തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷനും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അസ്സലും പകര്‍പ്പുകളുമായി ജൂണ്‍ 19 ന് രാവിലെ 10 ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
FlashNews:
വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഷിമിനെ ആദരിക്കും.
മെഡിക്കൽ കോളജിലെത്തിയ രോഗി ആംബുലൻസ് ഇടിച്ച് മരിച്ചു
CPIM ചാലക്കുടി ഏരിയാ സമ്മേളനം
തലക്കാട് ബാറിനെതിരെ സമരം
റൂഫ് ഷീൽഡിന് നിലവാരമില്ല, നഷ്ട പരിഹാരം നൽകാൻ വിധി
മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
പൂർവ്വ വിദ്യാർത്ഥികളുടെ പാഠം ഒന്ന് ഉപ്പാങ്ങ പ്രകാശനം നടത്തി
എം. ടി യുടെ നിര്യാണത്തിൽ എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ലഹരിവിരുദ്ധബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
എ.പി അസ്ലം ഹോളി ഖുർആൻ അവാർഡുകൾ വിതരണം ചെയ്തു
ജിഎം വിളകൾക്കെതിരെ കേരളം
57000 കടന്ന് സ്വർണവില
സ് ഡി പി ഐ പ്രവർത്തകന് വേട്ടേറ്റത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു
പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു
എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു
ബ്രെയ്നിലെ വീക്കം: ലൈംഗിക പെരുമാറ്റത്തെ ബാധിക്കും
അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച
ബോൺ നതാലെ: തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
എം ടി യെ-ഡീലിറ്റ് നൽകി ആദരിച്ച ഓർമ്മയിൽ കാലി ക്കറ്റ് സർവ്വകലാശാല.
Author: Staff correspondent (Shaiju TP)
മാന്ദാമംഗലത്ത് വന്യജീവി സാന്നിധ്യം;
വ്യാജ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കണമെന്നും മന്ത്രി രാജൻ മാന്ദാമംഗലത്ത് വന്യജീവി സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നും പഞ്ചായത്ത് മുൻകൈയെടുത്ത് ആർ ആർ ടി പോലുള്ള സംഘത്തെ ഉപയോഗിച്ച് ജനകീയമായി അടിക്കാടു വെട്ടിത്തെളിക്കുന്ന പ്രവർത്തികൾ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടാതെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരെയും പങ്കെടുപ്പിച്ച് ജനകീയ യോഗം ചേർന്ന് ജനങ്ങളുടെ ആശങ്കങ്ങൾ...
എന്താവും നെതന്യാഹുവിൻ്റെ ലക്ഷ്യം
തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റ്‌സ് യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പൊളിറ്റിക്കല്‍ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്. ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെന്‍കോട്ടും പിന്‍വാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം
ബിജു മേനോനും സുരാജും ചിരിപ്പിക്കുമോ?
ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന നടന്ന സംഭവമെന്ന ചിത്രം കോമഡി ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചേക്കും. സിനിമയുടെ ടീസറും ട്രെയിലറും ചിത്രം ഫാമിലി ജോണറിലുള്ള കോമഡി ചിത്രമാണെന്ന സൂചനകളാണ് നൽകുന്നത്. അയൽക്കാരായ ഉണ്ണിയും അജിത്തുമായാണ് ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും എത്തുന്നത്. വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്‍റണി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജൂൺ 21ന് ചിത്രം...
ഉർവശിയും പാർവതിയും വീണ്ടും വരുന്നു
ചെറുതും വലുതുമായ പത്തു ചിത്രങ്ങളാണ് ജൂൺ അവസാനത്തോടെ തിയെറ്ററിലെത്തുക. 2024ന്‍റെ തുടക്കത്തിൽ കിട്ടിയ ഹിറ്റുകളുടെ തുടർച്ചയാകും ഈ ചിത്രങ്ങളെന്നാണ് പ്രതീക്ഷ. ഉർവശിയും പാർവതിയും ഒരുമിക്കുന്നതിലൂടെയാണ് ഉള്ളൊഴുക്ക് ശ്രദ്ധേയമാകുന്നത്. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പ്രളയ കാലത്ത് മരണപ്പെട്ട മകനെ കുടുംബക്കല്ലറയിൽ അടക്കാനായി കല്ലറയിൽ നിന്ന് വെള്ളമിറങ്ങും വരെ കാത്തിരിക്കുന്ന അമ്മയായാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....
രാഹുൽ വയനാട് കൈവിട്ടു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഖാര്‍ഗെക്കു പുറമേ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍...
ഭൂചലനം: അതീവ ജാഗ്രത വേണം
ആശങ്കപ്പെടേണ്ട സാഹചര്യമില്ല- മന്ത്രി കെ രാജന്‍* തൃശൂര്‍ ജില്ലയില്‍ കുന്നംകുളം, തലപ്പിള്ളി താലൂക്ക് പരിധിയിലെ ചിലയിടങ്ങളില്‍ ജൂണ്‍ 15, 16 തീയതികളിലായി നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. കുന്നംകുളം താലൂക്കിലെ എരുമപ്പെട്ടി, പഴഞ്ഞി മേഖലയില്‍ ജൂണ്‍ 15ന് രാവിലെ 08.15 നോട്...
ട്രെയിനുകൾ കൂട്ടിയിടിച്ചു
കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷപ്രവർത്തനം തുടരുകയാണ്.
മട്ടാഞ്ചേരി മാഫിയയെ ലക്ഷ്യം വച്ച് ഇഡി
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. ചിത്രത്തിന്‍റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണിയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.സിനിമ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്‍റെ...
പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം
തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദിച്ചത്. 4 മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ.ഗുരുതരമായി പരുക്കേറ്റ സുലൈമാൻ ചികിത്സയിലാണ്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മകൾക്ക് പുതിയ വസ്ത്രങ്ങളും പരഹാരങ്ങളുമായി പെരുന്നാൾ സമ്മാനമായി നൽകാൻ എത്തിയതായിരുന്നു സുലൈമാൻ. ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും ചെയ്തത്.സുലൈമാനെ കമ്പിവടി കൊണ്ടും മുളവടി കൊണ്ടും...