈവപ്രീതി ലക്ഷ്യംവെച്ച് വകുപ്പ് ചെയ്ത ഭൂമിയുടെ അവകാശം മറ്റൊരാൾക്കും കൈകടത്താൻ മതം അനുവദിക്കുന്നില്ലെന്നും വിവിധ സെഷനുകളിൽ റിയാദിലെ മത സാംസ്‌കാരിക രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു....

Post

വഖഫ് .പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

താനൂർ. വഖഫ് ഭേദഗതിയിൽ പ്രതിഷേധിച്ച് നിറമരുതൂർപഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ( ബുധൻ) രാവിലെ പത്തുമണിക്ക് നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടക്കും. മാർച്ച് സുപ്രീംകോടതി അഭിഭാഷകൻ അഡ്വക്കറ്റ് കെ.എസ്. ഡാനിഷ് ഉദ്ഘാടനം ചെയ്യും. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, വിവിധ മുസ്ലിം സംഘടന പ്രതിനിധികൾ സംസാരിക്കും

Post

ഐക്യ ജനാധിപത്യം മുന്നണി നിറ മരുതൂർ പഞ്ചായത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചു

തിരൂർ=- വഖഫ് ഭേദഗതി ബില്ലിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനും എതിരെ ഐക്യ ജനാധിപത്യം മുന്നണി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം സംഘടിപ്പിച്ചു, കെപിസിസി സെക്രട്ടറിയും ചാനൽ ചർച്ചകളിലെ കോൺഗ്രസ് വക്താവുമായ കെ പി നൗഷാദ് അലി പഞ്ചാര മൂലയിൽ വച്ച് നടന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു, നിറമരുതൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ദാസൻ അധ്യക്ഷത വഹിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും LGML സംസ്ഥാന സെക്രട്ടറിയുമായ ഡോക്ടർ കെ പി വഹീദ മുഖ്യപ്രഭാഷണം...

Post

വഖഫ് ഭേദഗതി കേസ് സ്സൈബര്‍ ആക്രമണം ശക്തമായ നടപടി വേണം

കോഴിക്കോട് : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് വിചാരണവേളയില്‍ ജഡ്ജിമാര്‍ നടത്തിയ ശക്തമായ നിരീക്ഷണങ്ങളുടെ പേരില്‍ പരമോന്നത കോടതിക്കെതിരില്‍ നടക്കുന്ന സൈബര്‍ ആക്രമണം ഗൗരവതരമായി കാണണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിധി പറയാനുള്ള മാനസികാവസ്ഥ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ സൈബര്‍ ആക്രമണത്തെ ശക്തമായി നേരിടാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാവണം. നീതിയുക്തവും ഭരണഘടനാപരമായും വിധി പറയുവാന്‍ നിയമജ്ഞര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ...

Post

വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള സംഘ് പരിവാർ തന്ത്രം പി.ഡി.പി.

തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭരണകൂട തന്ത്രമാണെന്ന് പിഡിപി വൈസ്ചെയർമാൻ ശശി പൂവൻ ചിന പറഞ്ഞു.പാര്‍ലിമെന്റില്‍ ബില്ല് അവതരണ ചര്‍ച്ചയില്‍ പങ്കെടുക്കവേ രാജ്യത്തെ മതേതര വിശ്വാസികളും കക്ഷികളും ചൂണ്ടിക്കാട്ടിയ വിഷയം ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അതേപടി സ്ഥിരീകരിക്കുന്നത് ബില്ലിന്റെ അപകടം മനസ്സിലാക്കി തരുന്നതാണ്. ഡല്‍ഹിയിലെ തന്ത്രപധാനമായ 123 വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിന്റേതാണെന്നും അത് മോചിപ്പിക്കലാണ് വഖഫ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നും അദ്ദേഹം സൂചിപ്പിക്കുകയാണ്. രാജ്യത്തെ...

Post

കേന്ദ്ര വഖഫ് ഭേദഗതിയിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ വെള്ളിയാഴ്ച ബഹുജന റാലി

പൊന്നാനി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയിൽ വെള്ളിയാഴ്ച ബഹുജനറാലിയും പ്രതിഷേധ സംഗമവും അരങ്ങേറും. പൊന്നാനിയിലെ മത സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ “സമന്വയം” പൊന്നാനിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും. വൈകീട്ട് നാലിന് പൊന്നാനി ഫിഷിങ് ഹാർബറിൽ നിന്നാരംഭിക്കുന്ന റാലി മൂന്ന് കിലോമീറ്റർ താണ്ടി കുണ്ടുകടവ് ജംഗ്ഷനിൽ സമാപിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്, വൈകീ ട്ട് 6:30ന് കുണ്ടുകടവ് ജങ്ഷനിലാണ് പ്രതിഷേധ സംഗമം. പൊന്നാനി നിയമസഭാംഗം പി നന്ദകുമാർ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും. യു...

Post

തൽസ്ഥിതി തുടരണമെന്ന സുപ്രിം കോടതി ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്

തിരുവനന്തപുരം: വഖ്ഫ് സ്വത്തുക്കളുടെ തൽസ്ഥിതി തുടരണമെന്ന സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. സുപ്രിം കോടതിയുടെ നിരീക്ഷണങ്ങൾ സ്വാഗതാർഹമാണ്.വഖ്ഫ് സ്വത്തുക്കൾ അന്യായമായി തട്ടിയെടുക്കുന്നതിന് ബി ജെ പി സർക്കാരിൻ്റെ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ പൗര സമൂഹത്തിൻ്റെ ആശങ്കകൾ അതിൻ്റെ യഥാർഥ സ്പിരിറ്റിൽ ഉൾക്കൊണ്ട പരമോന്നത കോടതി നടപടികൾ പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ വഖ്ഫ് ഭൂമികൾ വഖ്ഫ് അല്ലാതാക്കി മാറ്റരുതെന്നും ഇതിനകം രജിസ്റ്റർ ചെയ്തതോ വിജ്ഞാപനം വഴി...