Author: Staff Correspondent (Jyobish V)

Post

റേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു –

തിരുവനന്തപുരം: റേഷന്‍ വിതരണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ അന്നം മുട്ടിക്കാതെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വിതരണ കരാറുകാരുടെ പണിമുടക്ക് രണ്ടാഴ്ച പിന്നിട്ടതോടെ പല റേഷന്‍ കടകളിലും സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ വിതരണം താളം തെറ്റിയിരിക്കുന്നു. കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള ബില്‍ തുക കുടിശ്ശികയായതിനാലാണ് സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുത്ത് റേഷന്‍ കടകളില്‍ ‘വാതില്‍പ്പടി’ വിതരണം നടത്തുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എന്‍എഫ്എസ്എ) ജനുവരി ഒന്നു മുതല്‍...

Post

വാർഷികാഘോഷവും ആദരിക്കലും സംഘടിപ്പിച്ചു

ചേലക്കര: പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെ 42മത് വാർഷികവും ഗ്രാമീണ വായനശാലയുടെയും 35 മത് വാർഷികവും ആഘോഷിച്ചു. വൈകുന്നേരം വനിതാവേദി അംഗങ്ങളുടെ മെഗാ ഫ്യൂഷൻ ഡാൻസോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് അധ്യക്ഷനായി. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ ഗോപാലൻ, ചേലക്കര പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഗോപി ചക്കുന്നത്ത്, ആതിര കലാസാംസ്കാരിക സമിതി...

Post

ഉയർന്ന ഹജ്ജ് യാത്രാനിരക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി...

Post

മുഖ്യമന്ത്രിയുടെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തും:

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഹിംസാത്മകവും വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുമുള്ള സംഘപരിവാര വര്‍ഗീയതയെ ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയുമായി സമീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മതനിരപേക്ഷ കേരളത്തെ അപകടപ്പെടുത്തും. സ്വന്തം നില ഭദ്രമാക്കുന്നതിന് നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന അഴിമതി കഥകള്‍ ഓരോന്നു പുറത്തുവരുമ്പോഴും ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയത തേടി പോകുന്ന രീതി പിണറായി വിജയന്‍ തുടരുന്നത് പതിവാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും അമ്പലപ്പുഴയിലും...

Post

വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

തിരുന്നാവായ :തിരുർ നിയോജക മണ്ഡലം എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന തിരുന്നാവായ പഞ്ചായത്തിലെ 20-ാം വാർഡ് വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് പ്രവൃത്തി തുടങ്ങി. പ്രദേശത്തെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നുറോഡ് ഉയർത്തി നവീകരിക്കൽ. വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. പ്രവർത്തനോത്ഘാടനം കുറുക്കോളി മൊയ്തീൻ എം എൽ എ നിർവ്വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത്...

Post

ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ചു. കണക്ക് ചോദിച്ചതിന് കയ്യേറ്റം ചെയ്തു

പയ്യനങ്ങാടി: കോഴിക്കോട് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിക്കുകയുണ്ടായിട്ടില്ല.ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് എന്നെ കയ്യേറ്റം ചെയ്തു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി ഇന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്.ഗൾഫ് നാടുകളിൽ നിന്നും...

Post

പീഡനക്കേസിൽ പ്രതിയെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിജീവിതയുടെ നഗ്ന ചിത്രങ്ങളും വീഡിയോ കളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ ലഭിച്ച പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു ഇ ആർ കേസ്സ് രജിസ്റ്റർ ചെയ്യുകയും കാട്ടൂർ സ്വദേശിയായ ആസിഖ് @ സുധീർ 39 വയസ്സ് , S/O സിദ്ധിക്ക്, പോക്കാക്കില്ലത്ത് വീട്, തൊപ്പിത്തറ ദേശം, കാട്ടൂർ എന്നയാളെ തൃശ്ശൂർ മുടിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി അതിജീവിതയുടെ ജീവിത...

Post

ഹാര്‍മണി അവാര്‍ഡ് സമ്മാനിച്ചു

കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തിലെ മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അമ്പതിനായിരം രൂപ അടങ്ങുന്ന ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഇ.ടി. ടൈസണ്‍ എംഎല്‍എ സമ്മാനിച്ചു. തീര്‍ത്ഥ കേന്ദ്രം റെക്ടറും സംഘാടക സമിതി ചെയര്‍മാനുമായ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഐക്യത്തിന്റേയും മാനവികതയുടേയും നന്മയുടേയും സന്ദേശമാണ് ഹാര്‍മണി ഫെസ്റ്റിവലും അതിനു വേദിയാകുന്ന അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥ കേന്ദ്രവും...

Post

ഇംപെറ്റസ് ഐ ജി എം തിരൂർ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് നടത്തി

തിരൂർ:ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് ഫെബ്രുവരി 2 ന് കോഴിക്കോട് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച ഇം പെറ്റസ് ലീഡർഷിപ്പ് ക്യാമ്പ് ചെമ്പ്ര ഓല വിദ്യാലയത്തിൽ നടന്നു. കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ വെട്ടം മുഖ്യ പ്രഭാഷണം നടത്തി. ഫർഹ ഫിറോസ് അധ്യക്ഷത വഹിച്ചു. റിഫ ഷാനവാസ് ക്യാമ്പിന് നേതൃത്വം നൽകി. മുനീർ ചെമ്പ്ര , മുഫീദ് നെല്ലിക്കാട്, ഫർസാന ഷബീർ,റഹ്മത്ത് വെട്ടം, കെ....