തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഒരു പി ആർ ഏജൻസിയുടെയും ആവശ്യമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദം ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും.ദ ഹിന്ദു തിരുത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങൾ തിരുത്താൻ തയ്യാറാവുന്നില്ലെന്നും മന്ത്രി. പിണറായി വിജയന്റെ പ്രതികരണത്തെ തുടർന്ന് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും ഒറ്റ തിരിഞ്ഞു കാണുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ദുഷ്പ്രചരണം, കേരളത്തിലെ ജനങ്ങൾ ഇത് വിശ്വസിക്കില്ലെന്നും റിയാസ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
സംസ്ഥാനതല വയോജന ദിനാഘോഷം വർണ്ണാഭമാക്കി
തിരൂർ : സംസ്ഥാന വയോജന ദിനാഘോഷം ഒക്ടോബർ ഒന്ന് മലപ്പു ലെ തിരൂരിൽ വർണ്ണഭമായ പരിപാടികളോടുകൂടി തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടത്തി. ഘോഷയാത്രയോട് കൂടി ദിനാചരണ പരിപാടികൾ ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ ഐഎഎസ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വയോജന...
നെറ്റ് വ റസിഡൻസ് ശുചീകരണം നടത്തി
നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തൃക്കണ്ടിയൂർ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്ലീൻനാക്കാം കളറാക്കാം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ റസിഡൻ്റസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അബ്ദുൽ റസാഖ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. നെറ്റ്‌വ പ്രസിഡൻ്റ്എം.പി സുരേഷ്, സെക്രട്ടറി കെ.പി നസീബ് മാസ്റ്റർകെ.കെ അബ്ദുൽ റഷീദ്, ഇ.വി കുത്തുബുദ്ധീൻ, വി ഷമീർ ബാബു, കെ.എം അഷറഫ്, എം...
പാലത്തിങ്ങൽ ചീർപ്പിങ്ങൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും
പാലത്തിങ്ങൽ ചീർപ്പിങ്ങൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പ്ലാനിറ്റോറിയത്തിലെത്തിയ മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി. കെ.പി.എ. മജീദ്. എം.എൽ.എ., മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, വൈസ് ചെയർപേഴ്‌സൺ ഷഹർബാനു, കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, അസീസ് കൂളത്ത് തുടങ്ങിയവരും പങ്കെടുത്തു.
ആർഎസ്എസ് പ്രീണനം : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
മലപ്പുറത്തെ അവഹേളിച്ച് RSS പ്രീണനം നടത്തുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പി.വി. സമദ് , ടി.ഇ വഹാബ്, ബാവ ചെമ്പ്ര , നൗഷാദ് എന്ന കുഞ്ഞിപ്പ , മനാഫ് പൂന്തല , കെ.പി. അസീസ് , KK റിയാസ് , ഹസീം ചെമ്പ്ര , ഹംസ അന്നാര , എം. ഹസൈനാർ , കെ.കെ. സലാം മാസ്റ്റർ , അൻവർ പാറയിൽ ,...
ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം
ടെൽ അവീവ്: ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ബോംബ് ഷെൽട്ടറുകൾക്ക് സമീപം താമസിക്കാൻ താമസക്കാരോട് നിർദ്ദേശിച്ചതിനാൽ രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇറാൻ ആക്രമണം നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രായേലും അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്ത് അഭയം പ്രാപിക്കാനുള്ള ഉത്തരവ് ഇസ്രായേലികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ദേശീയ ടെലിവിഷനിൽ പ്രഖ്യാപിക്കുകയും ചെയ്തു. ലെബനനിൽ നിന്നുള്ള റോക്കറ്റ്, മിസൈൽ ആക്രമണങ്ങളുടെ ഒരു ദിവസത്തിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്,...
സിനിമ സെറ്റിൽവെച്ച് പരസ്യമായി തന്നെ സംവിധായകൻ തല്ലി: നടി പത്മപ്രിയ
പുരുഷ കേന്ദ്രീകൃതമായി വരുന്ന സിനിമകൾ മാത്രമേ വിജയിക്കൂ എന്നു കരുതുന്നത് തെറ്റിദ്ധാരണ മൂലമാണ്.
അന്നയുടെ കുടുംബത്തിന് ആശ്വാസം പകർന്നു വനിതാ കമ്മീഷൻ
കളമശേരി: പുനയിലെ കമ്പനിയിൽ ജോലി സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ്റെ അമ്മയെ ആശ്വസിപ്പിച്ചു വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും. ഇന്നലെ രാവിലെ കളമശ്ശേരിയിലുള്ള അന്നയുടെ വീട്ടിലെത്തി അമ്മ അനിത അഗസ്റ്റിനെ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. അരമണിക്കൂറോളം അനിതയുമായി സംസാരിച്ചു. അമ്മയെ ആശ്വസിപ്പിച്ച അംഗങ്ങൾ കേസിലെ തുടർ നടപടികൾക്കു വനിതാ കമ്മീഷൻ്റെ സഹായം ഉറപ്പു നൽകി. അന്നയുടെ മരണം അതി ദാരുണമായ സംഭവമാണെന്നു...
എറണാകുളം ഇനി മാലിന്യ മുക്തം
കൊച്ചി:മാലിന്യ മുക്തം നവകേരളം ജനകീയ മാലിന്യ പരിപാലന മാതൃകകൾ ഒരുക്കി എറണാകുളം ജില്ല ഉദ്ഘാടനത്തിന് ഒരുങ്ങി. 2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കം കുറിക്കും. ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹരിത വീഥി നിയമ-വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്...
അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്
കോഴിക്കോട്: സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. താൻ പറയാത്ത ഭാഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത്...









