Author: Staff Correspondent (Jyobish V)

Post

ഡോ.വി.ജി. പ്രദിപ് കുമാറിനെആദരിച്ചു

തിരൂർ:രണ്ടു പതിറ്റാണ്ടിലേറെ കാലമായി തിരൂർ സിറ്റി ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്നഡോ. വി.ജി പ്രദീപ് കുമാറിനെ ആദരിച്ചു.തിരൂർ സിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് കുട്ടി ഹാജി പൊന്നാട അണിയിച്ചു.ആശുപത്രിയുടെ റൂബി ജൂബിലിയുടെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.മാനേജിംഗ് പാർട്ട്ണർഉമ്മർ ചാട്ടുമുക്കിൽ അധ്യക്ഷത വഹിച്ചു.ഡോ. മുഹമ്മദ് ജാസിം, ഡോ.അബ്ദുറഹിമാൻ,മുജീബ് താനാളൂർകെ. പി. ഒ റഹ്‌മത്തുള്ളമഷൂദ് കൂടാത്ത്പി.ജയലക്ഷ്മിടി.പി. സുബ്രമണ്യൻഎന്നിവർ സംസാരിച്ചു.

Post

എപിജെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്

തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ : എപിജെ അബ്ദുൽ കലാംസ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരംമേക്7 ഉപജ്ഞാതാവും ക്യാപ്റ്റനുമായ ഡോ:സലാഹുദ്ദീൻ പെരിങ്കടക്കാട്ടിന്. ആരോഗ്യ സംരക്ഷണത്തിനായി വളരെ ലളിതമായ രീതിയിൽ 21 മിനിട്ടുകൊണ്ട് ചെയ്തു തീർക്കാവുന്ന വ്യായാമ മുറകൾ ജനങ്ങളെ പരിശീലിപ്പിച്ചു ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തമാക്കാൻ അദ്ദേഹം കണ്ടെത്തിയമേക് 7 പദ്ധതിഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലധികം കേന്ദ്രങ്ങളിൽ പരിശീലനം നടത്തി വരുന്നു. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേക്...

Post

കൃഷിയിടം മുതൽ ഓഫീസ് വരെയുള്ള മാനസിക സംഘർഷം ഒഴിവാക്കുക

തിരൂർ : മനുഷ്യാവകാശ പ്രവർത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് നിസ്തുല സേവനമനുഷ്ഠിച്ച അഡ്വക്കറ്റ് വിഎംകെ അഹമ്മദിനെ മനുഷ്യാവകാശ ദിനത്തിൽ സൗഹൃദവേദി തിരൂർ ആദരിച്ചു തിരൂരിലെ സാധാരണക്കാരുടെയും വെറ്റില കയറ്റുമതിക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടി പഴയ കാലത്ത് നിരവധി കേസുകൾ നടത്തി അവർക്ക് അവകാശങ്ങൾ വാങ്ങി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് വേണ്ടി സൗജന്യ നിയമസഹായവും അദ്ദേഹം ചെയ്തിരുന്നു. തിരൂരിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം. മറുപടി പ്രസംഗത്തിൽ പുതിയ തലമുറ മനുഷ്യാവകാശങ്ങൾ മാനിക്കുന്നതിലും...

Post

വൈദ്യുതി ചാർജ് വർധനവിനെതിരെ SDPl പന്തംക്കൊളുത്തി പ്രതിഷേധം

പരപ്പനങ്ങാടി : അമിതമായ വൈദ്യുതി ചാർജ് വർധവിനെതിരെ എസ്.ഡി.പി ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി മുൻസിപ്പൽ പ്രസിഡൻ് നൗഫൽ സി.പി.,സെക്രട്ടറി അബ്ദുൽ സലാം കെ സിദ്ധീഖ് കെ., അഷ്റഫ് വി.,ഉമ്മർ വി.പി നേതൃത്വം നൽകി

Post

അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചുടല പറമ്പ് ഗ്രൗണ്ടിൽ തുടക്കമായി

പരപ്പനങ്ങാടി: നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചുടല പറമ്പ് ഗ്രൗണ്ടിൽ തുടക്കമായി.പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു.താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ മുഖ്യാതിഥിയായി പങ്കെടുത്തു.താനൂർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ,കൗൺസിലർമാരായ ഷമേജ്, ബേബി അച്യുതൻ, ജൈനിഷ, അസീസ് കൂളത്ത്, നൗഷാദ് താനൂർ, കുഞ്ഞികോയ, അരവിന്ദൻ, മനോജ്‌ മാഷ് എന്നിവർ സംസാരിച്ചു.

Post

മാധ്യമ പ്രവർത്തകരുടെഇടപെടൽ മാതൃകാപരം

മലപ്പുറം :ജില്ലയിൽ നടക്കുന്ന വികസന പദ്ധതികളുംപ്രവർത്തനങ്ങളും സാധാരണക്കാരിൽ എത്തിക്കാൻ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ മലപ്പുറം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന ടീഷർട്ട് വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം’.മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാറിന് ടീ ഷർട്ട് നൽകി കലക്ടർ ഉദ്ഘാടനം നിർവഹിച്ചു. ഡി എഫ് എ പ്രസിഡണ്ട്ജലീൽ മയൂര അധ്യക്ഷത വഹിച്ചുഎംഎസ്പി അസി. കമാൻ്റ്ൻ്റ് പി. ഹബീബുറഹ്മാൻമുഖ്യാതിഥിയായിപ്രസ്സ്...

Post

തിരൂർ സിറ്റി ഹോസ്പിറ്റൽജനകീയ ആശുപത്രി

തിരൂർ:ആരോഗ്യ മേഖലയിൽ തിരൂർ സിറ്റി ആശുപത്രിയുടെ പ്രവർത്തനം മാതൃകാ പരമാണെന്ന്കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ്മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.തിരൂർ സിറ്റി ആശുപത്രിയുടെറൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം” മാനേജിംഗ് ഡയരക്ടർകൂടാത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തിമലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ:എൽ സുഷമ സുവനീർ പ്രകാശനം ചെയ്തുആരോഗ്യ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ ഡോക്ടർമാരെയും ജീവനക്കാരെയും തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐ.എ.എസ് ആദരിച്ചു. ആശുപത്രിയിൽ 40...

Post

അബ്ദുസലാം ഹാജി(78)നിര്യാതനായി

സൗത്ത് അന്നാര: തിരൂർ സൗത്ത് അന്നാര കൊല്ലടത്തിൽ അബ്ദുസലാം ഹാജി(78) നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ എന്ന ഫാത്തീവി മക്കൾഫസീല,ഫെമീല,അഫ്സൽ ബാബു,ആസിഫ്. മരുമക്കൾ പരേതനായ സമദ് ചേന്നര,അൻവർ കെ.പി.ഒ ജനതാ ബസാർ,നജ്മ പത്തമ്പാട്,മുഹ്സിറ പുത്തനത്താണി വിദേശത്തുള്ള മക്കളുടെ വരവ് പരിഗണിച്ച് ഖബറടക്ക സമയം രാത്രി 9.30 ആക്കിയിട്ടുണ്ട്.

Post

പി സി അബ്ദുറഹ്മാൻ അനുസ്മരണം ഞായറാഴ്ച

തിരൂർ: ഈയിടെ അന്തരിച്ച മുസ്ലിംലീഗിന്റെയും എംഇഎസ് ന്റെയും ആദ്യകാല നേതാവും എൽഐസി ഇൻഷൂര്‍ രംഗത്തെ കുലപതിയും സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന പിസി അബ്ദുറഹ്മാൻ സാഹിബിനെ സൗഹൃദവേദി തിരൂർ അനുസ്മരിക്കുന്നു. ഡിസംബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് താഴെപ്പാലം ജുമാ മസ്ജിദ് കോൺഫറൻസ് ഹാളിലാണ് പരിപാടി. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് കെ പി മറിയുമ്മ, കമറുന്നിസാ അൻവർ. കൈനിക്കര ഷാഫി ഹാജി ,പി എ റഷീദ് , മുൻ...

Post

പ്രാദേശിക ചരിത്രം യുവത യിലേക്ക് രണ്ടാം ഘട്ടം ശേഖരത്തിന് തുടക്കം

തിരുന്നാവായ: പ്രാദേശിക ചരിത്രം യുവതലമുറക്ക് കൈമാറുന്നതിൻ്റെ ഭാഗമായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് നടപിലാക്കുന്ന പ്രാദേശിക ചരിത്രം വാക്കാലും രേഖയാലും യുവതയിലേക്ക് എന്നപ്രോഗ്രാമിന്റെ ഭാഗമായി കൊണ്ട് പ്രശസ്ത എഴുത്തുകാരനും ചരിത്ര സംമ്പാദകനുമായ പണിക്കത്ത് അപ്പു നമ്പൂതിരിയിൽ നിന്നുംചരിത്രപുസ്തകങ്ങൾ ശേഖരിച്ചു കൊണ്ട് രണ്ടാം ഘട്ടത്തിന് തുടക്കമായി ,കഴിഞ്ഞ വർഷങ്ങളിൽ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് ട്രസ്റ്റ് പുറത്തിറക്കിയ മാമാങ്കം റഫറൻസ് എന്ന ഗ്രൻഥം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രകാശനം ചെയ്തത് കേരളത്തിൻ്റെ അകത്തും പുറത്തും നിന്നുംമായി ധാരളം വിദ്യാർഥികളും...