Home » Archives for Staff correspondent

Author: Staff correspondent (Shaiju TP)

Article
വഴി കാണിക്കല്‍ മാത്രമല്ല, കാലാവസ്ഥയും ഗൂഗിള്‍ മാപ് പറഞ്ഞു തരും

വഴി കാണിക്കല്‍ മാത്രമല്ല, കാലാവസ്ഥയും ഗൂഗിള്‍ മാപ് പറഞ്ഞു തരും

ഡെല്‍ഹി: ഏറ്റവും നൂതനമായ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അഥവാ (എക്യുഐ)യുമായി ഗൂഗിള്‍ മാപ് ഇന്ത്യയിലും. പ്രാദേശിക വായു മലിനീകരണ തോത് പരിശോധിക്കാന്‍ സാധിക്കുന്നുവെന്നതാണ് എക്യുഐ സംവിധാനത്തിന്റെ പ്രത്യേകത. ഗൂഗിള്‍ മാപ്പിലൂടെ കാലാവസ്ഥ തിരിച്ചറിഞ്ഞു വേണമെങ്കില്‍ പുറത്തിറങ്ങണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.ഒരു പ്രദേശം എത്രത്തോളം സുരക്ഷിതണോ എന്നും മലിനമാണോ എന്നും എക്യുഐയുടെ കളര്‍ കോഡഡ് ട്രാക്കര്‍ വഴി അറിയാം. പച്ച കളര്‍ ആണ് കാണുന്നതെങ്കില്‍ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമില്ല. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണ് എന്നാണ് അര്‍ത്ഥം.എന്നാല്‍ മഞ്ഞയും...

Article
ഇന്ത്യൻ അടുക്കള വറുതിയിൽ

ഇന്ത്യൻ അടുക്കള വറുതിയിൽ

തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് വില കുതിയ്ക്കുന്നു ഡെല്‍ഹി: അടുക്കളയിലെ അവശ്യസാധനങ്ങളായ തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതോടെ ഇന്ത്യന്‍ അടുക്കള വറുതിയിലേയ്ക്ക്. ഈ വര്‍ഷം അധിക മഴ പെയ്തതാണ് വില വര്‍ധനവിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച (നവംബര്‍ 14, 2024) തക്കാളിയുടെ അഖിലേന്ത്യാ ശരാശരി വില ഒരു കിലോഗ്രാമിന് 52.35 ആയിരുന്നു; 2023 നവംബര്‍ 14-ന് ഇത് കിലോഗ്രാമിന് 39.2 ആയിരുന്നു. ഒക്ടോബറില്‍, അതേ തീയതിയില്‍, അതേ അളവില്‍ തക്കാളിയുടെ...

Article
22കീടനാശിനികള്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന് കാരണമാകുന്നു

22കീടനാശിനികള്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന് കാരണമാകുന്നു

ന്യൂയോര്‍ക്ക്: ലോകത്താകെ പ്രചാരത്തിലുള്ള 22 കീടനാശിനികള്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം. ഇവയില്‍ നാലെണ്ണം മരണത്തിനു പോലും കാരണമാകുന്നുണ്ടെന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.ഏകദേശം രണ്ട് ഡസനോളം കീടനാശിനികള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ നവംബര്‍ 4 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയില്‍ നാലെണ്ണം പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരണത്തിലേക്കെത്തിക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍.ഈ കീടനാശിനികള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമായെന്ന് കണ്ടെത്തലുകള്‍ക്ക് കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും വാദമുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ യൂറോളജിസ്റ്റായ ജോണ്‍...

Post
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം

ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം

രവിമേലൂർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് എൽ പി സ്കൂളിന്റെ ശിശുദിനാഘോഷവും പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഹരിത സഭയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നിർമാർജനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിൽ അവബോധം നൽകുകയും ചെയ്യുക എന്നതാണ് കുട്ടികളുടെ ഹരിത സഭ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിനുള്ള തുടക്കമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻറ് പ്രസംഗത്തിൽ അറിയിച്ചു.കൂടാതെ കുട്ടികൾക്കായി ശുചിത്വ പ്രതിജ്ഞ സംഘടിപ്പിക്കുകയും ചെയ്തു. മെമ്പർമാരായ...

