Author: Staff Correspondent (Jyobish V)

Post

എൻ. ഫാത്തിമ സുനൈനയെ ചേരുരാൽ എച്ച് എസ് എസ് അറബിക് ക്ലബ് അനുമോദിച്ചു.

തിരുന്നാവായ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽഅറബി മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ എൻ. ഫാത്തിമ സുനൈനയെ ചേരുരാൽ ഹയർ സെ ക്കൻ്ററി സ്ക്കൂൾ അറബിക് ക്ലബ്അനുമോദിച്ച.പ്രിൻസിപ്പൾ ടി. നിഷാദ് ഉൽഘാടനം ചെയ്തു .പ്രധാന അധ്യാപകൻപി.സി അബ്ദുറസാഖ് ഉപഹാരം നൽകി.സാദിഖലി തെറ്റൻ ആമുഖ ഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി കെ.ടി.ജാഫർ , ഇ . സക്കീർ ഹുസൈൻ,ഷാഹിന തെയ്യമ്പാട്ടിൽ,കെ.പി.ബഷീർ ,എം.സിറാജുദ്ധീൻ , കെ.പി. അബ്ദുൽ വഹാബ്, പി. സലാം, ഇ.പി. സ്വബാഹ്, ഇ.ടി.ജഹീർ, ടി.കെ. അബ്ദുൽ കരീം,...

Post

സ്പോർട്സ് ഇഞ്ചുറി ബോധവൽക്കരണവും പ്രഥമ രക്ഷാ ക്ലാസ്സും സംഘടിപ്പിച്ചു

താനാളൂർ: അകാലത്തിൽ വിടപറഞ്ഞ പി.ജാസിം, സി.ഹസീബ്,ടി. പി നൗഫൽ എന്നിവരുടെ സ്മരണാർത്ഥം മോർണിംഗ് സ്റ്റാർ താനാളൂരും, അൽമാസ് ഹോസ്പിറ്റൽ കോട്ടക്കലും സംയുക്തമായി സംഘടിപ്പിച്ച സ്പോർട്സ് ഇഞ്ചുറി ബോധവൽക്കരണവും പ്രഥമ രക്ഷാ പരിശീലന ക്ലാസ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് താനൂർ എസ്. എച്ച്. ഒ ടോണി ജെ മറ്റത്തിന്റെ ഉത്ഘാടനത്തോടെ ആരംഭിച്ചു. വാർഡ് മെമ്പർ അബ്ദുൽ മജീദ് മംഗലത്ത് അദ്ധ്യക്ഷനായി. ഡോ. അസ്ഹർ കള്ളിയത്ത് സ്പോർട്സ് ഇഞ്ചുറി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അൽമാസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം തലവൻ...

Post

പ്രൊഫ. കടവനാട് മുഹമ്മദ് മെമ്മോറിയൽ പുരസ്കാരം ഡോ. ശശി തരൂരിന്

മലപ്പുറം : വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനും എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്രറിയുമായിരുന്ന പ്രൊഫ. കടവനാട് മുഹമ്മദിൻ്റെ നാമധേയത്തിലുള്ള പ്രഥമ പ്രൊഫ. കടവനാട് മുഹമ്മദ് മെമ്മോറിയൽ പുരസ്കാരം ഡോ. ശശി തരൂർ എം പി യ്ക്ക് നൽകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്ക്കാരദാനം നിർവ്വഹിക്കുന്നത്. എം ഇ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ പി എ ഫസൽ ഗഫൂർ അധ്യക്ഷത വഹിക്കും. അലങ്കോട് ലീലാകൃഷ്ണൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും എഴുത്തുകാരായ പ്രൊഫ....

Post

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി മുഷഫിഖ് (18) ആണ് മരിച്ചത്.പരപ്പനങ്ങാടി ചെട്ടിപ്പടി മാധവാനന്തം ഹയർ സെക്കൻ്ററി സ്കൂളിന് സമീപമാണ് വാഹനാപകടം.ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന ആൾക്ക് പരിക്ക് പറ്റി.പരിക്ക് ഗുരുതരമല്ല.

