Author: Staff correspondent (Shaiju TP)

Post
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന്മു തല്‍ ഫെബ്രുവരി 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Article
ആരോപണം തള്ളി സ്കൂൾ

ആരോപണം തള്ളി സ്കൂൾ

കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന്‍ മിഹിറിന്റെ മരണത്തിൽ റാഗിങ് ആരോപണം തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ. ഹില്‍ പാലസ് പൊലീസ് സഹപാഠികളില്‍ നിന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരില്‍ നിന്നും രേഖപ്പെടുത്തിയ മൊഴിയിലാണ് വിശദീകരണം. കൃത്യമായ തെളിവില്ലാതെ സ്‌കൂളിനെതിരെ നടപടിയെടുക്കാനാവില്ല. ആരോപണം സാധൂകരിക്കുന്ന തെളിവ് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മിഹിര്‍ റാഗിംഗിനിരയായെന്ന പരാതി കുടുംബം വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നതിന് മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ് സ്‌കൂളില്‍ നിന്നും പോയതെന്നും പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ്...

Post
റെക്കോർഡ് കുതിപ്പിൽ സ്വര്‍ണ വില

റെക്കോർഡ് കുതിപ്പിൽ സ്വര്‍ണ വില

കൊച്ചി: കുതിച്ചു ഉയർന്നു സ്വര്‍ണ വില.  ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840 രൂപയാണ്. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്. 120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഈ മാസത്തിന്റെ തുടക്കത്തില്‍...

Post
റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ

റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും. ആറാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണം പൂര്‍ത്തീകരിക്കുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളായി റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി...

Article
വാഗ്ദാനങ്ങൾ പാലിച്ചില്ല, എക്സലൻ്റ് ഇന്ത്യ ഹോളിഡേയ്സ് ടൂർ കമ്പനിക്ക് പിഴ

വാഗ്ദാനങ്ങൾ പാലിച്ചില്ല, എക്സലൻ്റ് ഇന്ത്യ ഹോളിഡേയ്സ് ടൂർ കമ്പനിക്ക് പിഴ

തൃശൂർ: ടൂറിന് പണം കൈപ്പറ്റി, വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കുരിയച്ചിറ സെൻ്റ് ജോസഫ് സ്ട്രീറ്റിലെ മന്നേലി വീട്ടിൽ ഉണ്ണികൃഷ്ണൻ.എം, കൃഷണപ്രസാദ്.കെ, പ്രീത.എം.കെ, ജ്യോത്സ്ന.ടി., വേലുപാടം കടുന്തയിൽ വീട്ടിൽ രാംദാസ്.കെ.കെ, രേഖ രാംദാസ് ,അർച്ചന.എം എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ എക്സലൻ്റ് ഇന്ത്യ ഹോളിഡേയ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. ടൂർ സംബന്ധമായി ഓരോരുത്തരിൽ നിന്നും 63000 രൂപ വീതം എതിർകക്ഷി കൈപ്പറ്റിയിരുന്നു. ദുബായിലേക്കാണ് ടൂർ...

Article
ക്രൂരമായ റാ​ഗിങ്ങിന് ഇര

ക്രൂരമായ റാ​ഗിങ്ങിന് ഇര

ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്യുകയും കുട്ടിയെ ടോയ്‌ലെറ്റ് നക്കിക്കുകയും ചെയ്തെന്ന് പരാതിയിൽ പരാമർശിക്കുന്നു