Post
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം

ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം

രവിമേലൂർ ബ്രഹ്‌മാനന്ദോദയം സ്കൂളിലെ ഇന്ത്യൻ സ്പേസ് ക്ലബും, ISRO യുമായി സഹകരിച്ച് കാലടി അദ്വൈത ആശ്രമം ഓഡിറ്റോറിയത്തിൽ വെച്ച് ISRo പിന്നിട്ട വഴി കളെ സംബന്ധിച്ചും, ഭാവി പരിപാടികളെ സംബന്ധിച്ചുമുള്ള എ ക്സിബിഷൻ ആരംഭിച്ചു.എ ക്സിബിഷൻ ഉദ്ഘാടനം സ്കൂൾ മാനേജർ സ്വാമി ശ്രീവിദ്യാനന്ദജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ബി. സജീവ്, ബ്രഹ്‌മാനന്ദോദയം സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ. ജയകുമാർ, ഐ എസ് ആർ ഒ പ്രതിനിധി പി. വി. സെബാസ്റ്റ്യൻ,സ്കൂൾ പി ടി എ...

Post
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു

ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു

രവിമേലൂർ ഡിസംബർ 13 , 14 ,15 തിയ്യതികളിലായി ചാലക്കുടി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ആദ്യമായി സംഘടിപ്പിയ്ക്കുന്ന കാർഷികമേള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിയ്ക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എൽ എൽ എ അറിയിച്ചു. കർഷകർക്കും പൊതുജനങ്ങൾക്കും കാർഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുവാനും പുതിയ അറിവുകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിയ്ക്കുന്ന കാർഷികമേളയ്ക്ക് വേദിയൊരുക്കുന്നത് ചാലക്കുടയിലുള്ള അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലാണ്. കാർഷിക ഉൽപ്പന്നങ്ങളുടെയും , ഉപകരണങ്ങളുടെയും പ്രദർശനം, കാർഷികഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിപണശാലകൾ, പരിചയ...

Post

പാറയില്‍ മുഹമ്മദ് അനുസ്മരണം

തിരൂര്‍: സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സാമൂഹിക സാംസ്‌കാരിക,രാഷ്ട്രീയ, മത സാഹിത്യ പൊതു പ്രവര്‍ത്തകനായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയെ അനുസ്മരിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്‌സ് ഹാളില്‍ നടന്ന അഞ്ചാം  അനുസ്മരണ വാര്‍ഷിക ദിനാചരണ സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ പുത്തന്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്‍ റസാഖ് ഹാജി അധ്യക്ഷനായി. കെ.പി.ഒ.റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി. പാറയില്‍ ഫസലു, വി.കെ.റഷീദ്, ഹമീദ് ഹാജി കൈനിക്കര, ടി.ഗംഗാധരന്‍ മാസ്റ്റര്‍, തറമ്മല്‍ സിദ്ധീഖ് ഹാജി, തെക്കിനിയകത്ത് മുഹമ്മദ് അലി,...

Post

ശിശുദിനം ആഘോഷിച്ചു

തിരൂര്‍ : കൈതവളപ്പ് എ.എം.എല്‍.പി. സ്‌കൂളില്‍ ശിഷുദിനം ആഘോഷിച്ചു. പ്രാധാന അധ്യാപിക കെ.സുധ ടീച്ചര്‍ ഉദ്ഘാനടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് പാറയില്‍ ഫസലു, അധ്യാപകരായ ഫസലുള്ള സാര്‍, സോഫീ ടീച്ചര്‍, മേഘ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. ഫാത്തിമ ടീച്ചര്‍, സലീന താഴത്തേതില്‍, സുനിത എന്നിവര്‍ നേതൃത്വം നല്‍കി. ജുമ്പയില്‍ റോസാപ്പു ചൂടി ചാച്ചാജിയുടെ വേഷം ധരിച്ച തൂവെള്ള വസ്ത്രധാരികളായ വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് നിറം നല്‍കി.

Article
31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ , കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക നവംബര്‍ 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍...