Author: Staff correspondent (Shaiju TP)

Article
ഭാവഭേദമില്ലാതെ ചെന്താമര

ഭാവഭേദമില്ലാതെ ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക്കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് . ഒരു കൂസലുമില്ലാതെ, അക്ഷോഭ്യനായിട്ടായിരുന്നു ചെന്താമര തെളിവെടുപ്പുമായി സഹകരിച്ചത്. തെളിവെടുപ്പില്‍ കൊലനടന്നശേഷം രക്ഷപെട്ടവിധം പ്രതി പോലീസിനോട് വിവരിച്ചു. ഇന്ന് 12 മണിമുതല്‍ നാളെ ഉച്ച കഴിഞ്ഞ് മൂന്നുവരെയാണ് കസ്റ്റഡി. ഇന്ന് രാത്രിയും നാളെയും കൂടുതല്‍ ചോദ്യം ചെയ്യലിനും വിധേയമാക്കും. തെളിവെടുപ്പിനായി പോത്തുണ്ടി അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് ഡിവൈഎസ്പിമാരും 11 ഇന്‍സ്‌പെക്ടര്‍മാരും അടക്കം 350 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ജനകീയ പ്രതിഷേധം...

Article
ഇവർ കേരളത്തിന്റെ ശാപം

ഇവർ കേരളത്തിന്റെ ശാപം

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരെക്കൊണ്ട് കേരളത്തിന് ഒരു ഉപകാരവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ മൊത്തം അപമാനിക്കുന്നതാണെന്നും കെ മുരളീധരന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കിഫ് ബിയുടെ ദോഷങ്ങള്‍ അന്നുതന്നെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചതാണ്. കിഫ് ബി...

Post
താനൂർ ബോട്ട് ദുരന്തം:പരിക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തുക

താനൂർ ബോട്ട് ദുരന്തം:പരിക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തുക

മലപ്പുറം: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്കുപറ്റിയവർക്കും ഇതുവരെ നീതി ലഭ്യമായിട്ടില്ല. ദുരന്തത്തിൽ പരിക്ക്പറ്റി അതിഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നു കുട്ടികളുടെ ചികിത്സയും ഭാവി കാര്യങ്ങളും ഇപ്പോഴും അവതാളത്തിലാണ്. ദുരന്തം നടന്നിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും പരിക്കുപറ്റിയവരുടെ അസുഖം ഭേദമായിയിട്ടില്ല. എന്നുമാത്രമല്ല, ഡോക്ടർമാരുടെ നിഗമന പ്രകാരം ആജീവനാന്ത ചികിത്സ ആവശ്യമുള്ള രീതിയിലാണ് നിലവിൽ പരിക്കുപറ്റിയ മൂന്നു കുട്ടികളുടെ കാര്യങ്ങൾ എന്നത് ഗൗരവമേറിയ കാര്യമാണ്. ദുരന്തത്തിൽ ഗുരുതരമായി പരിക്കുപറ്റിയ മൂന്നു കുട്ടികളെ ഇപ്പോൾ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. നേരത്തെ...

Post
തിരൂർ താലൂക്ക് ചരിത്ര നിർമാണനസഭ

തിരൂർ താലൂക്ക് ചരിത്ര നിർമാണനസഭ

തിരൂർ താലൂക്കിന്റെ ചരിത്ര നിർമാണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ചരിത്ര ഗ്രന്ഥങ്ങളിൽഓരോന്നുംതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സമർപ്പിക്കുന്നതിന്റെ ആദ്യപതി പ്പ് വൈസ് ചാന്സലർ Dr: സുഷമ അവർകൾക്ക് കെ.സി. അബദു ള്ള നൽകുന്നചടങ്ങിൽ രജിസ്ട്രാർ Dr.: ഭരതൻ ആശംസയർപ്പിച്ചു വിദ്യാർഥിയൂണിയൻ ചെയർ പേഴ്സൺ ശ്രീ മ തി ഗായത്രി,ശാഹുൽ, മെഹർഫാസ്, മൻസൂർവെട്ടo,കെ. ടി. എനുദ്ധീൻ കുട്ടി എന്നിവർ പങ്കെടുത്തു