Author: Staff Correspondent (Jyobish V)

Post

താനാളൂർ എ. എം .എൽ .പി സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനവും ചെയ്തു

വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ഒന്നിക്കുക – സി ഹരിദാസ് താനാളൂർ :വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ഒന്നിക്കാനും ഐക്യവും സഹോദര്യവും ഊട്ടിയുറപ്പിക്കാനും ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനും തയ്യാറാകണമെന്ന് പ്രമുഖ ഗാന്ധിയനും മുൻ എം പി യുമായ സി ഹരിദാസ് അഭിപ്രായപ്പെട്ടു. താനാളൂർ എ. എം .എൽ .പി സ്കൂളിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ഗാന്ധി സ്‌മൃതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ തയ്യാറാകണമെന്നും വിദ്യാർഥികളിൽ ആത്മീയ ചിന്തയും ദൈവ സ്നേഹവും വളർത്തിയെടുക്കാൻ തയ്യാറാകണമെന്നും...

Post

ഐതീഹ്യത്തിന്റെയും ഉത്സവത്തിന്റെയും പ്രമോഷൻ വീഡിയോ പ്രകാശനം ചെയ്തു

തിരൂർ: തെക്കുoമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്ര ഐതീഹ്യത്തിന്റെയും ഉത്സവത്തിന്റെയും പ്രമോഷൻ വീഡിയോ ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരി പ്രസിഡണ്ട് സുരേഷ് ബാബുവിന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി മണികണ്ഠൻപി.പി, വൈസ് പ്രസിഡണ്ട് പ്രകാശൻ, ട്രഷറർ ഗിരീഷ് ഉത്സവക്കമ്മറ്റി അംഗങ്ങൾ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.

Post

ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടിയെ ആദരിച്ചു

മലപ്പുറം: പ്രമുഖ വ്യാവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയെ മലപ്പുറം പ്രസ്‌ക്ലബ് ആദരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ മൈലാടി വൈബ് ലാന്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം കൈമാറി. ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയും സമൂഹത്തില്‍ ദരിദ്രര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വരുമാനത്തിന്റെ നിശ്ചിത തുക മാറ്റിവെച്ചും സഹജീവി സ്‌നേഹത്തിന്റെ മാതൃക തീര്‍ത്തതിനാണ് ഉപഹാരം കൈമാറിയത്. ജീവ കാരുണ്യ രംഗത്ത് അജ്ഫാന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി...

Post

തിരൂർ സ്വദേശി ലിയാന ഖാലിദിന് മിസ് കേരള കിരീടം

തിരൂർ: കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നാൽപതിലേറെ മലയാളികൾ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്.ജീവകാരുണ്യ പ്രവർത്തകൻ ബോബി ചെമ്മണ്ണൂർ,സിനിമാതാരം മുൻസില എന്നിവർ ചേർന്നാണ് കിരീടമണിയിച്ചത്.ബി.പി.അങ്ങാടിവിശ്വാസ് തിയേറ്ററിന് സമീപം പ്രവാസി മലയാളി വെട്ടിക്കാട്ടിൽ ഖാലിദിൻ്റേയും സീന ഖാലിദിൻ്റെയും മകളാണ് ലിയാന.കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.സഹോദരങ്ങൾ: ജാസിം ഖാലിദ്,ലെന ഖാലിദ്.എൽ.കെ.ജി മുതൽ പ്ലസ്ടു വരെ തിരൂർ ഫാത്തിമമാത സ്കൂളിലാണ് ലിയാന...

Post

ജെ.സി.ഐ തിരൂർ സ്ഥാനാരോഹണം നാളെ

തിരൂർ:ജെ.സി.ഐ തിരൂർ പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം ജനുവരി 30 ന് വ്യഴാഴ്ച്ച നടക്കും. 41-ാമത് പ്രസിഡൻ്റായി ഡോ.ജൗഹർ കാരാട്ട് സ്ഥാനമേൽക്കും.സെക്രട്ടറിയായി ഹാരിസ് കൈനിക്കരയേയും ട്രഷററായി അൻവർ കൂട്ടായിയേയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.വൈകിട്ട് ഏഴിന് പൂങ്ങോട്ടുകുളം ദാറുസലാം മാൾ ഗ്രൗണ്ടിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. മുഖ്യാതിഥിയായി മുൻ ദേശീയ പ്രസിഡൻ്റ് പി.സന്തോഷ്കുമാർ പങ്കെടുക്കും.വിശിഷ്ടാതിഥികളായി തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവും മുൻ മേഖലാ പ്രസിഡൻ്റുമായ അഡ്വ.എം.വിക്രം കുമാർ,മേഖലാ 28 പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കര എന്നിവർ പങ്കെടുക്കും.ജെ.സി.ഐ തിരൂർ ഹെൽപ്പ് ഡെസ്ക്ക്,സ്മാർട്ട് ക്യാമ്പ്, ക്ലീൻ...