Post

മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദുണ്ണി ഹാജിയുടെ വേർപാടിൽ അനുശോചിച്ചു

തിരുവനന്തപുരം:മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായ മുഹമ്മദുണ്ണി ഹാജിയുടെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായി എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മുഹമ്മദുണ്ണി ഹാജിയുടെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, കുടുംബക്കാർ, സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സിപിഎ ലത്തീഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Post

ഡോ:ആർ.ബിന്ദുവിന്റെ ഇടപെടലിൽ സദാനന്ദന് സംരക്ഷണമൊരുങ്ങി

ഇരിങ്ങാലക്കുട: നഗരസഭ ഏഴാം വാർഡ് വാരിക്കാട്ട് വീട്ടിൽ സദാനന്ദന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ അടിയന്തിര ഇടപെടലിൽ സംരക്ഷണമൊരുങ്ങി.വായോധികനായ സദാനന്ദൻ (68) പ്രായത്തിന്റെ അവശതയാലും സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിലും ബുദ്ധിമുട്ടുകയായിരുന്നു.വിഷയം ലോട്ടറി തൊഴിലാളി യൂണിയൻ( സിഐടിയു) ഏരിയ സെക്രട്ടറി ഷാജി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒറ്റപ്പെട്ട വായോധികന്റെ സംരക്ഷണവും സുരക്ഷയും എത്രയും വേഗം ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകി. Llpജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ.പ്രദീപന്റെ...

Post

പ്ലൈവുഡ് കമ്പനിയിൽ മോഷണം, ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: ആസാം നാഗൗൺ സ്വദേശികളായ അഷിക്കുർ റഹ്മാൻ (20), ഉമർ ഫറൂഖ് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കുറ്റിപ്പാടത്തെ വുഡ് ഇൻട്രസ്ട്രീസിൽ നിന്നും പ്ലെെവുഡ് പഞ്ചിംഗിന് ഉപയോഗിക്കുന്ന പിച്ചളയിലുള്ള എംപോസിംഗ് പ്ലൈറ്റുകളാണ് മോഷ്ടിച്ചത്. ഇതിന് 3 ലക്ഷത്തിലേറെ രൂപ വില വരും. പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. ഇൻസ്പെക്ടർ ‘ ടി.എം സുഫി, സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ് എന്നിവരുൾപ്പെട്ട ടീമാണ് അന്വേഷണം നടത്തിയത്.

Post

കാഞ്ഞൂരിൽ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപംപോലീസ് കേസ് എടുത്തു

കാഞ്ഞൂർ :കാഞ്ഞൂർ പട്ടയത്ത് കടവ് പുഴക്കര ഭാഗത്തു മാലിന്യം പുഴക്കരയിൽ നിക്ഷേപിച്ചതിന് കാഞ്ഞൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ലാലു ജോസഫ്ന്റെ പരാതി പ്രകാരം കാലടി പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു . അന്വേഷണത്തിൽ മാലിന്യം നിക്ഷേപിച്ചവരുടെ സൂചനലഭിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി സ്വീകരിക്കും എന്ന് പോലീസ് അറിയിച്ചു.

Post

കെ എസ്.ആർ.ടി.സി ബസിൻ്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽ

പെരുമ്പാവൂർ :ഏരാനല്ലൂർ മാലിക്കമാരിയിൽ വീട്ടിൽ രാജേഷ് (42) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ കയറിയത്. തുടർന്ന് അക്രമാസക്തനായ ഇയാൾ യാത്രക്കർക്കും ജീവനക്കാർക്കും ഇയാൾ ശല്യം സൃഷ്ടിക്കുകയായിരുന്നു. വൈദ്യ ആയുർവ്വേദ ആശുപത്രിക്കു സമീപം ഇറങ്ങിയ രാജേഷ് കല്ലെടുത്ത് പുറകുവശത്തെ ചില്ലിൽ എറിഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും ,ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ പി.എം റാസിഖ് എന്നിവരുൾപ്പെട്ട ടീമാണ്...

Post

എസ്.ഗുപ്തന്‍നായര്‍ പുരസ്കാരംപ്രൊഫ.എസ്.കെ. വസന്തന്

തിരുവനന്തപുരം : 2025-ലെ എസ്.ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്‍പുരസ്കാരം നോവലിസ്റ്റും നിരൂപകനും ചരിത്രകാരനുമായ പ്രൊഫ.എസ്.കെ. വസന്തന്. സാംസ്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗുരുശ്രേഷ്ഠന്‍മാര്‍ക്കുള്ളതാണ്, 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം. എം.ലീലാവതി, ജി.ബാലകൃഷ്ണന്‍നായര്‍, അമ്പലപ്പുഴ രാമവര്‍മ്മ, ഒ.എന്‍.വി, സുകുമാർ അഴീക്കോട്, പുതുശ്ശേരി രാമചന്ദ്രന്‍, ബി. ഹൃദയകുമാരി, വി.എസ്.ശര്‍മ്മ, കെ.പി.ശങ്കരന്‍, എന്‍.ആര്‍.ഗോപിനാഥപിള്ള, എം.കെ.സാനു, ചാത്തനാത്ത് അച്യുതനുണ്ണി, എം.എം.ബഷീര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഗുപ്തന്‍നായര്‍ പുരസ്കാരം ലഭിച്ചത്. 2025 ഫെബ്രുവരി 9 ന് മാവേലിക്കര ഏ.ആര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന്...