Author: Staff correspondent (Shaiju TP)

Post
ഈഴുവത്തിരുത്തിയിലെ യാത്രാദുരിതത്തിന്  പരിഹാരം കാണണം

ഈഴുവത്തിരുത്തിയിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം

പൊന്നാനി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഴുവത്തിരുത്തിയിൽ അടിപ്പാത ഇല്ലാത്തതിനെ തുടർന്ന് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള യാത്രാദുരിതത്തിന് പൊന്നാനി നഗരസഭ നടപ്പാത നിർമ്മിച്ച് താൽക്കാലിക പരിഹാരം കാണണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈഴുവത്തിരുത്തിയിലുള്ള ആയുർവേദ ഗവണ്മെൻ്റ് ആശുപത്രി, വില്ലേജ് ഓഫീസ്, കണ്ട കുറുമ്പക്കാവ് ക്ഷേത്രം ഉൾപ്പെടെയുള്ള നിരവധി പുരാതന ക്ഷേത്രങ്ങൾ, പള്ളികൾ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് റോഡ് മുറിച്ചു കടക്കുവാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. കോട്ടത്തറ, നെയ്തല്ലൂർ ചെറുവായ്ക്കര, കുട്ടാട്, കുമ്പളത്ത് പടി, ഐടിസി, കുറ്റിക്കാട്...

Post
അരൂർ – തുറവൂർ റൂട്ടിൽ കണ്ടെയിനർ ഹെവി വാഹനങ്ങളുടെ യാത്ര അനുവദിക്കില്ല

അരൂർ – തുറവൂർ റൂട്ടിൽ കണ്ടെയിനർ ഹെവി വാഹനങ്ങളുടെ യാത്ര അനുവദിക്കില്ല

ഹൈവേ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്ത് കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾ കടത്തി വിടാതിരിക്കാൻ നടപടികൾ കർശനമായി നടപ്പാക്കാൻ മന്ത്രി പി പ്രസാദിന്റെ നിർദേശപ്രകാരം ചേർത്തല റസ്റ്റ്‌ ഹൌസിൽ ചേർന്ന ജനപ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും യോഗത്തിൽ തീരുമാനിച്ചു. നിലവിൽ തെക്കു നിന്നു (ആലപ്പുഴ നിന്ന്) വരുന്ന വാഹനങ്ങൾ തുറവൂരിൽ നിന്ന് ടി ഡി ഹൈസ്കൂൾ വഴി തിരിഞ്ഞു കുമ്പളങ്ങി വഴി മരട് ജംഗ്ഷനിൽ എത്തുന്ന ക്രമീകരണവും വടക്കു നിന്നും(അരൂർ ഭാഗത്തുനിന്ന്)...

Post
കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസം

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസം

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ 30 രൂപ ഊൺ തുടരും. സബ്‌സിഡി അരി പുനസ്ഥാപിച്ചതോടെയാണ് പുതിയ തീരുമാനം.സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലായത് കുറഞ്ഞ ചിലവിൽ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാൽ സബ്‌സിഡി നിരക്കിൽ അരി നൽകുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ പൊതുവിപണിയിൽ നിന്നും അരി വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോൾ ഹോട്ടൽ നടത്തിപ്പുക്കാർ ആകെ പ്രതിസന്ധിയിലായി. മറ്റു...

Article
തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്

തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്

തൃശ്ശൂർ: തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ...

Article
മോഡേൺ മെഡിസിനിലും അടിമുടി മായം

മോഡേൺ മെഡിസിനിലും അടിമുടി മായം

ഷെഡ്യൂള്‍ എക്സ്’ മരുന്നുകള്‍ തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന; മരുന്നു കമ്പനിക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു മലപ്പുറം: വില്‍പ്പനയില്‍ അതീവ നിയന്ത്രണമുള്ള ‘ഷെഡ്യൂള്‍ എക്സ്’ വിഭാഗത്തില്‍ പെട്ട മരുന്ന് ‘ഷെഡ്യൂള്‍ എച്ച്’ എന്ന് തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന നടത്തിയ മരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ വി.എ വനജയുടെ നേതൃത്വത്തില്‍ തിരൂരില്‍ വ്യാഴാഴ്ച (ജൂലൈ 11) നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബല്‍ ചെയ്ത മരുന്നുകള്‍ കണ്ടെടുത്തത്. കെറ്റ്ഫ്ലിക്സ്...

