Home » Kerala » Page 15

Category: Kerala

Post
സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറ്റിൽ വീണ് കുട്ടി മരിച്ചു

സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറ്റിൽ വീണ് കുട്ടി മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറില്‍ വീണാണ് അപകടം ഉണ്ടായത്. കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് അപകടം നടന്നത്.

Post

വഖഫ് ഭേദഗതി ബിൽ പാസാക്കുന്നത് തടയണം

മലപ്പുറം :വഖഫ് നിയമത്തെ കുറിച്ച് ഭരണഘടനയിൽ പരാമർശമില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് പ്രസിഡൻ്റ് മൗലാനാ സയ്യിദ് അർഷദ് മദനി. പട്‌നയിൽ സംഘടിപ്പിച്ച “ഭരണഘടനയും ദേശീയ ഐക്യവും സംരക്ഷിക്കുക” എന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, വഖഫ് ഭേദഗതി ബിൽ പാസാക്കുന്നത് തടയണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടും മദനി ആവശ്യപ്പെട്ടു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ മോദി സർക്കാരിന് ഈ ഭേദഗതി ബിൽ...

Post

വഖ്ഫ് വിഷയത്തിൽ ജാഗ്രത വേണം’

കൊച്ചി: വഖ്ഫ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പണ്ഡിതരുടെ കൂടി ഉപദേശം തേടണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി. കബളിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും വേണം. അവരെ ചേർത്തുപിടിക്കുന്നതിൽ എല്ലാവരും ഉണ്ടാകണമെന്നും ഡോ. അസ്ഹരി വ്യക്തമാക്കി.കേരള വഖ്‌ഫ് സംരക്ഷണ സമിതി ഭാരവാഹികൾ എ പി അബ്ദുൽ ഹക്കീം അസ്ഹരിയുമായി നടത്തിയ ചർച്ചയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.പ്രശ്‌നങ്ങളെ വർഗീയമായ ചുറ്റുപാടിലേക്ക് കൊണ്ടുപോകുന്നതിൽ ജാഗ്രത വേണമെന്ന് അദ്ദേഹം വഖഫ് സംരക്ഷണ സമിതി...

Post

ഇസ്ലാമി കേരള ഘടകം ശക്തമായി പ്രതിഷേധിക്കുന്നു

മലപ്പുറം:ഉത്തർപ്രദേശിലെ ശാഹി ജുമാ മസ്ജിദ് സംഭവത്തിൻ്റെ ഉത്തരവാദിത്തം മസ്ജിദിൽ സർവ്വേ നടത്താൻ ഉത്തരവിറക്കിയ കോടതിക്കുള്ളതാണ് . മുസ്ലിം ജനവിഭാഗത്തെ പ്രകോപിപ്പിക്കും വിധം മതവികാരം വ്രണപ്പെടുത്തിയദുരൂഹമായ കോടതി ഉത്തരവിനെ കുറിച്ചും നിരപരാധികൾ കൊല്ലപ്പെടാനുണ്ടായ ദാരുണ സംഭവത്തെ കുറിച്ചും സുപ്രീം കോടതിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് വഹ്ദത്തെ ഇസ് ലാമി ഹിന്ദ് കേരള ഘടകം ആവശ്യപ്പെട്ടു. പക്ഷപാതപരമായഈ അന്യായ വ്യവഹാരം അത്യന്തം ദുരുപദിഷ്ടവും പ്രതിഷേധാർഹവും മുസ് ലിം ജനവിഭാഗത്തെ പ്രകോപിതരാക്കാനുള്ള ഹിന്ദുത്വഫാസിസ്റ്റു ശക്തികളുടെ ഗൂഢാലോചനയുമാണ്. ഈ ഫാസിസ്റ്റു ഗൂഢാലോചനയെ...

Post

പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

തിരൂർ : യോഗി ഭരിക്കുo ഉത്തർപ്രദേശിൽ സംഭാൽ മസ്ജിദിന്റെ പേരിൽ അന്യായമായ സർവേ നടത്തുന്നതിൽ പ്രതിഷേധിച്ച പൗരന്മാരെ പോലീസ് വെടി വെച്ച് കൊന്നതിൽ പ്രതിഷേധിച്ചു കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രധിഷേദത്തിന്റെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധിഷേധ പ്രകടനം താഴെപാലത്തു നിന്നും തുടങ്ങി നഗരം ചുറ്റി തിരൂർ ബസ്റ്റാന്റിൽ സമാപിച്ചു. സാമാപന പ്രധിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് എസ്, ഡി, പി, ഐ തിരൂർ മണ്ഡലം...

Post

നിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി

മുരിങ്ങൂർ :മുരിങ്ങൂർ സിഗ്നൽ ജങ്ഷനിലെ നിർദിഷ്ട അടിപ്പാത തൂണോടുകൂടിയ അണ്ടർപാസ്സിംഗ് വേണമെന്ന ആവശ്യംനിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹെവി വെഹിക്കിൾ അണ്ടർപാസോ തൂണുകളിലുള്ള മേൽപ്പാലമോ ആക്കിമാറ്റണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം എൽ എ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ വിഷയം പരിശോധിയ്ക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു. നിർദിഷ്ട അടിപ്പാതയുടെ നിലവിലെ രൂപഘടന ഉയരം കൂടിയ ഭാരവാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ പര്യാപ്തമല്ലെന്നും ഇതുമൂലം ഈ ജങ്ഷനിൽ നിന്ന് മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡിലേക്കും കാടുകുറ്റി...

Post
ഇന്ന് വിദ്യാഭ്യാസ ബന്ദ്

ഇന്ന് വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്. കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം...

Post
സീനിയര്‍ ജേണലിസ്റ്റ്‌സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു

സീനിയര്‍ ജേണലിസ്റ്റ്‌സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റായി അലക്‌സാണ്ടര്‍ സാമിനേയും (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി വീണ്ടും കെ.പി. വിജയകുമാറിനേയും (കോഴിക്കോട്) തെരഞ്ഞെടുത്തു. തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളന പരിപാടിയില്‍ ഐകകണ്‌ഠ്യേനെയായിരുന്നു തെരഞ്ഞെടുപ്പ്. ജോയ് എം മണ്ണൂര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റു ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീടു തെരഞ്ഞെടുക്കും.മുന്‍ പ്രസിഡന്റ് എ. മാധവന്‍ (എറണാകുളം), ഡോ. നടുവട്ടം സത്യശീലന്‍ (കോട്ടയം), സി.എം.കെ. പണിക്കര്‍ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.

Post
മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

തൃശൂര്‍: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 7,500 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷനില്‍ ഡിഎ കുടി ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന റെയില്‍വേ യാത്രാനിരക്കിളവ് പുനസ്ഥാപിക്കണം.സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയായി ഉയര്‍ത്തണമെന്നും പെന്‍ഷന്‍ സ്റ്റാറ്റിയൂറിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെന്‍ഷന്‍ 50 ശതമാനമാക്കുക, അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍ അയ്യായിരം രൂപയാക്കുക, പകുതി പെന്‍ഷന്‍ നല്‍കുന്നവര്‍ക്കു പൂര്‍ണ പെന്‍ഷന്‍ നല്‍കുക, പെന്‍ഷന്‍ ഫണ്ടില്‍...

Post
‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’

‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’

തൃശൂര്‍: ഇല്ലാത്ത വാര്‍ത്തകളെ സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്കു മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എന്ന പദവി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെയെല്ലാം വിശ്വസിക്കാനാകുമോ? സാമൂഹ്യ മാധ്യമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളെ മാത്രമല്ല, തന്റെ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുകയും നിരീക്ഷക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ്...