Author: Staff correspondent (Shaiju TP)

Article
ചീഫ് മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതി

ചീഫ് മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതി

കൊച്ചി: വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റില്‍. രുചിത് മോൻ ആണ്പ്ര ത്യേക അന്വേഷണസംഘം പിടികൂടിയത്. കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ച്‌ രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Article
ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണം

ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണം

ന്യൂഡല്‍ഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയുമാക്കണം. ജനാധിപത്യ സംവിധാനത്തില്‍ ഈ പരിവര്‍ത്തനം ഉണ്ടാവണം. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ ഉന്നതകുലജാതരില്‍ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ വ്യത്യാസമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. 2016ലാണ് ഞാന്‍ ആദ്യമായി എംപിയായത്. ആ കാലഘട്ടം തൊട്ടു ഞാന്‍ മോദിജീയോട് ആവശ്യപ്പെടുന്നുണ്ട്, എനിക്ക് സിവില്‍ എവിയേഷന്‍...

Article
വൈദികനിൽ നിന്ന് 15 കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റ്

വൈദികനിൽ നിന്ന് 15 കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റ്

കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 15 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാ​ഗ്ദാനം ചെയ്ത് പലപ്പോഴായി 15 കോടി രൂപ പ്രതികള്‍ തട്ടിയത്. ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും...