Home » Kerala » Page 6

Category: Kerala

Post

പലസ്തീന്‍ കൂട്ടക്കുരുതിഇസ്‌റയേലുമായുള്ള നയതന്ത്രം വിഛേദിക്കണം

കെ.എന്‍.എം മര്‍കസുദഅവ കോഴിക്കോട് : പലസ്തിന്‍ ജനതയെ കൊന്നൊടുക്കി രക്തദാഹം തീര്‍ക്കുന്ന ആഗോള കുറ്റവാളി ബെഞ്ചമന്‍ നെതന്യാഹ്യവിനെയും ഇസ്രായേലിനെയും ഒറ്റപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. യാതൊരു പ്രകോപനവുമില്ലാതെ വിശുദ്ധ റമദാനിന്റെ രാപ്പകലുകളില്‍ പലസ്തീനില്‍ രക്തച്ചൊരുച്ചില്‍ നടത്തുന്ന സാഹചര്യത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പലസ്തീനിലെ കൊച്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹ്യവിനെ കുറ്റവിചാരണ ചെയ്ത് ശിക്ഷ വിധിക്കാര്‍ ലോക...

Post

മുരിങ്ങൂർ ജംഗ്ഷനിൽ കോടതി ഉത്തരവ് മറികടന്ന് നാഷണൽ അതോരിറ്റി പണി നടത്തുന്നു

രവിമേലൂർ മുരിങ്ങൂർ :മേലൂർ ഗ്രാമ പഞ്ചായത്തും, മർച്ചൻ്റസ് അസ്സോസിയേഷനും, പൊതുജനങ്ങളും, ഒത്തുചേർന്ന് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷൻ റോഡ് പണി തടയുകയും, ഏപ്രിൽ 4ാം തിയതി കോടതി കേസ്സ് പരിഗണിച്ചതിനു ശേഷം മാത്രമെ പണി നടത്താവൂ എന്നും, സർവ്വീസ് റോഡുകളുടെ പണി പൂർത്തികരിച്ചതിനു ശേഷം മാത്രമെ മെയിൻ ഹൈവേയുടെ പണികൾ നടത്താവൂ എന്ന തീരുമാനത്തിനു വേണ്ടി കോടതിയിൽ കേസ്സ് ഫയൽ ചെയ്തു!കോടതി ഫയൽ സ്വീകരിക്കുകയും, ഏപ്രിൽ നാലിനു ശേഷം വേണ്ട തീരുമാനം എടുത്ത് പണികൾ പൂർത്തികരിക്കാം എന്ന കോടതി...

Post

ആന എഴുന്നള്ളപ്പ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവന്തപുരം :ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. വിശ്വഗജ സേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയില്‍ നടക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ബ്രൂണോ നായ്ക്ക് എതിരായ ക്രൂരതയില്‍ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

Post

കുവൈത്ത് എയർവേയ്സിൽ ദുരിതയാത്ര

10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ കൊച്ചി :ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. 2023 നവംബർ 30ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബർ പത്തിന്...

Post

താമിർ ജിഫ്രി കൊല: പ്രതികളായ പോലീസുകാരെ തിരിച്ചെടുത്തത് നീതിയോടുള്ള അനീതി

തിരൂരങ്ങാടി : പോലീസ് കസ്റ്റഡിയിൽ ഒരു വർഷം മുന്നെ കൊല്ലപ്പെട്ടതാമിർ ജിഫ്രി കൊലകേസിലെ പ്രതികളായ പോലീസ് കാരെ സർവീസിൽ തിരിച്ചെടുത്തത് നീതിയോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി. ഒരു വർഷം മുന്നെയാണ് മമ്പുറം സ്വദേശി താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തുടക്കത്തിൽ തന്നെ ക്രൂരമായ കൊലപാതകത്തെ മറച്ച് പിടിക്കാനും, പ്രതികളെ രക്ഷപെടുത്താനും അന്നത്തെ മലപ്പുറം എസ്.പി സുജിത്ത് ദാസും സംഘവും ശ്രമിച്ചതും അതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നതിനെ തുടർന്നാണ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിൽ...

