സ്വന്തമായി ജീവനമാര്‍ഗ്ഗം ഇല്ലാത്തതും 18 വയസ്സ് പൂര്‍ത്തിയായതുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം പ്രാപ്തരാക്കുന്നതിന് സഹായിക്കുന്നതിനായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സാകല്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ താല്‍പര്യമുള്ള പ്രോജക്ട് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂലായ് 20 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെമ്പൂകാവ് മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2321702.
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
ഇ-മസ്റ്ററിങ് ചെയ്യണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 24 നുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 5. കൂടുതല്‍ വിവരങ്ങള്‍ക്ക്...
യങ് പ്രൊഫഷണല്‍ നിയമനം
റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ എല്‍ ഡി എം) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എല്‍ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയായവരെയും പരിഗണിക്കും. പ്രായപരിധി 30 വയസ്സ്....
കോഴി കച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില കച്ചവടം
പരപ്പനങ്ങാടി : കോഴികച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില ഉത്പന്നം കച്ചവടം നടത്തിയതിന് മദ്ധ്യവയസ്കൻപിടിയിൽ. വള്ളിക്കുന്ന് കരിമനക്കാട് കുമ്മം ബസാറിൽ കച്ചവടം നടത്തുന്ന അരിയല്ലൂർ ബോർഡ് സ്‌കൂളിന് സമീപം താമസിക്കുന്ന നാലകത്ത് ഹുസൈൻ (62) നെയാണ് പരപ്പനങ്ങാടി എസ്.ഐ അരുണും സംഘവും പിടി കൂടിയത്. കടയിൽ നിന്ന് നൂറ് കണക്കിന് നിരോധിത പുകയില പാക്കറ്റ് പോലീസ് പിടിച്ചെടുത്തു. സി.പി.ഒ. മാരായ മുജീബ് റഹ്മാൻ, അബിലാഷ് , ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ പോലീസ് സംഘത്തിലുണ്ടായിരുന്നു.
സാന്ത്വന പരിചരണത്തില്‍ മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി.
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികള്‍ പുതു ജീവിതത്തിലേക്ക് എറണാകുളം ജനറല്‍ ആശുപത്രി സാന്ത്വന പരിചരണത്തില്‍ മാതൃകയാകുകയാണ്. പത്ത് വര്‍ഷത്തിലധികം കാലമായി മുറിവുകള്‍ ഉണങ്ങാതെ നരക യാതനകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹില്‍ ടുഗദര്‍ പദ്ധതിയിലൂടെയാണ് ഇവര്‍ക്ക് സാന്ത്വനമായത്. ആത്മാര്‍ത്ഥ സേവനം നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു....
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമം: ഡോ. പരകാല പ്രഭാകര്‍
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: ഇന്ത്യയെ ഹിന്ദു രാ ഷ്ട്രമാക്കാന്‍ തീവ്ര ശ്രമം നടക്കു ന്നതായി ഡോ. പരകാല പ്രഭാകര്‍. കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ ദേശീയ സെമിനാറില്‍ ‘അപനിര്‍ മ്മിതി-ചരിത്രത്തിലും പാഠപസ്ത കത്തിലും’ എന്ന വിഷയം അവത രിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ അപ നി ര്‍മ്മിതിയിലൂടെയും പാഠപുസ്തക ങ്ങളിലൂടെയും മാത്രമല്ല ഭാഷയിലൂ ടെയും സംസ്‌ക്കാരത്തലൂടെയും ഇതിനായുള്ള നീക്കം നടക്കുന്നതാ യും അദ്ദേഹം പറഞ്ഞു.ഹിന്ദി ഭാഷ...
സ്‌കോള്‍ കേരള പ്ലസ്‌വണ്‍ പ്രവേശനത്തിന് ജൂലൈ 24 വരെ അപേക്ഷിക്കാം
സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ 2024-26 ബാച്ചിലേക്ക് ഓപണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷല്‍ കാറ്റഗറി (പാര്‍ട്ട് ത്രി) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉപരിപഠന യോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പിഴകൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ ജൂലൈ 31 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങളും...
നാല് വർഷ ബിരുദ പ്രവേശനം : സിലബസ് ലഭ്യമായില്ല
സംഭവം സർവകലാശാലയുടെ ച രിത്രത്തിൽ അഭൂതപൂർവ്വം . വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വക ലാശാല നാല് വർഷ ബിരുദ പ്രവേ ശന നടപടികൾ ആരംഭിച്ചിട്ടും സി ലബസ് ലഭ്യമല്ലെന്ന്:സംഭവം സർവ്വ കലാശാലയുടെ ചരിത്രത്തിൽ അ ഭൂതപൂർവ്വമെന്ന് ആക്ഷേപം.സർ വ്വകലാശാല അഫിലിയേറ്റഡ് കോ ളേജുകളിലെ നാല് വർഷ യുജി വി ദ്യാർത്ഥികളുടെ പ്രവേശന നടപടി കൾ ഇന്നലെ മുതലാണ് ആരംഭിച്ച ത്.എന്നാൽ ഇതുവരെ നാല് വർഷ ത്തെ യുജി ബിരുദ പ്രോഗ്രാമുകളു ടെ സിലബസ് സർവകലാശാല ല...
വനത്തില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം കണ്ടെത്തി.
രണ്ട് ദിവസ്സം മുമ്പ് വനത്തില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം കണ്ടെത്തി. അരീക്കോട്.ഊർങ്ങാട്ടിരി ഓടക്കയം പണിയ ഊരിൽനിന്നും കാണാതായ രാമനെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച രാവിലെ വനവിഭവം ശേഖരിക്കാൻ കൊടുമ്പുഴ കാട്ടിലേക്ക് പോയ രാമൻ തിരിച്ചു വരാതായതോടെയാണ് കുടുംബങ്ങളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. തിരുവാലി ഫയർഫോഴ്സും, താലൂക്ക് ദുരന്തനിവാരണ സേനയും സിവിൽ ഡിഫൻസും നസ്ര ചാരിറ്റബിൾ ട്രസ്റ്റും നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ഇന്ന് തിരച്ചിലിന് നേതൃത്വം നൽകി..വീടിനടുത്ത് ഒരു കിലോമീറ്റർ അകലെ വെള്ളക്കെട്ടിന് സമീപം മരിച്ച നിലയിലാണ്...









