Author: Staff correspondent (Shaiju TP)

Article
വ്യാജമദ്യ ദുരന്തം: മരണം 50 ആയി

വ്യാജമദ്യ ദുരന്തം: മരണം 50 ആയി

മുഖ്യപ്രതി അറസ്റ്റില്‍ ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ഇയാളാണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍. വ്യാജമദ്യവുമായി ബന്ധപ്പെട്ട 70 ഓളം കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു. അതേസമയം, വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന 8 പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. നിലവിൽ 165 ഓളം പേര്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 30 പേരുടെ...

Article
ഇന്നു മുതൽ അതിതീവ്ര മഴ

ഇന്നു മുതൽ അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു (വെള്ളി) മുതൽ കാലവര്‍ഷം വീണ്ടും കനക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലെര്‍ട്ടിനു സമാനമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും ജാഗ്രതാ നിർദേശമുണ്ട്.ശനിയാഴ്ച മലപ്പുറം, കോഴിക്കോട്,...

Article
വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലനം

വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് വനിതകള്‍ക്കായി 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്ന് ബിസിനസ് ലോണുകള്‍, എച്ച്.ആര്‍ മാനേജ്‌മെന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. എറണാകുളം കളമശ്ശേരിയിലെ ക്യാമ്പസില്‍ ജൂലൈ 5 മുതല്‍ 12 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗക്കാര്‍ക്ക് താമസം...

Article
സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കണം

സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കണം

സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ, ഗുണനിലവാരം ഉറപ്പാക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം. വ്യക്തിശുചിത്വം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന് ഭക്ഷണം പാകം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ മാത്രമേ പാചകം ചെയ്യാന്‍ അനുവദിക്കാവൂ. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ‘ഈറ്റ് റൈറ്റ് സ്‌കൂള്‍’ പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ സമ്മാനിക്കും. എ.ഡി.എം ടി.മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തെ ആകാശപാതയുടെ കീഴിലെ...

Article
വിത്തുബോളുകൾ എറിയൽ ജൂലൈ നാലിനും അഞ്ചിനും

വിത്തുബോളുകൾ എറിയൽ ജൂലൈ നാലിനും അഞ്ചിനും

ഹരിതസമേതം പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആയിരത്തിലധികം വരുന്ന സ്കൂളുകളിലേയും അംഗൻവാടികളിലേയും കുട്ടികൾ വിത്തുബോളുകൾ എറിയും. ഓരോ സ്കൂളും ഏറ്റവും ചുരുങ്ങിയത് 100 വിത്തുബോളുകൾ നിർമ്മിക്കും. ഒരു ലക്ഷം വിത്തുബോളുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ നാല്, അഞ്ചു തിയതികളിൽ ഞാറ്റുവേല സമയത്ത് ഇവ വലിച്ചെറിയും. വിത്തുബോളുകളുടെ നിർമ്മാണ പരിശീലനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി വി മദനമോഹനൻ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായുള്ള പോസ്റ്റർ,...

Article
മോദി ജമ്മു കശ്മീരിൽ

മോദി ജമ്മു കശ്മീരിൽ

ന്യൂഡൽഹി/ശ്രീനഗർ: അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങൾക്കു നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ. മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റ ശേഷമുളള ആദ്യ അന്താരാഷ്‌ട്ര യോഗ ദിനമാണ് വെള്ളിയാഴ്ച. ശ്രീനഗറിൽ ദാൽ തടാകത്തിനു സമീപത്തെ ഷേർ ഇ കശ്മീർ കൺവെൻഷൻ സെന്‍ററിലാണു പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗ പരിശീലന പരിപാടി

Post
ജേണലിസം കോഴ്സ് പഠിക്കാം

ജേണലിസം കോഴ്സ് പഠിക്കാം

കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷൻ ആന്റ്‌ ജേണലിസത്തിൽപിജി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം, ജൂണ്‍ 30 വരെ മാധ്യമപ്രവര്‍ത്തകരുടെ ഏകസംഘടനയുടെ ( Kerala union of working journalists)ഉടമസ്ഥതയിലുള്ള സ്ഥാപനം. പ്രഗത്ഭരായ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രംക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. ബന്ധപ്പെടുക :9447777710,9074739395,0495 2727860Email :Icjcalicut@gmail.com,Web : icjcalicut.comInstitute of Communication and Journalism,CALICUT PRESS CLUB

Article
വീഴ്ച പറ്റിയെന്ന് സിപിഎം

വീഴ്ച പറ്റിയെന്ന് സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം സെക്രട്ടേറിയറ്റ് – സംസ്ഥാന സമിതി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്‌ലിം രാഷ്‌ട്രീയം വേണമെന്നു പറയുന്ന ജമാഅത്തെ ഇസ്‌ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരേ പ്രവര്‍ത്തിച്ചതും എസ്എൻഡിപി യോഗം അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്‌പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ സിപിഎം സർക്കാർ...

Article
ജില്ലാതല ശാസ്ത്ര ക്വിസ്: ഇരിങ്ങാലക്കുട വിജയികള്‍

ജില്ലാതല ശാസ്ത്ര ക്വിസ്: ഇരിങ്ങാലക്കുട വിജയികള്‍

യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും യുക്തി ചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ യുവജന കേന്ദ്രം കളക്‌ട്രേറ്റ് അനക്‌സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ എല്‍.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുടയിലെ എ.എ.ലക്ഷിദയ, പ്രഭാവതി ഉണ്ണി എന്നിവര്‍ വിജയികളായി. സി.ജെ.എം.എ എച്ച്.എസ്.എസ് വരന്തിരപ്പിള്ളി സ്‌കൂളിലെ ആന്‍ജലോ ഷാജു, അലന്‍ ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 10000 രൂപയും...

Article
ശക്തൻ പ്രതിമ രണ്ടു മാസത്തിനകം പുന:നിർമ്മിക്കും

ശക്തൻ പ്രതിമ രണ്ടു മാസത്തിനകം പുന:നിർമ്മിക്കും

കെ എസ് ആർ ടി സി വാഹനം ഇടിച്ചു കയറി തകർന്ന ശക്തൻ തമ്പുരാൻ്റ തൃശൂരിലെ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.പുന:നിർമ്മാണത്തിൻ്റെ പകുതി ചെലവ് കെ എസ് ആർ ടി സി വഹിക്കാമെന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി.ബാലചന്ദ്രൻ എം എൽ എ പറഞ്ഞു.പ്രതിമ നിർമ്മിച്ച ശിൽപി കുന്നുവിള...