Post

അപേക്ഷകരെയും ഉദ്യോഗസ്ഥരെയും വട്ടം കറക്കി മോട്ടോർ വാഹന വകുപ്പിലെ പുതിയ സർക്കുലർ

കുറ്റിപ്പുറം: വ്യക്തമായ നിർദ്ദേശം നൽകാതെ മോട്ടോർ വാഹന വകുപ്പ് ഇറക്കിയ പുതിയ ഉത്തരവ് ഉദ്യോഗസ്ഥരേയും അപേക്ഷകരേയും ഒരുപോലെ വട്ടം കറക്കുന്നു. കഴിഞ്ഞ മാസം 24 ന് ഇറക്കിയ ഉത്തരവാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ ഫിറ്റ്നസ് പരിശോധനയ്ക്ക് പോകാൻ പാടില്ലെന്ന നിയമം നേരത്തെ കർഷനമാക്കി ഉത്തരവിറക്കിയിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകർ തീർപ്പ് കൽപ്പിക്കാതെ കെട്ടി കിടന്നതോടെ ഉത്തരവ് മോട്ടോർ വാഹനവകുപ്പ് മരവിപ്പിച്ചു. നിലവിൽ അപേക്ഷ കൂടുതലുള്ള ഓഫീസുകളിൽ രാവിലെ ഡ്രൈവിംഗ് ടെസ്റ്റും ഉച്ചയ്ക്ക്...

Post

കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പൻ

റെസിഡൻസ് അസോസിയേഷൻ്റെ പങ്കാളിത്തം വലുത് തിരൂർ : കേരളാ സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ പ്രവർത്തനങ്ങളിൽ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റി യിലും പഞ്ചായത്തുകളിലും റസിഡൻസ് അസോസിയേഷന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കേരളസർക്കാരിന്റെ ഉത്തരവ് തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമക്ക് റസിഡൻസ് അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് പ്രസിഡന്റ് വിസി രവീന്ദ്രൻ കൈമാറി .നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പങ്ങാട്ട് , അസോസിയേഷന്റെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഷിനാ രാജേന്ദ്രൻ , ജില്ലാ വൈസ് പ്രസിഡൻ്റം സംസ്ഥാന എക്സികുട്ടീവ്...

Post

ലഹരിക്കെതിരെ ബോധവൽക്കരണപ്രവർത്തനങ്ങൾ ശക്തമാക്കും‌

ജില്ലാ കളക്ടർ കൊച്ചി: വിദ്യാർഥികൾക്കിട‍യിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് സ്കൂൾ തലത്തിലും മറ്റും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്.മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനും നിരുൽസാഹപ്പെടുത്തുന്നതിനുമായി സമഗ്രമായ പദ്ധതികളാണ് ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മികച്ച കളക്ടർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വിതരണം...

Post

എനർജി ഓഡിറ്റിങ്ങ് ശിൽപശാല

തിരൂർ: കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാനത്തെ പോളി ടെക്ക്നിക്കുകളിലെനാഷണൽസർവ്വീസ് സ്കീം വാളണ്ടിയർമാർക്ക് വേണ്ടി 2025 ഫെബ്രുവരി 28-മാർച്ച്01 (വെള്ളി, ശനി) തീയതികളിൽ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിൽ വച്ച് എനർജി ഓഡിറ്റിങ് ശിൽപ ശാല സംഘടിപ്പിക്കുന്നു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശിൽപശാല നാഷണൽ സർവ്വീസ് ടെക്നിക്കൽ സെല്ലിലെ വിവിധ യൂണിറ്റുകളുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ ഒരു ലക്ഷം വീട്കളിലെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഊർജ്ജ...

Post

വഴിപോക്കർ ആരോഗ്യ പ്രവർത്തകർക്ക് പകരമാകില്ല ; ന്യായമായ സമരം ഒത്തുതീർക്കണം.

തിരുവനന്തപുരം: ആശ വർക്കേഴ്സിൻ്റെ സമരം പൊളിക്കാൻ വഴിപോക്കരെ വിളിച്ച് ആരോഗ്യപ്രവർത്തനം നടത്താനുള്ള സർക്കാർ നീക്കം ആത്മഹത്യാപരമാണെന്ന് ട്വൻ്റി 20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ഗോപകുമാർ പറഞ്ഞു.തിരുവനന്തപുരത്ത് ആശാ വർക്കേഴ്സ് നടത്തുന്ന രാപകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്വൻ്റി 20 പാർട്ടി നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു വി ഗോപകുമാർ. സർക്കാരിൻ്റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സുപ്രധാന ഉത്തരവാദിത്വം നിർവഹിക്കുന്നവരാണ് ആശാവർക്കർമാർ. പ്രാഥമിക വൈദ്യസഹായം എത്തിക്കൽ, പകർച്ചവ്യാധി പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കൽ, മാതൃ-ശിശു സംരക്ഷണം ഉറപ്പുവരുത്തൽ...