Author: Staff correspondent (Shaiju TP)

Post
മട്ടാഞ്ചേരി മാഫിയയെ ലക്ഷ്യം വച്ച് ഇഡി

മട്ടാഞ്ചേരി മാഫിയയെ ലക്ഷ്യം വച്ച് ഇഡി

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. ചിത്രത്തിന്‍റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണിയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.സിനിമ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്‍റെ...

Post
പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം

പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദിച്ചത്. 4 മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ.ഗുരുതരമായി പരുക്കേറ്റ സുലൈമാൻ ചികിത്സയിലാണ്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മകൾക്ക് പുതിയ വസ്ത്രങ്ങളും പരഹാരങ്ങളുമായി പെരുന്നാൾ സമ്മാനമായി നൽകാൻ എത്തിയതായിരുന്നു സുലൈമാൻ. ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും ചെയ്തത്.സുലൈമാനെ കമ്പിവടി കൊണ്ടും മുളവടി കൊണ്ടും...

Post
കാശ്മീർ ഭീകരത പൊറുക്കില്ല

കാശ്മീർ ഭീകരത പൊറുക്കില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. 6 മണിക്കൂറോളം നീണ്ട യോഗത്തിൽ തീവ്രവാദിക്കൾക്കും അവർക്കു സഹായം നൽകുന്നവർക്കുമെതിരേ കർശന നടപടി സ്വീകരിക്കാനും വരാനിരിക്കുന്ന അമർനാഥ് തീർഥാടന യാത്രയ്ക്ക് സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അദേഹം നിർദേശിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ 4 സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 9 തീർഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും 7...

Post
വന്യമൃഗ ആക്രമണം: ആറു ക്യാമറകൾ കൂടി സ്ഥാപിക്കും

വന്യമൃഗ ആക്രമണം: ആറു ക്യാമറകൾ കൂടി സ്ഥാപിക്കും

മാന്ദാമംഗലത്ത് കൺട്രോൾ റൂം, രാത്രികാല പട്രോളിങ് ഉറപ്പാക്കും: മന്ത്രി കെ രാജൻ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന തരത്തിൽ കൺട്രോൾ റൂം സജ്ജമാക്കുമെന്നും ഒരാഴ്ചക്കാലം പ്രദേശത്ത് ഫോറസ്റ്റിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ഉറപ്പാക്കുമെന്നും മന്ത്രി കെ രാജൻ. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മാന്ദാമംഗലം മുരിക്കുംപാറ, മരോട്ടിച്ചാൽ ചുള്ളിക്കാവ് പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും ഉറപ്പാക്കും. പ്രദേശവാസികളുമായും തദ്ദേശസ്ഥാപന അധികൃതരുമായും ആശയംവിനിമയം നടത്തി. പ്ലാന്റേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ചില...

Post
6 മണിക്കൂര്‍ നീണ്ട സർജറി: കാലില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്തു

6 മണിക്കൂര്‍ നീണ്ട സർജറി: കാലില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്തു

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്* കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ട്യൂമര്‍ മൂലം നടക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂര്‍ പുഴക്കല്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ...

Post
രണ്ടു ദിനം കനത്ത മഴ

രണ്ടു ദിനം കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...

Post
ഇന്ന് ബലി പെരുന്നാൾ

ഇന്ന് ബലി പെരുന്നാൾ

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈ​ദ് ​ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാ​ഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിലാണ്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാ​ഗത്തിന്റെ ഓർമ്മ പുതുക്കലും ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയും...