Author: Staff Correspondent (Jyobish V)

Post

ലോക ഭിന്നശേഷി ദിനാഘോഷം ജീവനം 2024 സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻറും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. പുത്തൻ പീടിക പുള്ളിക്കലകത്ത് പ്ലാസയിൽ വെച്ച് നടന്ന ജീവനം 2024 കെ.പി ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. അനിൽ പരപ്പനങ്ങാടിയുടെ മാജിക് ഷോയും അരങ്ങേറിയ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി...

Post

വിവരാവകാശകമ്മിഷൻക്യാമ്പ് സിറ്റിംഗ് ഡിസംബർ 9 ന്

കൊച്ചി:സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ ഒമ്പതിന് എറണാകുളത്ത് ക്യാമ്പ് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരി, ഒന്നാം അപ്പീൽ അധികാരി, ഹർജിക്കാർ, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് കമ്മിഷൻ അറിയിച്ചു.10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും.

Post

പി. ജമീല മരണപ്പെട്ടു

കൊടിഞ്ഞി :കൊടിഞ്ഞി ടി. മുഹമ്മദ് സാഹിബിൻ്റെ മരുമകൾ (ഫാറൂഖ് നഗറിലെ ടി. ഇബ്രാഹീമിൻ്റെ ഭാര്യ) പി. ജമീല അല്ലാഹുവിങ്കലേക്ക് യാത്രയായി.ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.രണ്ടത്താണി മൊയ്തീൻ സാഹിബിൻ്റെ മകളും, പൂളക്കോടൻ കുഞ്ഞാപ്പു, ഹംസ, ലുഖ്മാൻ എന്നിവരുടെ സഹോദരിയുമാണ്. മുൻ കൊണ്ടോട്ടി ഏരിയ വനിതാ കൺവീനർ ടി. റഹ്മത്തിൻ്റെ അടുത്ത ബന്ധുവാണ് (സഹോദരൻ്റെ ഭാര്യ).മക്കൾ: അനീസ് (ഖത്തർ), ജാസ്മിൻ, ജസീന, ജൗഹറ, ജന്നത്ത് (GIO ജില്ലാ പ്രസിഡണ്ട് ) മരുമക്കൾ:- ജുമൈല വി.കെ, പത്തൂർ കുഞ്ഞാലൻ കുട്ടി...

Post

പെൻഷൻകാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണം

പരുതൂർ : പെൻഷൻകാർക്ക് അർഹതപ്പെട്ട ഡി എ, പരിഷ്കരണ അരിയർ തുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ പരുതൂർ പഞ്ചായത്ത്‌ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ദാസ് പടിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ ഒ പി ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി വി കെ ഉണ്ണികൃഷ്ണൻ, യു വിജയകൃഷ്ണൻ, വി എ ശ്രീനിവാസൻ, ടി പി അയൂബ്, ടി കെ സൈനബ എന്നിവർ പ്രസംഗിച്ചു....

Post

ഭിന്ന ശേഷി ദിനത്തിൽയൂനുസ് കുഞ്ഞിമോന് നാടിൻ്റെ ആദരം

തിരുന്നാവായ : ഭിന്ന ശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വൈരങ്കോട് കമ്മറമ്പ് പറശ്ശേരി യൂനുസ് കുഞ്ഞുമോനെ ലോക ഭിന്ന ശേഷി ദിനത്തിൽ നാട്ടുകാർ ആദരിച്ചു. ഭിന്ന ശേഷിക്കാർക്കു വേണ്ടിയുള്ളതൊഴിൽ പരിശീലനംപാലിയേറ്റീവ് പ്രവർത്തനം, രക്തദാനഫോറം കൺവീനർ, സാമൂഹ്യസേവന പ്രവർത്തനം, തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിൻഷിപ്പ് കേന്ദ്രം എന്നിവയിൽ സജീവമാണ് യൂനുസ് കുഞ്ഞി മോൻ. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. വൈരങ്കോട് നൻമ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് ബക്കർ അമരിയിൽ,...

Post

ഭിന്നശേഷി അവബോധ പരിപാടി സംഘടിപ്പിച്ചു

തിരൂർ :ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ,തിരൂർ ജില്ലാ ആശുപത്രിയിൽ പക്ഷാഘാത ചികിത്സയും, വൈകല്യങ്ങളുടെ പ്രതിരോധവും എന്ന വിഷയത്തിൽ അവബോധ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി നസീബ അസീസ് മയ്യേരി നിർവ്വഹിച്ചു. സൂപ്രണ്ട് ഡോ ശെൽവരാജ് കെ.ആർ അദ്ധ്യക്ഷ്യം വഹിച്ചു.ആർ എം.ഒ ഡോ ബബിത മുഹമ്മദ്, എച്ച് എം സി മെമ്പർ കുഞ്ഞൂട്ടി പാറപ്പുറത്ത്, പക്ഷാഘാത രോഗമുക്തി നേടിയ സയ്യിദ് മുഹമ്മദ് തുടങ്ങിയവർ...

Post

പുത്തനത്താണി ജെ സി ഐ കുടുംബ സംഗമവും അവാർഡ് ദാനവും

കല്പകഞ്ചേരി : ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പുത്തനത്താണി ചാപ്റ്ററിൻ്റെ ഇരുപതാം വാർഷികത്തിൻ്റ ഭാഗമായി കുടുംബാംഗംങ്ങളുടെ സംഗമവും അവാർഡ് ദാനവും നടന്നു. പുത്തനത്താണി ഗൈഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി. വഹീദ ഉദ്ഘാടനം ചെയ്തു. സി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. ജെസി ഐ. മുൻ പ്രസിഡൻ്റുമാരെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളുടെ...

Post

കെ അബ്ദുൽ ഖയ്യൂം( 84)മരണപ്പെട്ടു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ മുൻ ജനറൽ സെക്രട്ടറിയും , പൊന്നാനി ചേമ്പർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറിയുമായിരുന്ന കെ അബ്ദുൽ ഖയ്യൂം( 84)മരണപ്പെട്ടു.നാഷണൽ ബേക്കറിയുടെ ഉടമ ആയിരുന്നു.പൊന്നാനി ആണ് വീട്.മയ്യത്ത് കബറടക്കം വൈകുന്നേരം 3 30ന് പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ

Post

സംസ് സംസ്ഥാന ഭിന്നശേഷി ദിനാചരണവുംഭിന്നശേഷി പുരസ്‌കാര വിതരണവും

‘ഉണര്‍വ് 2024′ തൃശ്ശൂർ :സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2024’ എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും സുസ്ഥിരവുമായ ഭാവിയ്ക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വം വര്‍ദ്ധിപ്പിയ്ക്കുക’ എന്ന പ്രമേയവുമായാണ് ഇക്കുറി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം.സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങളുടെ സമര്‍പ്പണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുന്ന ഏറ്റവും മികച്ച എന്‍എസ്എസ് / എന്‍സിസി / എസ്പിസി യൂണിറ്റുകള്‍ക്കുള്ള സഹചാരി പുരസ്‌കാരം സമ്മാനിക്കല്‍, ഭിന്നശേഷിക്കാര്‍...

Post

എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

തിരൂർ: 2024-2027 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് എസ് ഡി, പി, ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഡിസംബർ നാലാം തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടക്കൽ വെച്ച് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നേതാക്കളെ ആനയിച്ചുകൊണ്ട് ചങ്കുവെട്ടിയിൽ നിന്നും റാലി ആരംഭിക്കും. എടരിക്കോട് ടി. എം ഷൗക്കത്ത് നഗറിൽ നടക്കുന്ന സമ്മേളനം എസ് ഡി പി ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്...