Home » Kerala » Page 23

Category: Kerala

Post
ട്രോളിങ് നിരോധന ലംഘനം,വള്ളങ്ങള്‍ പിടികൂടി

ട്രോളിങ് നിരോധന ലംഘനം,വള്ളങ്ങള്‍ പിടികൂടി

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് വള്ളങ്ങള്‍ പിടികൂടി മണ്‍സൂണ്‍ക്കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ് അടിച്ചതുമായ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ പിടികൂടി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ച്ച പച്ച കളര്‍കോഡ് മാറ്റി കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്. കന്യാകുമാരി കൊളച്ചല്‍ സ്വദേശികളായ സഹായ സര്‍ച്ചില്‍, ഹിറ്റ്‌ലര്‍ തോമസ്, സ്റ്റാന്‍ലി പോസ്മസ്...

Post
ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് മരിച്ചു

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് മരിച്ചു

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാന്‍ (62) ആണ് മരിച്ചത്. താഴത്തെ ബെർത്തിൽ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മുകളിലെ ബർത്ത് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയിലെ വാറങ്കലിൽ വച്ചാണ് അപകടം.

Post
വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ വിഷ്ണുവിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Post
അമീബിക് മസ്തിഷ്കജ്വരം: ഒരു മരണം

അമീബിക് മസ്തിഷ്കജ്വരം: ഒരു മരണം

കോഴിക്കോട് ∙ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. ജൂൺ 12നാണു കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛർദിയും ബാധിച്ചു കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്കൂളിൽനിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം....

Post
മഴ: എ൯ഡിആ൪എഫ് സംഘമെത്തി

മഴ: എ൯ഡിആ൪എഫ് സംഘമെത്തി

മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റ൪ റെസ്പോൺസ് ഫോഴ്സ് ജില്ലയിലെത്തി. കമാ൯ഡ് ഇ൯സ്പെക്ട൪ ജി.സി. പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ട൪ എ൯.എസ്. കെ. ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി.  മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ....

Post
സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും (24/06/2024) കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഇതോടെ 2 ദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

Post
പെട്രോൾ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

പെട്രോൾ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 56 കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.ജൂണ്‍ അഞ്ചാം തീയതിയാണ് അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു. ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്‍റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള ഭാര്യയെ...

Post
മാസപ്പടിയിൽ ഹൈക്കോടതി ഇടപെടൽ

മാസപ്പടിയിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. സിഎംആര്‍ലും എക്‌സാലോജിക്കും അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു.നേരത്തെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നേരത്തേ കോടതി...

Post
കുറഞ്ഞ ചെലവിൽ ഇനി ഡ്രൈവിങ്ങ് ലൈസൻസ്

കുറഞ്ഞ ചെലവിൽ ഇനി ഡ്രൈവിങ്ങ് ലൈസൻസ്

ടൂവീലറിന് 3500, ഹെവി ലൈസന്‍സിന് 9000 കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ ഡ്രൈവിങ് പരിശീലനത്തിനും ലൈസന്‍സ് എടുക്കാനും ഫീസ് നിശ്ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 20 മുതല്‍ 40 ശതമാനംവരെ തുക കുറവാണ്. ആദ്യഘട്ടം ആറ് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് ഈ മാസം പ്രവര്‍ത്തനം തുടങ്ങുന്ന ഡ്രൈവിങ് സ്‌കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഹെവി ലൈസന്‍സ് എടുക്കാന്‍ 9000 രൂപയാണ് ഫീസ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലര്‍ ലൈസന്‍സിന്...

Post
പച്ചക്കറി വില കുത്തനെ ഉയരും?

പച്ചക്കറി വില കുത്തനെ ഉയരും?

തമിഴ്‌നാട്ടിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. ഇതോടെ പച്ചക്കറി വില വീണ്ടും ഉയർന്നേക്കും മീൻ, ഇറച്ചി എന്നിവയ്ക്കും ദിനംപ്രതി വില ഉയരുകയാണ്. പച്ചക്കറികൾക്ക് ഇപ്പോൾ തന്നെ തീപിടിച്ച വിലയാണ്. ഈ സാഹചര്യത്തിലാണ് ഇനിയും വില കൂടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്....