Author: Staff correspondent (Shaiju TP)

Post
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

തൃശൂർ: 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്തവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാതിരുന്നതിനാല്‍ റദ്ദാക്കപ്പെട്ടവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 2025 മാര്‍ച്ച് 18 വരെ അവസരം ലഭിക്കുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടുക.

Post
പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കെ.ടി മുഹമ്മദ് തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ജയചന്ദ്രന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു അക്കാദമിയില്‍ പൊതുദര്‍ശനം. കേരളത്തിന്റെ സാംസ്‌കാരിക ലോകം ഒന്നാകെ അക്കാദമിയിലേക്ക് ഒഴുകിയെത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു, എം.എല്‍എമാരായ പി. ബാലചന്ദ്രന്‍, എ.സി മൊയ്തീന്‍, മുരളി പെരുനെല്ലി, വി.കെ...

Post
കണ്ണീരോപ്പി അദാലത്ത്; പരാതികൾക്ക് പരിഹാരം

കണ്ണീരോപ്പി അദാലത്ത്; പരാതികൾക്ക് പരിഹാരം

കൊച്ചി: കാലങ്ങളായി തീർപ്പാകാതെയിരുന്ന പരാതികൾക്ക് പരിഹാരമായതോടെ നിരവധി പേരെ കണ്ണീർ കയത്തിൽ നിന്നും കരകയറ്റാനായി ജില്ലാ അദാലത്തിലൂടെ.കോതമംഗലം താലൂക്കിലെ കീരംപാറ വില്ലേജ് പുന്നേക്കാട് കരയിൽ ലൂസി ജോണിന് ഇഷ്ടദാനമായി ലഭിച്ച സ്ഥലം പോക്ക് വരവ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സർവേ നമ്പർ 4-55/1/1 ലെ മൂന്ന് സെൻ്റ് സ്ഥലത്തിന് 1994 വരെ കരം അടച്ചിരുന്നു. കോതമംഗലം രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്തിരുന്നെങ്കിലും ലൂസിക്ക് പോക്ക് വരവ് ചെയ്ത് കരം അടയ്ക്കാൻ സാധിച്ചിരുന്നില്ല. രോഗിയായ ഭർത്താവും മൂന്നു പെൺമക്കളും മാത്രമാണ്...

Article
തൃണമൂലിന്റെ കൈപിടിച്ച്

തൃണമൂലിന്റെ കൈപിടിച്ച്

ന്യൂഡൽഹി: പിവി അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിലാണ് ചേർന്നത് . തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

Article
വീട് ജപ്തി: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

വീട് ജപ്തി: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ ജയ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരിക്കുകയായിരുന്നു.

Article
‘നാടിന് നിരക്കാത്ത പ്രവർത്തനം’

‘നാടിന് നിരക്കാത്ത പ്രവർത്തനം’

ആലപ്പുഴ: നാടിന് നിരക്കാത്ത രീതിയില്‍ ആയിരുന്നു മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു.  ഭരണം സ്തംഭിപ്പിക്കാനായിരുന്നു മുന്‍ ഗവര്‍ണര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം. സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണ്. യുജിസിയുടെ പുതിയ ഭേദഗതി അംഗീകരിക്കാനാകില്ല. സര്‍വകലാശാലയുടെ തലപ്പത്ത് ആര്‍ക്കും വന്നിരിക്കാമെന്നതാണ് പുതിയ ഭേദഗതി. ഏത് ഫാക്ടറി ഉടമയ്ക്കും അവിടെ...

Post
വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

പെരിന്തൽമണ്ണ: 110 KV സബ്സ്റ്റേഷൻ പെരിന്തൽമണ്ണയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 12-01-2025 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പെരിന്തൽമണ്ണ സബ്സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 KV ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.