പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു മുംബൈ: 13 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ജലേഗാവിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോപ് ഡ സ്വദേശിയായ 13കാരിക്ക് ആണ് ദുരനുഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
FlashNews:
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
വൈദ്യുതാഘാതമേറ്റ് മരിച്ചു
ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു
മുനമ്പം വഖഫ് ഭൂമി: എസ്ഡിപിഐ പരാതി നല്കി
പാറയിൽ മുഹമ്മദാജി അനുസ്മരണം
ബിപിഒ ബിരുദ കോഴ്സ്: അവസാന തീയതി നാളെ (നവംബർ 5 )
പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്
ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി
എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു
മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ
62 ലും തളരാത്ത സ്പോർട്സ് വീര്യം
എംജിഎം സംഗമവും അവാർഡ് ദാനവും
അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്
സൈനബ ഹജ്ജുമ്മ അന്തരിച്ചു
നിർത്തലാക്കിയ പാസഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണം
തരില്ല? കൈ തരില്ല..?
പാട്ടുപറമ്പ് ക്ഷേത്രത്തിലെ ഉത്സവം: യോഗം ചേർന്നു
വഴക്കിനിടെ ജേഷ്ഠൻ അനിയനെ കൊന്നു
സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ മര്‍ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് അജി വിലാസത്തില്‍ അജിത്ത് (36) ആണ് സഹോദരന്‍ അനീഷിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. 2017-ലെ ഒരു കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അജിത്ത്.
തൃശൂരിൽ നിന്നൊരു കള്ളൻ്റെ കഥ; നമ്മളും ഏറെ സൂക്ഷിക്കണം
തൃശൂർ കമ്മീഷണർ പങ്കു വച്ചത്. സാർ ഞാൻ പോട്ടോർ ഭാഗത്തുനിന്നാണ് വിളിക്കുന്നത് എൻെറ അയൽപക്കത്തെ ഒരു വീട്ടിലുള്ളവർ മുംബൈയിലേക്ക് പോയിരിക്കുകയാണ് ഇപ്പോൾ അവിടെ ആരോ ഉള്ളതായി സംശയമുണ്ട്. എത്രയും പെട്ടന്ന് വരണം സാർ രാത്രി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞതോടെയാണ് വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരാൾ വിളിച്ചുപറഞ്ഞത്. ഉടൻതന്നെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പട്രോളിങ്ങ് ഓഫീസറായ സബ് ഇൻസ്പെക്ടർ കെ എസ് ജയനെ സ്റ്റേഷനിൽ നിന്നും ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തു. പട്രോളിങ്ങ് ലൊക്കേഷൻ ദൂരത്തായതിനാൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...
ചേളാരിയിൽ എക്സ്സൈസിന്റെ വൻ ഗഞ്ചാവ് വേട്ട
അറസ്റ്റിലായ ഷൺമുഖദാസ് വിപണിയിൽ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 7.500kg കഞ്ചാവുമായി യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു. ചേളാരി പൂതേരിവളപ്പിൽ കരണിയിൽ വീട്ടിൽ ഷണ്മുഖദാസാണ് (38വയസ്സ് )അറസ്റ്റിലായത്.കഞ്ചാവ് കടത്തികൊണ്ടുവന്ന KL65L8405 YAMAHA ALFA വണ്ടിയും കസ്റ്റഡിയിൽ എടുത്തു. എക്സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സിവിൽ എക്സ്സൈസ് ഓഫീസർ അരുൺ പാറോലിന് ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ആഴ്ചകളായി ഇയാൾ എക്സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.ചേളാരി പടിക്കൽ വച്ച്...
ഡാറ്റാ എൻട്രി ജോലി വാഗ്ദാനം സൂക്ഷിക്കുക
തൃശൂർ: ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യകടത്തു നടത്തിയ കേസിലെ പ്രതിയായ പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തൻകുളം വീട്ടിൽ വിമൽ (33) എന്നയാളെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്. 2023 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് ഡാറ്റ എൻട്രി ജോലി നൽകാം എന്ന വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയിൽ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈപറ്റി കംബോഡിയയിലേക്ക് കടത്തിവിടുകയായിരുന്നു. കംബോഡിയയിൽ KTV Galaxy world എന്ന സ്ഥാപനത്തിലെത്തിയ...
ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.
രവിമേലൂർ കോതമംഗലം, പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയിൽ ചാലിൽ പുത്തൻപുര വീട്ടിൽ ദിലീപ് (44), താണിക്ക തടം കോളനിയിൽ മനയിൽ കിഴക്കേ വീട്ടിൽ സന്തോഷ് (39) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ കിഴക്കേക്കര റേഷൻ കടപ്പടി ഭാഗത്ത് വച്ചായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനിൽകുമാർ ഇയാളുടെ സുഹൃത്തായ ഷാജി എന്നിവർ ഓടിച്ചു വന്ന ഇരു ചക്ര വാഹനം റേഷൻ കട പടിഭാഗത്ത് വച്ച് മറിയുകയായിരുന്നു. ഇതുകണ്ട് പിന്നിൽ മറ്റൊരു ഇരു ചക്രവാഹനത്തിൽ...
വീട് കുത്തി തുറന്ന് വൻ മോഷണം
തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
വീടിന് നേരെ ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: കണ്ടല അരുമാളൂരിൽ വീടിന് നേരെ ഗുണ്ടാ ആക്രമണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അരുമാളൂർ സ്വദേശി ബിജുവിന്‍റെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ബിജു, പ്രജീഷ്, മനു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾ കാറിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയും വീടിനുനേർക്ക് ബിയർ കുപ്പികൾ എറിയുകയുമായിരുന്നു.
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ
പ്രണയം നടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടില്‍ ഷിഹാബിനെ (24) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു വിദ്യാർത്ഥിനി സ്കൂളില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ ഒന്നിലധികം വിദ്യാർത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഇതോടെയാണ് ബസ് കണ്ടക്ടർ ആയ...
15 വർഷം മുൻപത്തെ കൊലപാതകം: തെളിഞ്ഞത് ഊമ കത്തിലൂടെ
ആലപ്പുഴ∙മാന്നാറിൽ 15 വർഷം മുൻപ് കൊല ചെയ്യപ്പെട്ട യുവതിയുടെ കേസ് തെളിഞ്ഞത് ഊമ കത്തിലൂടെ. 15 വർഷം മുൻപ്കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഊമക്കത്തിലൂടെ പൊലീസിനു വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ്, മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചു. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അനിലിന്റെ സുഹൃത്തുക്കളായ...