Author: Staff Correspondent (Jyobish V)

Post

ചേരുരാൽ സ്ക്കൂളിൽ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു

അനന്താവൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു. പരിശീലന മുറി, സ്കൗട്ട്സ് ലൈബ്രറി, പട്രോൾ കോർണർ, പ്രാഥമിക ചികിത്സ സംവിധാനം, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ചരിത്ര പ്രദർശനം എന്നിവ ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ,പ്രിൻസിപ്പൽ ടി നിഷാദ്, പ്രധാന അധ്യാപകൻ പി.സി....

Post

ഹൈക്കോടതി വിധി:സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദമായ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുകയാണ്. കൂടാതെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇനിയും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത്...

Post

പി.എ.എം. ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു

1921ലെ സ്വാതന്ത്ര്യ സമരത്തിന് അനുയോജ്യമായപേര് വിപ്ലവം എന്ന് തന്നെ – കെ.ഇ.എന്‍ 1921 ലെ സ്വാതന്ത്ര്യ സമരത്തിന് ഏറ്റവും ഉചിതമായ പേര് വിപ്ലവം എന്നു തന്നെയാണെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍. മാധ്യമ പ്രവര്‍ത്തകന്‍ പി.എ.എം. ഹാരിസ് രചിച്ച നിലമ്പൂര്‍ അറ്റ് 1921 കിഴക്കന്‍ ഏറനാടിന്റെ പോരാട്ട ചരിത്രം എന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പോരാട്ടത്തില്‍ സമാന്തര രാഷ്ട്രം പ്രഖ്യാപിച്ചുവെന്ന നിലയില്‍ ലോക തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പോരാട്ടമായിരുന്നു...

Post

വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായി

പെരിന്തൽമണ്ണ: വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായികേരള ഭാഷാധ്യാപക സംഘടന -KSSBS,KGTA , KSTA എന്നീ അദ്ധ്യാപകസംഘടനകളുടെ സംസ്ഥാന ഭാരവാഹി , സംസ്ഥാന കമ്മിറ്റി അംഗം –KGTA സംഘടനാ രൂപീകരണത്തിലെ പ്രധാന കണ്ണിമാരിലൊരാൾ- പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി – എഴുത്തുകാരൻ, വാഗ്മി, വിദ്യാഭ്യാസ വിചക്ഷണൻ –അറുപതുകൾ തൊട്ട് മൂന്ന് പതിറ്റാണ്ടുകാലം അരങ്ങത്ത് നിറഞ്ഞു നിന്നാടിയ പ്രതിഭയാണ് വി പി വി.സംസ്ക്കാരം ശനിയാഴ്ച .

Post

നടൻ മേഘനാഥൻ അന്തരിച്ചു

ചലച്ചിത്ര സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പതിൽപരം സിനിമകളിൽ അഭിനയിച്ചു. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. സംസ്കാരം ഇന്ന് രണ്ടുമണിക്ക് ഷൊർണൂരിലെ വീട്ടിൽ. 1983ല്‍ പുറത്തിറങ്ങിയ അസ്ത്രം ആണ് ആദ്യ സിനിമ. നടൻ ബാലൻ കെ.നായരുടെ മകനാണ്.

Post

അന്തരിച്ചു

ആലത്തൂർ : മർഹൂം എ.പി അബ്ദുല്ല സാഹിബിന്റെയും നഫീസ ഉമ്മയുടെയും മകൻ എ.പി കമറുദ്ദീൻ മരണപ്പെട്ടു. ഭാര്യ പരേതയായ ഹമീദ. മക്കൾ ഹസീന, നബീൽ, ഷബീന, റഷീന, ഫാദിൽ. മരുമക്കൾ Dr അൻവർ ( ക്രസൻറ് സഫ, അജീഷ് ( ഡൽഹി ), ഷിബിലി (അബൂദബി ), ഫായിസ.സഹോദരങ്ങൾ ഐഷാബി, റഹ്മത്ത്, റുഖിയ, ഹുസ്സൈൻ, റംല, ബൽക്കീസ്, സാബിറ, നജ്മ പരേതരായ നൂർജഹാൻ, മുഹമ്മദ് ഷരീഫ്. ഖബറടക്കം 22/11/24 വെള്ളിയാഴ്ച കാലത്ത് 9.30 മണിക്ക് ആലത്തൂർ ജുമാ...

Post

ചാലക്കുടി സബ്ബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം

ചാലക്കുടി സബ് ട്രഷറിയ്ക്ക് പുതിയകെട്ടിടം നിർമ്മിയ്ക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിയ്ക്കുകയാണെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. 1,98,92,791 രൂപ ഭരണാനുമതി ലഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തിയുടെ പി എം സി ആയി നിശ്ചയിച്ചിരിയ്ക്കുന്ന എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് തയ്യാറാക്കിയ പ്ലാനും വിശദമായ പദ്ധതി രേഖയുടെയും അടിസ്ഥാനത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിനാവശ്യമായ നടപടികൾ പുരോഗമിയ്ക്കുന്നത്. ചാലക്കുടി സബ് ട്രഷറിയുടെ ശോചനീയാവസ്ഥ പലതവണ സനീഷ്‌കുമാർ ജോസഫ് എം എൽ എ നിയമസഭാ ചോദ്യങ്ങളായി സർക്കാരിന്റെ...

Post

ബി ജെ പി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു

കോഴിക്കോട്: സാമ്പ്രദായിക പാർട്ടികൾ ബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ തടയുകയാണെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി പി.. അബ്ദുൽ മജീദ് ഫൈസി.എസ്ഡിപിഐ 2024-27 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണ്. ബി ജെ പിക്ക് വളരാനുള്ള അടിത്തറ ഉണ്ടാക്കിക്കൊടുക്കുന്നത് കേരളത്തിലെ ഇടതു-വലതു മുന്നണികളാണ്. ബി ജെ പി യുടെ വോട്ട് വർധനയ്ക്ക് ഉത്തരവാദികൾ സാമ്പ്രദായിക പാർട്ടികളും മുന്നണികളുമാണ്. ബി...

Post

കൈയേറ്റകാർക്കെതിരെ സ്റ്റോപ്പ് മെമ്മോ നൽകണം’

തിരൂർ: നഗരസഭാ സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താൽക്കാലിക വ്യാപാര അനുമതി ലഭിച്ചവർ വ്യവസ്ഥാ ലംഘനം നടത്തിയെന്നും അവർക്കെതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകണമെന്നും വാർത്ത സമ്മേളനത്തിൽ ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി .നസീമയുടെ സാന്നിദ്ധ്യത്തിൽ തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് നേതാക്കളും വ്യാപാരി സമിതി നേതാക്കളും താൽക്കാലിക അനുമതി ലഭിച്ചവരും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. എന്നാൽ താൽക്കാലിക അനുമതി ലഭിച്ചവർ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെനഗ്നമായ വ്യവസ്ഥാ ലംഘനമാണ് നടത്തിയത്. ഇതിന്റെ...

Post

തായ്‌ലൻഡ് നാഷണൽ ഹെൽത്ത്‌ അസംബ്ലി : കേരളത്തെ പ്രതിനിധീകരിച്ച് എം. കെ. റഫീഖ

മലപ്പുറം : തായ്‌ലാൻഡ് സർക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17 -ാമത് നാഷണൽ ഹെൽത്ത്‌ അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ സംബന്ധിക്കും.ഇത് സംബന്ധിച്ച് തായ്‌ലാന്റ് സർക്കാരിൽ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന് ലഭിച്ചു.തായ്‌ലൻഡ് പ്രധാന മന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത്‌ കമ്മീഷനാണ് എല്ലാ വർഷവും നാഷണൽ ഹെൽത്ത്‌ അസംബ്ലി സംഘടിപ്പിക്കുന്നത്.നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും വിശിഷ്യാ മലപ്പുറം ജില്ലയിലെയും...