Author: Staff Correspondent (Jyobish V)

Post

ആറ് കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ.

പാലക്കാട്ടുതാഴം: മുർഷിദാബാദ് ബുധാർപാറയിൽ കാജോൾ ഷെയ്ക്ക് ( 22), മധുബോണയിൽ നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തിങ്കൾ രാവിലെ പാലക്കാട്ടുതാഴം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്.. കുറച്ചുനാളുകളായി പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും എത്തിച്ച്‌ വിൽപ്പന നടത്തിവരികയായിരുന്നു . 25000 രൂപയ്ക്കാണ് ഇവിടെ വിൽപ്പന നടത്തിവന്നിരുന്നത് പുലർച്ചെ ബംഗാളിൽ നിന്ന് ആലുവയിൽ ട്രെയിൻ മാർഗ്ഗം എത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ ഭാഗത്തേക്ക്...

Post

മാമാങ്ക മഹോത്സവം 2025 ഫെബ്രുവരി ഏഴു മുതൽ തിരുന്നാവായ നിളാമണപ്പുറത്ത്

തിരുനാവായ : ചരിത്രപ്രസിദ്ധമായ മാമാങ്കത്തെ അനുസ്മരിച്ചു കൊണ്ടു നടത്തിവരുന്ന മാമാങ്ക മഹോത്സവം 2025 ഫെബ്രുവരി 7 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ സംഘാടകരായ റീ എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റിൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു. “മാമാങ്കത്തിന്റെ സൗഹൃദം മലയാളത്തിൻ്റെ പെരുമ “എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആഘോഷ പരിപാടികളിൽ വെട്ടം മഹിമ, മാമാങ്ക സ്മൃതി , ചരിത്ര പ്രദർശനവും സമ്മേളനവും അങ്കവാൾ പ്രയാണം, ധ്വജാരോഹണം , സ്മൃതി ദീപം തെളിയിക്കൽ , ജ്യോതിശാസ്ത്ര ഗണിത...

Post

സുനാമി റെഡി; മോക് ഡ്രിൽ നാളെ

കൊച്ചി: എറണാകുളം സുനാമി റെഡി പദ്ധതിയുടെ ഭാഗമായി നാളെ (ചൊവ്വാഴ്ച ) തദ്ദേശസ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ മോക്ഡ്രിൽ നടത്തും. കൊച്ചി താലൂക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അണിയിൽ ബീച്ച് പരിസരത്ത് രാവിലെ 10.30 നാണ് മോക് ഡ്രിൽ സംഘടിപ്പിക്കുക.ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. യുനെസ്കോ, കേരള സംസ്ഥാന ദുരന്ത...

Post

ഓറഞ്ച് ദ വേൾഡ് കാമ്പയിൻ

ബോധവത്കരണ റാലി ജില്ലാ കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് കാമ്പയിൻ ബോധവത്കരണ റാലി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട ദിനമാണിതെന്ന് ജില്ലാ കളക്ട൪ പറഞ്ഞു. ചിന്തയിൽ പോലും സ്ത്രീകളെ ഉപദ്രവിക്കുന്നതിനെ പിന്തുണയ്ക്കരുത്. ഈ ദിനം മാത്രമല്ല...

Post

ഇ -ഗ്രാന്റ്- പോസ്റ്റ്മെട്രിക് സ്കോള൪ഷിപ്പ് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീക്യത സ്ഥാപനങ്ങളിലെ കോഴ്സുകൾക്ക് നിയമാനുസൃതം മെറിറ്റ്/റിസ൪വേഷ൯ വ്യവസ്ഥയിൽ പട്ടികജാതി/ പട്ടിക വ൪ഗ/മറ്റ൪ഹ/തത്തുല്യ വിഭാഗ വിദ്യാ൪ഥികൾക്ക് 2024-25 വ൪ഷത്തെ പോസ്റ്റ് മെട്രിക് സ്കോള൪ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഇ ഗ്രാന്റ്സ് -3.0 (e-grantz-3.0) ഓൺലൈ൯ പോ൪ട്ടൽ മുഖേനയാണ് അയക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഫെബ്രുവരി 28. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. (എറണാകുളം സിവിൽ സ്റ്റേഷ൯ മൂന്നാം നില) ഫോൺ: 0484 2422256.

Post
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പറവൂർ: ചെറായി റോഡിൽ കെഎംകെ ജംഗ്ഷ൯ മുതൽ ഗേറ്റ് വേ ഓഫ് ചെറായി വരെ (1.7 കിലോമീറ്റ൪) നവംബ൪ 27 (ബുധനാഴ്ച) രാത്രി മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്തു നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയ൪ അറിയിച്ചു.

Post

വെണ്ണല ഗവ. എല്‍പി സ്‌കൂള്‍ ഇനി ഹരിത വിദ്യാലയം

കൊച്ചി: കോര്‍പറേഷനിലെ വെണ്ണല ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഇനി ഹരിതവിദ്യാലയം. സ്‌കൂളിനെ ഹരിത വിദ്യാലയമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വഹിച്ചു.നഗരത്തിന്റെ സ്ഥല പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഹരിത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.സ്‌കൂളിലെ ഈവര്‍ഷത്തെ രണ്ടാംഘട്ട നടീല്‍ ഉത്സവം പച്ചക്കറിത്തൈ നട്ടുകൊണ്ട് അദ്ദേഹം ഉത്ഘാടനം ചെയ്തു. ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ പ്രതിഭകള്‍ക്കുള്ള ട്രോഫിയും വിതരണം ചെയ്തു. സ്‌കൂള്‍ പിടിഎ നടത്തിവരുന്ന വിദ്യാലയ പച്ചക്കറി...

Post

യു. പി.പോലീസ് വെടിവെപ്പിനെതിരെ പ്രതിഷേധം

തിരൂരങ്ങാടി : യു.പി.ഷാഹിജ്ുമാ മസ്ജിദ് സർവെക്കെതിരെ പ്രതിഷേധിച്ചു മൂന്ന് യുവാക്കളെ വെടി വെച്ച് കൊന്ന പോലീസ് ഭീകരതക്കെതിരെ എസ്. ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പ്രതിഷേധപ്രകടനം നടത്തി. തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട് , നൗഫൽപരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, അബ്ദുൽ സലാം, ഹബീബ്, ഫൈസൽ, ബക്കർ, നേതൃത്വം നൽകി

Post

ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കം

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- കായിക – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭ്യർത്ഥിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ വിനോദ് അധ്യക്ഷത...

Post

ആലുവയിൽ റൂറൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട,

ആലുവ :35 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം 3 ഒഡീഷാ സ്വദേശികൾ പിടിയിൽ. ഒഡീഷ റായ ഗഡ സ്വദേശികളായ സത്യ നായക്ക് (28), അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് . ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്നും നേരിട്ട്...