Post
ഗുണമേൻമ വർദ്ധിപ്പിക്കാൻ വിദ്യാർത്ഥികളുടെ ഗവേഷണ സഹായം

ഗുണമേൻമ വർദ്ധിപ്പിക്കാൻ വിദ്യാർത്ഥികളുടെ ഗവേഷണ സഹായം

രവിമേലൂർ കൊരട്ടി. പഞ്ചായത്തുകളുടെ പദ്ധതികൾക്ക് വേഗതയും ഗുണമേൻമയും വർദ്ധിപ്പിക്കാൻ ഒരു വർഷം നീണ്ട ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി കോമേഴ്സ് ബിരുദാനന്തര വിദ്യാർത്ഥികൾ. കൊരട്ടി ഗ്രാമപഞ്ചായത്തും, പൊങ്ങം നൈപുണ്യ കോളേജും സംയുക്തമായി ആണ് ഇത്തരത്തിൽ പദ്ധതി നടത്തിപ്പിൻ്റെ ഗുണമേൻമ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷണം നടത്തിയത്. വിവിധ വർഷകാലയളവിൽ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളിൽ പ്രധാനമായും 10 മേഖലകൾ എടുത്താണ് 35 പി.ജി. വിദ്യാർത്ഥികൾ ഗവേഷണം നടത്തിയത്. ഉറവിട മാലിന്യ സംസ്ക്കരണം, വനിത സംരഭകത്വം, മൈക്രോ ഫൈനാൻസ് വായ്പകൾ, ജാതി...

Article
വിഴിഞ്ഞത്തിന്റെ തീരത്തേക്ക്സാൻ ഫെർണാണ്ടോ എത്തി

വിഴിഞ്ഞത്തിന്റെ തീരത്തേക്ക്സാൻ ഫെർണാണ്ടോ എത്തി

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടുത്തു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക് എത്തി. 7.30ഓടെയാണ് തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് മദർഷിപ്പ് എത്തിയത്. ഒൻപത് മണിക്ക് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.

Article
ഇന്ത്യയിലെ ആദ്യത്തെ ജെ എൻ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍

ഇന്ത്യയിലെ ആദ്യത്തെ ജെ എൻ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍

ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജെന്‍ എ.ഐ) രാജ്യാന്തര കോണ്‍ക്ലേവ് വ്യാഴാഴ്ച്ച (ജൂലൈ 11 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും രണ്ടുദിവസത്തെ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച രാവിലെ 10.15...

Article
ന്യൂനമർദപാത്തി;5 ദിവസം  മഴ

ന്യൂനമർദപാത്തി;5 ദിവസം മഴ

തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കു സാധ്യതയുള്ളതിനാൽ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35...

Post
പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ഞാറ്റുവേല ചന്ത പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനുവിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് കർഷകന്ഫലവൃക്ഷ തൈ നൽകി കൊണ്ട്ചന്ത ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ഇർഷാന എംപി സ്വാഗതം ആശംസിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ മുൻസിപ്പാലിറ്റിയിൽ സ്ഥിരമായി ഒരു ചന്ത സംഘടിപ്പിക്കുന്നതിനെ കുറിച്ചും അതിന് സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ചു .പരിപാടിയിൽ എഡിസി മെമ്പർമാർക്ക് വേണ്ടി സിദ്ധാർത്ഥൻ ആശംസകൾ അറിയിച്ചു.ചന്തയിൽ പരപ്പനങ്ങാടിമുനിസിപ്പാലിറ്റിയിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളും പരപ്പനങ്ങാടി എക്കോ ഷോപ്പിന്റെ കാർഷിക...