തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് (06001) തിങ്കളാഴ്ച വന്ദേഭാരത് പ്രത്യേക സർവീസ് നടത്തും. രാവിലെ 10.45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സർവീസെന്ന് റെയിൽവേ അറിയിച്ചു. എട്ട് കോച്ചുകളാണുള്ളത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 20. വിവരങ്ങള്‍ക്ക് srccc.in. ഫോണ്‍: 9846033001.
മിൽമയുടെ പാലട പായസം ഉടൻ വരും
തിരുവനന്തപുരം: പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ ഇളനീര്‍ (ടെന്‍ഡര്‍ കോക്കനട്ട്) ഐസ്ക്രീമും പുറത്തിറക്കി മില്‍മ. പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്‍റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. രണ്ട് ഉത്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും ലഭ്യമാകും.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം:കേന്ദ്ര കാലാവസ്ഥ വകുപ്പ്
2024 ജൂലൈ 02 മുതൽ ജൂലൈ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ...
നീറ്റ്: സ്റ്റാലിൻ്റെ നിലപാട് കേരളമെടുക്കണം: എംഇഎസ്
മലപ്പുറം: നീറ്റ് പരീക്ഷ സമ്പ്രദായം റദ്ദാക്കണമെന്നും അഖിലേന്ത്യാ പരീക്ഷ പരാജയമാണെന്നും എം ഇ എസ്. വൻതോതിൽ അഴിമതിയും പേപ്പർ ചോർച്ചയും ആൾമാറാട്ടവും നടക്കുന്നു . ഇതുമാത്രമല്ല വ്യാപക സ്കാം മധ്യപ്രദേശിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നു. All India Quota റദ്ദാക്കണം.അനാവശ്യമായി ഇളംപ്രായത്തിൽ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠിക്കുവാൻ നിർബന്ധിക്കുന്നു. നഗരാധിഷ്ഠിതമായ കോച്ചിങ് മാഫിയ ഇതിനെ പിടികൂടിയിരിക്കുക യാണെന്നും എംഇഎസ് ഡോ: പി എ ഫസൽ ഗഫൂർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ എടുത്ത നിലപാട്...
മലയോര പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം
1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവരശേഖരണ പ്രക്രിയയില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക്, ജൂലൈ 10 മുതല്‍ 25 വരെ അപേക്ഷ നല്‍കാന്‍ അവസരം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന റവന്യൂ സെക്രട്ടറിയറ്റ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ...
എകെജി സെൻ്റർ ആക്രമണം: സുധാകരൻ്റെ അനുയായി അറസ്റ്റിൽ
തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായഎകെജി സെൻറർ ആക്രമിച്ചു കേസിൽ രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ ഡെൽഹി വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായി. കെ സുധാകരന്റെ അടുത്ത അനുയായി ആണ് സുഹൈൽ ഷാജഹാൻ. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയവേ ആണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിൻ്റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ
പ്ലസ്‌വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്നു( ജൂലൈ 02) രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in -ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം...
ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് (തിങ്കൾ) വൈകീട്ട് 4.15 ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. മുക്കാൽ മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം ഇന്ന്...
കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്
എസ്.എസ്.എല്‍.സി/ പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ പഠിച്ച് ആദ്യ ചാൻസിൽ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും, പ്ലസ്ടു/ വി.എച്ച്.എസ്.ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 70 ശതമാനവും പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി/എസ്.ടി വിഭാഗം...









