Home » Crime » Page 8

Category: Crime

Post
ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

രവിമേലൂർ കോതമംഗലം, പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയിൽ ചാലിൽ പുത്തൻപുര വീട്ടിൽ ദിലീപ് (44), താണിക്ക തടം കോളനിയിൽ മനയിൽ കിഴക്കേ വീട്ടിൽ സന്തോഷ് (39) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ കിഴക്കേക്കര റേഷൻ കടപ്പടി ഭാഗത്ത് വച്ചായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനിൽകുമാർ ഇയാളുടെ സുഹൃത്തായ ഷാജി എന്നിവർ ഓടിച്ചു വന്ന ഇരു ചക്ര വാഹനം റേഷൻ കട പടിഭാഗത്ത് വച്ച് മറിയുകയായിരുന്നു. ഇതുകണ്ട് പിന്നിൽ മറ്റൊരു ഇരു ചക്രവാഹനത്തിൽ...

Post
വീട് കുത്തി തുറന്ന് വൻ മോഷണം

വീട് കുത്തി തുറന്ന് വൻ മോഷണം

തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

Post
വീടിന് നേരെ ഗുണ്ടാ ആക്രമണം

വീടിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: കണ്ടല അരുമാളൂരിൽ വീടിന് നേരെ ഗുണ്ടാ ആക്രമണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അരുമാളൂർ സ്വദേശി ബിജുവിന്‍റെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ബിജു, പ്രജീഷ്, മനു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾ കാറിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയും വീടിനുനേർക്ക് ബിയർ കുപ്പികൾ എറിയുകയുമായിരുന്നു.

Post
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

പ്രണയം നടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടില്‍ ഷിഹാബിനെ (24) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു വിദ്യാർത്ഥിനി സ്കൂളില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ ഒന്നിലധികം വിദ്യാർത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഇതോടെയാണ് ബസ് കണ്ടക്ടർ ആയ...

Post
15 വർഷം മുൻപത്തെ കൊലപാതകം: തെളിഞ്ഞത് ഊമ കത്തിലൂടെ

15 വർഷം മുൻപത്തെ കൊലപാതകം: തെളിഞ്ഞത് ഊമ കത്തിലൂടെ

ആലപ്പുഴ∙മാന്നാറിൽ 15 വർഷം മുൻപ് കൊല ചെയ്യപ്പെട്ട യുവതിയുടെ കേസ് തെളിഞ്ഞത് ഊമ കത്തിലൂടെ. 15 വർഷം മുൻപ്കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഊമക്കത്തിലൂടെ പൊലീസിനു വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ്, മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചു. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അനിലിന്റെ സുഹൃത്തുക്കളായ...

Post
കുഞ്ഞിനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച മുത്തഛൻ അറസ്റ്റിൽ

കുഞ്ഞിനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച മുത്തഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് പ്രതികരിച്ചു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു. കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്നു കുട്ടിയുടെ അച്ഛൻ അഭിജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.ഗുരുതരമായി...

  • 1
  • 7
  • 8