Home Sreekumar

Author: Sreekumar (Sreekumar )

Post
ഐ.ടി.ഐ പ്രവേശനം: അപേക്ഷാ തീയതി നീട്ടി

ഐ.ടി.ഐ പ്രവേശനം: അപേക്ഷാ തീയതി നീട്ടി

സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം ജൂലൈ അഞ്ച് വൈകിട്ട് അഞ്ച് വരെ നീട്ടി. https://www.itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം, പ്രിന്റൗട്ട്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം സമീപത്തെ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂലൈ 10 വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന്‍ നടത്തണം. അപേക്ഷാ ഫീസ് 100 രൂപ.

Post
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം: ബോച്ചെയ്ക്കൊപ്പം ഓടി ജില്ലാ കളക്ടറും

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം: ബോച്ചെയ്ക്കൊപ്പം ഓടി ജില്ലാ കളക്ടറും

ഉദ്യോഗസ്ഥർ ഓഫീസ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്ന് ബോബി ചെമ്മണ്ണൂർ സർക്കാർ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വണം ഓഫീസ് മുറികളിൽ മാത്രമായി ചുരുക്കരുതെന്ന് പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ നിർവ്വഹിക്കുന്ന സേവനം എന്തെന്ന് പൊതുജനത്തെ അറിയിക്കുവാൻ കൂടി ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടർ...

Post
കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ്:അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ്:അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിലെ അറ്റകുറ്റപ്പണികള്‍ ജൂലൈ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് കെ.എസ്.ടി.പി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ പാച്ച് വര്‍ക്ക് നടത്തേണ്ടതുണ്ട്. പുതുതായി രൂപപ്പെട്ട കുഴികളും തകരാറുകളും ജൂലൈ അഞ്ചിനകം പരിഹരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിങ്...

Post
സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ:സ്കൂളുകളില്‍ സംയുക്ത പരിശോധന പരിശോധന നടത്തും

സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ:സ്കൂളുകളില്‍ സംയുക്ത പരിശോധന പരിശോധന നടത്തും

സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ: സ്ക്വാ‍ഡ് രൂപീകരിച്ച് സ്കൂളുകളില്‍ സംയുക്ത പരിശോധന പരിശോധന നടത്തും- ജില്ലാ കളക്ടര്‍ ജില്ലയിലെ രണ്ട് സ്കൂളുകളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സ്ക്വാഡ് രൂപീകരിച്ച് എല്ലാ സ്കൂളുകളിലും പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍....

Post
കാലിക്കറ്റ് സർവകലാശാല സിൻ ഡിക്കേറ്റ് തെരഞ്ഞെടുപ്പ്

കാലിക്കറ്റ് സർവകലാശാല സിൻ ഡിക്കേറ്റ് തെരഞ്ഞെടുപ്പ്

ഇലക്ഷ ൻ പെറ്റിഷന്റെ ഹിയറിംഗിൽ വിസി ഉത്തരവിടുന്നത് ഹൈക്കോടതി വിലക്കി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വക ലാശാല സിൻഡിക്കേറ്റ് തെര ഞ്ഞെടുപ്പ്: ഇലക്ഷൻ പെറ്റിഷന്റെ ഹിയറിംഗിൽ വിസി ഉത്തരവിടുന്ന ത് ഹൈക്കോടതി വിലക്കി.പരാതി യുടെ സാധുത ഹിയറിങ്ങിൽ പരി ശോധിക്കാനും വിസി യ്ക്ക് നിർദ്ദേ ശം.മുസ്ലിം ലീഗ് പ്രതിനിധികളായി സിൻഡിക്കേറ്റിലെത്തിയ ഡോ.പി റഷീദ് അഹമ്മദ്, സി പി ഹംസ എ ന്നിവരുടെ വിജയം റദ്ദാക്കണമെ ന്ന് ആവശ്യപ്പെട്ട് നൽകിയ പരാ തിയിൽ വൈസ് ചാൻസലർ...

Post
താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും

താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും

താനൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താനും നിര്‍മ്മാണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കാനും മണ്ഡലം എം.എല്‍.എ കൂടിയായ കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ്കാര്യ വകുപ്പ് മന്ത്രി വി. അബ്ദറഹിമാന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മണ്ഡലത്തിലെ പ്രധാനപ്പെട്ട വികസന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പദ്ധതികളുടെ നടത്തിപ്പിന് ഭൂമിയേറ്റെടുക്കല്‍ ആവശ്യമായ കേസുകളില്‍ ഉടനടി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാനും ഭൂമി സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍...

Post
കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും

കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും

എറണാകുളം: കേരളത്തിന്‍റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയിലെ കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇരുവരും ടീമിന്റെ മുഖ്യ ഉടമസ്ഥരാകും. പ്രൊഫഷണൽ തലത്തിലേക്ക് ഫുട്ബോളിനെ ഉയർത്താനും താഴേക്കിടയിൽ ഫുട്ബോളിനെ വളർത്താനും താൻ ശ്രമിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. നടൻ പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീ​ഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വർഷം ആ​ഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന ലീ​ഗ് 60...

Post
എടവനക്കാട് കടലാക്രമണം,താത്കാലിക പരിഹാര നടപടികൾ അടിയന്തിരമായി പൂ൪ത്തിയാക്കും

എടവനക്കാട് കടലാക്രമണം,താത്കാലിക പരിഹാര നടപടികൾ അടിയന്തിരമായി പൂ൪ത്തിയാക്കും

കടലാക്രമണം നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾ അടിയന്തിരമായി പൂ൪ത്തിയാക്കുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് സമരസമിതിയുമായി നടത്തിയ ച൪ച്ചയിലാണ് ജില്ലാ കളക്ട൪ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ അടിയന്തര ഇടപെടലിനായി സ൪ക്കാ൪ തലത്തിൽ പ്രശ്നം അവതരിപ്പിക്കും. പ്രശ്നത്തിന് താത്കാലിക പരിഹാരം എന്ന നിലയിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നി൪മ്മാണം 15 ദിവസത്തിനകം പൂ൪ത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നി൪മ്മിക്കുക....

Post
പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം!വീണ്ടും നിവേദനം നൽകി.

പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം!വീണ്ടും നിവേദനം നൽകി.

പരപ്പനങ്ങാടി നഗരസഭയിലെ ഏറെ കാലത്തെ മുറവിളിയാണ്പുത്തൻകടപ്പുറം ,ആലുങ്ങൽ ഫിഷറീസ് കോളനികൾ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക എന്നുള്ളത്. അതിനായി നിരന്തരമായി ശ്രമം നടത്തിവരികയാണ്.ഒറ്റ വീടുകളാക്കാനായി കെ.പി.എ മജീദ് എം.എൽ എ .യുടെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി ശ്രീ സജി ചെറിയനുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെന്റിന്റെ പരിശോധന നടക്കുകയും കോസ്റ്റൽ ഡെവലെപ്മെന്റ് കോർപറേഷൻ എന്റിമേറ്റ് തയ്യാറാക്കി അയക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ നിലവിലെ താമസിക്കുന്ന പകുതിയിലധികം വീടുകളിലുള്ളവർക്ക് അവരുടെ പേരിലല്ല പട്ടയമുള്ളത്കൈമാറ്റം ചെയ്യപ്പെട്ട പട്ടയമാണ്. നിലവിലെ താമസിക്കുന്നവരുടെ പേരിൽ...