Author: Staff Correspondent (Jyobish V)

Post

ബാഫഖി ബി എഡ് പരിശീലനകോളേജിൽ വനിത സെൽ പ്രവർത്തനമാരംഭിച്ചു

കല്പകഞ്ചേരി : ബാഫഖി യതീംഖാന ബി എഡ് പരിശീലനകോളേജിൽ വനിത സെൽ പ്രവർത്തനം തുടങ്ങി. സ്ത്രീകളെ അവരുടെ അവകാശളെയും കടമകളെയും കുറിച്ച് ബോധവതികളാക്കുന്നതിന് ആരംഭിച്ച വനിത സെൽ ആലത്തിയൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപികയുംതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷ, സ്വയം പ്രതിരോധം, സ്വകാര്യ സുരക്ഷ എന്നീ വിഷയങ്ങൾ ചർച്ച നടന്നു. ടി.പി. ആര്യ അധ്യക്ഷത വഹിച്ചു.കെ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. പി. തഹ്‌സീന , പി.ജാസിറ ,...

Post

ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസ്സമില്ല: എസ്ഡിപിഐ

മലപ്പുറം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലാണ് സിപിഎ ലത്തീഫ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിലേക്ക് വിരൽ ചൂണ്ടിയത്. ബിജെപി ഒഴികെ ആരുമായും സഹകരിക്കുന്നതിൽ പാർട്ടിക്ക് തടസ്സമില്ല. വർഗീയ പ്രസ്താവന നടത്തുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം. മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകളാണ്...

Post

നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമാ യി ബന്ധമില്ല

മലപ്പുറം: മലപ്പുറത്ത് ചേരുന്ന നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമായി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ബന്ധമില്ലെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി അറിയിച്ചു. നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് ലീഗിലും ഐ എൻ എല്ലിലും വിഭാഗീയ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പിസത്തിനും നേതൃത്വം കൊടുക്കുന്നവരാണ് ഇത്തരം യോഗം വിളിച്ചു ചേർത്തതെന്നും അത്തരക്കാർക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും അഡ്വ:ഷമീർ...

Post

അനന്താവൂർ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു

തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് ആരോഗ്യ ഉപ കേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. യുടെ 2023- 24 വർഷത്തിലെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുന്നത്. ഡോക്ടേഴ്സ് റൂം, ഇമ്മ്യൂണൈസേഷൻ ഏരിയ, ഫീഡിങ്ങ് കോർണർ, വെയിറ്റിങ്ങ് ഏരിയ, സ്റ്റോർ റൂം, നഴ്സിങ്ങ് റസ്റ്റിങ്ങ് റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡോ: അബ്ദുസ്സമദ് സമദാനി എം.പി. പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ...

Post

അനന്താവൂർ ആരോഗ്യ ഉപകേന്ദ്രം: പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി

തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. യുടെ 2023- 24 വർഷത്തിലെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുന്നത്. ഡോക്ടേഴ്സ് റൂം, ഇമ്മ്യൂണൈസേഷൻ ഏരിയ, ഫീഡിങ്ങ് കോർണർ, വെയിറ്റിങ്ങ് ഏരിയ, സ്റ്റോർ റൂം, നഴ്സിങ്ങ് റസ്റ്റിങ്ങ് റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡോ: അബ്ദുസ്സമദ് സമദാനി എം.പി. പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എൽ...

Post

പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു

മലപ്പുറം: മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും സംരക്ഷണവും മതനിരപേക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടെങ്കിലും നിരവധി പരാതി നല്‍കിയിട്ടു പോലും നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത നിറവേറ്റുന്നില്ല. മതേതര നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ആരെയോ...

Post

അമേരിക്കയിലെ സൗദി കമ്പനി ആസ്ഥാനത്ത് അഗ്നിബാധ

ജിദ്ദ: അമേരിക്കയിലെ സൗദി കമ്പനിയായ “ബ്രെഡ്എക്സ്” ആസ്ഥാനം തീപിടുത്തത്തിൽ ചാമ്പലായി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ അറ്റ്ലാന്റിക് തീരത്തെ സംസ്ഥാനമായ ഡെലവെയറിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലുണ്ടായ വലിയ തീപിടുത്തത്തിൽ വൻ നാശനഷ്ട്ടമാണ് ഉണ്ടായത് , പക്ഷേ, ജീവഹാനി ഒന്നും ഉണ്ടായിട്ടില്ല. അതേസമയം, തീപിടിത്തത്തിൽ കമ്പനിയുടെ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചതായി “ബ്രെഡ്എക്സ്” സ്ഥാപകനും സി ഇ ഒയുമായ എഞ്ചിനീയർ നയീഫ് ഹൽവാൻ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാനും ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയാനും അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം മീഡിയകളോട്...

Post

നിറമരുതൂര്‍ സ്‌കൂളില്‍ സ്റ്റേഡിയവും ഗ്യാലറിയും ഉദ്ഘാടനം ജനുവരി11

നിറമരുതൂര്‍:നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.89 കോടി ചെലവില്‍ നിര്‍മ്മിച്ച മള്‍ട്ടിപര്‍പസ് സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും ഉദ്ഘാടനം സ്പോര്‍ട്സ്- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി ചടങ്ങില്‍ അധ്യക്ഷനാവും. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി. അനില്‍ മുഖ്യാതിഥിയാവും. ജനപ്രതിനിധികള്‍, കായികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രീ എഞ്ചിനീയറിങ് സ്ട്രക്ചറോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഗ്യാലറി തുടങ്ങി വിപുലമായ...

Post

പങ്ങാരപ്പിള്ളി ആതിര യുടെവാർഷികാഘോഷംഞായറാഴ്ച

ചേലക്കര:പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെയും ഗ്രാമീണ വായനശാലയുടെയും സംയുക്ത വാർഷിക ആഘോഷങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച നടക്കും. ആഘോഷത്തോടനുബന്ധിച്ച് വൈകുന്നേരം 5. ന് മെഗാ ഫ്യൂഷൻ ഡാൻസ് അരങ്ങേറും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകനും മോട്ടിവേറ്ററുമായ വി.കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിക്കും. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് അധ്യക്ഷനാകും. തുടർന്ന് നൃത്തമഞ്ജരിയും വൈകിട്ട് 7 30ന് തിരുവനന്തപുരം കടക്കാവൂർ എസ് എസ് നടനസഭയുടെ സൂപ്പർഹിറ്റ് നാടകം റിപ്പോർട്ട് നമ്പർ 79...

Post

മുനമ്പം വഖഫ് ഭൂമി ജസ്റ്റിസ് രാമ ചന്ദ്രന്‍ നായരെ പുറത്താക്കണം

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നീതിപൂര്‍വമായി തീര്‍പ്പ് കല്‍പ്പിക്കാനാണ് കമ്മീഷനെ നിയോഗിക്കുന്നത്. ഇരു കക്ഷികളില്‍ നിന്നും നിഷ്പക്ഷമായി വിവരങ്ങള്‍ ശേഖരിക്കേണ്ട ഉത്തരവാദിത്വമാണ് കമ്മീഷനുള്ളത്. അതേസമയം, കമ്മീഷന്‍ മേധാവി ഒരു കക്ഷിയുടെ പ്രതിനിധികളോട് വിധി നിങ്ങള്‍ക്കനുകൂലമാകട്ടെയെന്ന് ആശംസിക്കുന്നത്...