Home » Kerala » Page 2

Category: Kerala

Post

നിര്യാതനായി

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.. തിരൂർ (കോർട്ട് റോഡ്) സ്വദേശിയും ഇപ്പോൾ പുല്ലൂർ (SIO ബസ്സ്റ്റോപ്പ് ) താമസക്കാരനുമായ കല്ലിങ്ങൽ കുഞ്ഞാലൻകുട്ടി മരണപ്പെട്ടിരിക്കുന്നു. ഖബറടക്കം വൈകുന്നേരം 4 മണിക്ക് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിൽ.(ബസ്റ്റാന്റ് മുൻ STU തൊഴിലാളിയായിരുന്നു)

Post
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

,തൃശൂർ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച്  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി.  ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഒരു മണിക്കൂര്‍ നീട്ടാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ 2025 ജനുവരി 19 വരെ ദര്‍ശനസമയം ഇത്തരത്തിൽ നീട്ടി നൽകും.വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം...

Post
കെ.കെ ശൈലജക്കെതിരെ അശ്ലീല കമന്റ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ

കെ.കെ ശൈലജക്കെതിരെ അശ്ലീല കമന്റ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ

കോഴിക്കോട്: കെ.കെ ശൈലജക്കെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട  കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ. തൊട്ടില്‍ പാലം ചാപ്പന്‍തോട്ടം സ്വദേശി മെബിന്‍ തോമസിന് കോടതിപിരിയും വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു.പ്രതി നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെകെ ശൈലജക്കെതിരെ മെബിന്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല കമന്റിട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും...

Post
മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ

മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി അത് സമർഥിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്. തിരുവായ്ക്ക് എതിർവാ പാടില്ലെന്ന സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. പാലക്കാട് വാർത്താസമ്മേളനത്തിൽ 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളെ വിലക്കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായ നിലപാട് ആണ്. മാധ്യമ സെൻസർഷിപ്പിൻ്റെ മറ്റൊരു...

Post
മസ്റ്ററിങ്ങ് വീണ്ടും നീട്ടി

മസ്റ്ററിങ്ങ് വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21...

Post
ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ചു

ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ചു

ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ കേരള എക്‌സ്‌പ്രസ് ട്രെയിൻ കടന്നുവരികയായിരുന്നു.