Home » Kerala » Page 19

Category: Kerala

Post

മദ്രസകളെ തകർക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം

മലപ്പുറം: ദേശീയ ബാലാവകാശ കമ്മീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം ചരിത്ര പരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി. രാജ്യത്തിൻ്റെ മഹിതമായ മതേതര പാരമ്പര്യത്തിനെതിരായിരുന്നു കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ്. മദ്രസകളിൽ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകൾ പിരിച്ച് വിടണമെന്നും നിർദ്ദേശിച്ച കമ്മീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്....

Post

എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ

എ.എ.ഡബ്ലു കെജില്ലാ സമ്മേളനവും സ്നേഹവീട് താക്കോൽദാനവുംശ്രദ്ധേയമായി താനൂർ:പ്രളയ കാലത്തും വയനാട് ദുരിത മേഖലയിലുംഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ്കേരള (എ.എ.ഡബ്ല്യു.കെ)നടത്തിയപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെമലപ്പുറം ജില്ലാ സമ്മേളനവുംവർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ടകെ.വി.ഉണ്ണിയുടെ കുടുംബത്തിന്സംഘടന നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവുംനിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹംവിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓട്ടോമൊബൈൽ വർഷോപ്പ്സ് ജീവനക്കാരെയും ഉടമകളെയും മന്ത്രി അനുമോദിച്ചു താനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽഎ.എ.ഡബ്ല്യു കെജില്ലാ...

Post

കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ്‌ പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ

തിരൂർ :ലോകത്തിലെ പ്രമുഖപരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർ നാഷണൽ തിരൂർ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ “കലാലയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക “എന്ന മുദ്രാ വാക്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസ്‌ കൾച്ചർ പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം കോഴിക്കോട് നടന്ന ഒയ്‌സക ഇന്റർനാഷണൽ ഗ്ലോബൽ മീറ്റിൽ വെച്ച് നടന്നു. ഭൂമിയുടെ സംരക്ഷണത്തിനായി എല്ലാ തലങ്ങളിലും ശ്രമങ്ങൾ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം സംരക്ഷണം യുവ ജനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് കോളേജ് ക്യാമ്പസുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി ഓയിസ്ക ഇന്റർ...

Post
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം.ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ:...

Post
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം.

Post
ഫിറ്റ്‌നസ് നിർബന്ധം

ഫിറ്റ്‌നസ് നിർബന്ധം

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസു പോലും അയക്കരുത്. തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല.

Post

മനസ്സ് നിറഞ്ഞ് എം ഇ എസ് തിരൂരിലെ ആയമാരും ഡ്രൈവർമാരും

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ പിയർ എഡുക്കേറ്റർസ് ലീഡർഷിപ്പ് പ്രോഗ്രാമിലെ അംഗങ്ങളായ വിദ്യാർഥികൾ മാനേജ്മെന്റിന്റെയും സ്കൂളിലെ സംഘടനയായ വി ഫോർ യുവിന്റെയും സഹകരണത്തോടെ ആയമാരെയും ഡ്രൈവർമാരെയും ആദരിക്കുന്ന ചടങ്ങു നടത്തി. ചടങ്ങിൽ കൗൺസിലിംഗ് വിഭാഗം മേധാവി ഷാലിമാ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ, വി ഫോർ യു സെക്രട്ടറി മുജീബ് റഹ്മാൻ, പ്രീ പ്രൈമറി മോണ്ടിസോറി മേധാവി ജ്യോതി ഗോപാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സ്കൂളിലെ മുഴുവൻ ആയമാരും ഡ്രൈവർമാരും കുട്ടികളുമായി...

Post

സുരേഷ്‌ഗോപിക്കെതിരെ മലപ്പുറം പ്രസ്‌ക്ലബ്ബ്പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

മലപ്പുറംa: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ യോഗം ഉദ്ഘാടനം ചെയ്തു. സുരേഷ്‌ഗോപി തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തിരുത്തിക്കാന്‍ തുടര്‍ച്ചയായ സമരപരിപാടികളുമായി യൂണിയന്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.നിസാര്‍, ട്രഷറര്‍ പി.എ അബ്ദുല്‍ഹയ്യ്, സംസ്ഥാന കമ്മിറ്റി അംഗം...