Home » Kerala » Page 21

Category: Kerala

Post
നീറ്റ്: സ്റ്റാലിൻ്റെ നിലപാട് കേരളമെടുക്കണം: എംഇഎസ്

നീറ്റ്: സ്റ്റാലിൻ്റെ നിലപാട് കേരളമെടുക്കണം: എംഇഎസ്

മലപ്പുറം: നീറ്റ് പരീക്ഷ സമ്പ്രദായം റദ്ദാക്കണമെന്നും അഖിലേന്ത്യാ പരീക്ഷ പരാജയമാണെന്നും എം ഇ എസ്. വൻതോതിൽ അഴിമതിയും പേപ്പർ ചോർച്ചയും ആൾമാറാട്ടവും നടക്കുന്നു . ഇതുമാത്രമല്ല വ്യാപക സ്കാം മധ്യപ്രദേശിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നു. All India Quota റദ്ദാക്കണം.അനാവശ്യമായി ഇളംപ്രായത്തിൽ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠിക്കുവാൻ നിർബന്ധിക്കുന്നു. നഗരാധിഷ്ഠിതമായ കോച്ചിങ് മാഫിയ ഇതിനെ പിടികൂടിയിരിക്കുക യാണെന്നും എംഇഎസ് ഡോ: പി എ ഫസൽ ഗഫൂർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ എടുത്ത നിലപാട്...

Post
മലയോര പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

മലയോര പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവരശേഖരണ പ്രക്രിയയില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക്, ജൂലൈ 10 മുതല്‍ 25 വരെ അപേക്ഷ നല്‍കാന്‍ അവസരം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന റവന്യൂ സെക്രട്ടറിയറ്റ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ...

Post
എകെജി സെൻ്റർ ആക്രമണം: സുധാകരൻ്റെ അനുയായി അറസ്റ്റിൽ

എകെജി സെൻ്റർ ആക്രമണം: സുധാകരൻ്റെ അനുയായി അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായഎകെജി സെൻറർ ആക്രമിച്ചു കേസിൽ രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ ഡെൽഹി വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായി. കെ സുധാകരന്റെ അടുത്ത അനുയായി ആണ് സുഹൈൽ ഷാജഹാൻ. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയവേ ആണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിൻ്റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Post
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ

പ്ലസ്‌വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്നു( ജൂലൈ 02) രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in -ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം...

Post
ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് (തിങ്കൾ) വൈകീട്ട് 4.15 ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. മുക്കാൽ മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം ഇന്ന്...

Post
കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

എസ്.എസ്.എല്‍.സി/ പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ പഠിച്ച് ആദ്യ ചാൻസിൽ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും, പ്ലസ്ടു/ വി.എച്ച്.എസ്.ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 70 ശതമാനവും പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി/എസ്.ടി വിഭാഗം...

Post
സാകല്യം പദ്ധതി; അപേക്ഷ ക്ഷണിച്ചു

സാകല്യം പദ്ധതി; അപേക്ഷ ക്ഷണിച്ചു

സ്വന്തമായി ജീവനമാര്‍ഗ്ഗം ഇല്ലാത്തതും 18 വയസ്സ് പൂര്‍ത്തിയായതുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം പ്രാപ്തരാക്കുന്നതിന് സഹായിക്കുന്നതിനായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സാകല്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ താല്‍പര്യമുള്ള പ്രോജക്ട് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂലായ് 20 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെമ്പൂകാവ് മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2321702.

Post
ഇ-മസ്റ്ററിങ് ചെയ്യണം

ഇ-മസ്റ്ററിങ് ചെയ്യണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 24 നുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Post
ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 5. കൂടുതല്‍ വിവരങ്ങള്‍ക്ക്...

Post
യങ് പ്രൊഫഷണല്‍ നിയമനം

യങ് പ്രൊഫഷണല്‍ നിയമനം

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ എല്‍ ഡി എം) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എല്‍ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയായവരെയും പരിഗണിക്കും. പ്രായപരിധി 30 വയസ്സ്....