Author: Staff Correspondent (Jyobish V)

Article
പോലീസുകാരൻ കാറിടിച്ച് കൊന്നു

പോലീസുകാരൻ കാറിടിച്ച് കൊന്നു

പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്. റോഡരികിലൂടെ നടന്നു പോയപ്പോഴാണ് ബീനയെ കാർ ഇടിച്ചു തെറിപ്പിച്ചത്.മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന. ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ

Article
റാഗിങ്ങിൽ 17 കുട്ടികൾക്കെതിരെ കേസ്

റാഗിങ്ങിൽ 17 കുട്ടികൾക്കെതിരെ കേസ്

കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനെത്തുടർന്ന് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തു. കൊടുവള്ളി പൊലീസാണ് 17 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്ലസ് വൺ കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിലാണ് കേസ്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായ സംഘർഷത്തിലാണ് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റത്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാർഥിയുടെ കഴുത്തിലും മുതുകിലും പരുക്കേറ്റു....

Article
ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.വിഷം കുത്തിവെച്ചാണ് മരണം. ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്.

Article
പൊലീസിൽ ആർത്താവധി വേണം

പൊലീസിൽ ആർത്താവധി വേണം

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്‍റേതെന്നും ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ആവശ്യം. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡിഎ കുടിശിക...

Article
ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും

ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും

സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അടുത്ത ശനിയാഴ്ച (ജൂലൈ 13) ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നറിയിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിന്‍റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.ശനിയാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ വൈകിട്ട് 4.30 വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക. അന്നേദിവസം എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസമില്ലെങ്കിലും പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍-സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള സംയോജിത പരിധി ആയിരിക്കും...

Article
സാമ്പത്തിക തട്ടിപ്പ്: കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി

സാമ്പത്തിക തട്ടിപ്പ്: കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി....

Post
അഭയാര്‍ത്ഥികള്‍: കൂടുതല്‍ സൃഷ്ടിച്ചത് സിറിയയും അഫ്ഘാനിസ്ഥാനും

അഭയാര്‍ത്ഥികള്‍: കൂടുതല്‍ സൃഷ്ടിച്ചത് സിറിയയും അഫ്ഘാനിസ്ഥാനും

തിരുവനന്തപുരം: യുദ്ധങ്ങളും പ്രതിരോധങ്ങളുമെല്ലാം നിര്‍ബാധം തുടരുന്ന ലോകത്ത് ജീവിക്കാന്‍ പോലും അവകാശമില്ലാത്ത വിഭാഗങ്ങളാണ് അഭയാര്‍ത്ഥികള്‍. അരക്ഷിതമായ രാജ്യങ്ങളില്‍ നിന്നും ജീവനും കൊണ്ടോടി ജീവിക്കാന്‍ മണ്ണ് തേടുന്നവരാണ് ഇവര്‍. അവരെ പലരും ആട്ടിയോടിക്കുകയാണ് പതിവ്. എന്നാല്‍ ചില രാജ്യങ്ങള്‍ സ്വീകരിക്കാറുമുണ്ട്. ഇന്ന്് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് സിറിയ എന്ന രാജ്യമാണ്. 64.9 ലക്ഷം. തൊട്ടു പിന്നില്‍ അഫ്ഘാനിസ്ഥാനാണ്. 61.1 ലക്ഷം. 58.6 ലക്ഷം (ഉക്രെയ്ന്‍)22.3 ലക്ഷം സുഡാന്‍, 12.6 ലക്ഷം (മ്യാന്‍മര്‍) എന്നിങ്ങനെ പോകുന്നു യഥാക്രമം...

Post
നിങ്ങളുടെ നിലപാടുകൾ Meddling media STAND POINT ൽ എഴുതാം

നിങ്ങളുടെ നിലപാടുകൾ Meddling media STAND POINT ൽ എഴുതാം

പൊതുബോധ നിലപാട് തറ Article-19, Freedom of speech is a principle that supports the freedom of an individual or a community to articulate their opinions and ideas without fear of retaliation, censorship, or legal sanction.അവകാശം…ഇന്ത്യയിലെ ഒരു പൗരന് അല്ലെങ്കില്‍ ഒരു വിഭാഗത്തിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം. അധികാരത്തിലുള്ളവരെയോ അധികാരത്തിന്റെ അന്തപുരം കാവല്‍ക്കാരെയോ നിയമസംവിധാനങ്ങളെയോ ഭയക്കാതെ സ്വന്തം നിലപാടുകള്‍ പറയാനുള്ള സ്വാതന്ത്ര്യം. അതു കൂടിയാണ്...

Article
പ്രിൻസിപ്പലിന് എസ്എഫ്ഐ മർദ്ദനം

പ്രിൻസിപ്പലിന് എസ്എഫ്ഐ മർദ്ദനം

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐക്കാരുടെ മർദത്തിൽ പ്രിൻസിപ്പലിന് പരുക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളെജിലെ ഒരു അധ്യാപകനും കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടി.പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്‍റ് അഭിനവ്...

Article
മാനനഷ്ടക്കേസ്: 10 ലക്ഷം രൂപ പിഴ

മാനനഷ്ടക്കേസ്: 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി ∙ ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്ക്ക് അനുമതി നൽകി. സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു...