Author: Staff correspondent (Shaiju TP)

Article
പിവി അന്‍വര്‍ രാജിവച്ചു

പിവി അന്‍വര്‍ രാജിവച്ചു

തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചത്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

Post
ലഘുഭക്ഷണശാല തുടങ്ങി

ലഘുഭക്ഷണശാല തുടങ്ങി

തിരുവൈരാണിക്കുളം: കിസാൻ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നട തുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു.ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം പുറത്തേക്കുള്ള വഴിയുടെ ഇടതു വശത്തായാണ് ലഘുഭക്ഷണശാല ആരംഭിച്ചിട്ടുള്ളത്.പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ഷബീർ അലിയും ഗ്രാമ പഞ്ചായത്ത് അംഗം ഷിജിത സന്തോഷും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. M K ജയകുമാർ, ജയശ്രീ രാധാകൃഷ്ണൻ ,K A പ്രസൂൺ കുമാർ, P U രാധാകൃഷ്ണൻ, A N മോഹനൻ, M S അശോകൻ, A...

Article
സൂര്യാതപ മുന്നറിയിപ്പ്

സൂര്യാതപ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ശരീരത്തില്‍ കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കില്‍...

Article
അങ്ങാടിപ്പുറത്തു വീണ്ടും പുലിയുടെ സാന്നിധ്യം

അങ്ങാടിപ്പുറത്തു വീണ്ടും പുലിയുടെ സാന്നിധ്യം

പെരിന്തൽമണ്ണ: പുലിഭീതി നില നിൽക്കുന്ന പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിയാപുരം കിഴക്കേമുക്ക് മേഖലയിൽ വെള്ളിയാഴ്‌ചയും പുലിയെ കണ്ടതായി വിവരം. പുലർച്ച ടാപ്പിങ് കഴിഞ്ഞ് ഉച്ചക്ക് 12ന് പാലെടുക്കുന്ന സമയത്താണ് ടാപ്പിങ് തൊഴിലാളിയായ ഷംസുദ്ദീനാണ് പുലിയെ കണ്ടത്. പാലെടുത്ത് വരുന്ന റബർ മരങ്ങളുടെ നിരക്കു താഴെ മരങ്ങളുടെ നിരയിൽ പയർ വള്ളികൾക്ക് ഇടയിലൂടെ നടന്നു പോവുന്നതായാണ് കണ്ടത്. ഉടൻ തോട്ടത്തിൽ നിന്ന് മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബൈക്ക് യാത്രികനാണ് അടുത്തിടെ ആദ്യമായി പുലിയ കണ്ടത്. ഇതിന് അരകിലോമീറ്റർ സമീപമാണ്...

Article
പെട്രോള്‍ പമ്പുകൾ മിന്നൽ പണിമുടക്ക്

പെട്രോള്‍ പമ്പുകൾ മിന്നൽ പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ പെട്രോള്‍ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്‌പിസിഎല്‍ ഓഫീസില്‍ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മുതല്‍ ആറ് വരെ കോഴിക്കോട് ജില്ലയിലെ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. ഇന്ന് എലത്തൂർ എച്ച്‌പിസിഎല്‍ അധികൃതർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് കയ്യേറ്റമുണ്ടായത്. ഇതോടെയാണ് ഇന്ന് വൈകിട്ട്...

Post
40 പവന്‍ സ്വര്‍ണാഭരണവും എട്ടരലക്ഷം രൂപയും കവര്‍ന്നത് ഗൃഹനാഥ

40 പവന്‍ സ്വര്‍ണാഭരണവും എട്ടരലക്ഷം രൂപയും കവര്‍ന്നത് ഗൃഹനാഥ

വീട്ടിലുള്ളവര്‍ക്ക് അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയുമായി അടുപ്പം സ്ഥാപിച്ച് തൃശൂര്‍ സ്വദേശിയായ അന്‍വര്‍ ഉസ്താദ് ലൈലയെ കൊണ്ട് മോഷണം നടത്തിക്കുയായിരുന്നെന്ന് പൊലീസ്

Article
പോക്സോ കേസിൽ എട്ടുപേർ കൂടി അറസ്റ്റിൽ

പോക്സോ കേസിൽ എട്ടുപേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത്‌ പെൺകുട്ടിയെ 64പേർ പീഡിപ്പിച്ചെന്ന പരാതിയിൽ എട്ടുപേർ കൂടി അറസ്റ്റിൽ. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെ അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരിൽ നാലുപേർക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാൾക്കെതിരെ കാറിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പുലർച്ചെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് പത്ത് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ...

Post
ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റ്: ക്രമനമ്പർ 2208 വരെയുള്ളവർക്കു അവസരം

ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റ്: ക്രമനമ്പർ 2208 വരെയുള്ളവർക്കു അവസരം

പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി 23-നകം
ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300/- അടക്കണം.