Post

സൗദിയിൽ മിനി ബസ്സും ട്രെയ്‌ലറും കൂട്ടിയിടിച്ച് 15 പ്രവാസി തൊഴിലാളികൾ മരണപ്പെട്ടു

മരിച്ചവരിൽ ഒരു കൊല്ലം സ്വദേശി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ ഒൻപത് പേർ ചികിത്സയിൽ ജിദ്ദ​: പ്രവാസി സമൂഹത്തിന് നടുക്കം ഏൽപ്പിച്ച് ദക്ഷിണ സൗദിയിൽ റോഡപകടം. ദക്ഷിണ സൗദിയിൽ പ്രവർത്തിക്കുന്ന എ സി ഐ സി സർവിസ് കമ്പനിയുടെ മിനി ബസ്സിൽ ട്രെയ്‌ലർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വിവിധ രാജ്യക്കാരായ 15 തൊഴിലാളികൾക്കാണ് തൽക്ഷണം ജീവഹാനി സംഭവിച്ചത്. മരിച്ചവരിൽ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് പേർ ഇന്ത്യക്കാരാണ്. കൊല്ലം കേരളപുരം സ്വദേശിയും ശശീന്ദ്ര ഭനത്തിൽ പ്രസാദ് –...

Post

മുഹമ്മദ്‌ കുട്ടി (ബാപ്പുട്ടി ഹാജി-(70)മരണപ്പെട്ടു

പുറത്തൂർ :മരവന്ത കക്കിടി പൂപറമ്പിൽ മുഹമ്മദ്‌ കുട്ടി (ബാപ്പുട്ടി ഹാജി-(70)മരണപ്പെട്ടു.ഭാര്യ മാറിയാമു CT. മക്കൾ മുഹമ്മദ്‌ ഹാരിസ്, ഷെറീന, ജസീന, റഷീദ, മുഹമ്മദ് സലീം. മരുമക്കൾ സലാം ചമ്രവട്ടം,ശരീഫ് പൊന്മുണ്ടം,ആസിഫ് ബിപി അങ്ങാടി,സമീറ, ഷംല. സഹോദരങ്ങൾ അബൂബക്കർ ഹാജി, കാദർ മാസ്റ്റർ, ഇസ്മായിൽ ഹാജി, ഉമ്മർ മാസ്റ്റർ, ആമിനക്കുട്ടി അന്നാര, ബീപാത്തു ബിപി അങ്ങാടി.ഖബറടക്കം വൈകീട്ട് 3 മണിക്ക് മരവന്ത ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ

Post

ദീപം അംഗനവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു

ഇരിങ്ങാലക്കുട:മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ്ഊരകം ഈസ്റ്റ് ദീപം അംഗനവാടിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. 2018 ലെ വെള്ളപൊക്കത്തെ തുടർന്ന് അപകടാവസ്ഥയിലായിരുന്ന അംഗനവാടി കഴിഞ്ഞ 2 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.ഇരിങ്ങാലക്കുട എം.എൽ എ യും ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ.ബിന്ദു വിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം...

Post

രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം

തൃശൂർ : രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരാളും വേർതിരിവ് നേരിടാനും ആക്രമിക്കപ്പെടാനും പാടില്ലെന്നും റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. രാജ്യത്തിന്റെ 76- മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടന. ഡോ. ബി ആർ അംബേദ്ക്കറൂടെ നേതൃത്വത്തിലുള്ള ഭരണഘടന നിർമ്മാണ...

Post

ഈത്തപ്പഴ ചാലഞ്ചിന്റെ നിറമരുതൂർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

മീനടത്തൂർ: മീനടത്തൂർ CH ഫൗണ്ടേഷന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്റർ പൂർത്തീകരണത്തിന് വേണ്ടിയുള്ള പ്രവർത്തന ഫണ്ട്‌ കണ്ടെത്തുന്നതിനുള്ള ഈത്തപ്പഴ ചാലഞ്ചിന്റെ നിറമരുതൂർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചാരമൂലയിലെ പൗര പ്രമുഖനും ഉണ്ണിയാൽ മഹല്ല് കമ്മിറ്റി ട്രഷററുമായ കായക്കാട്ടു അസ്‌ലം സാഹിബിൽ നിന്നും ഓർഡർ സ്വീകരിച്ചു കൊണ്ട്താനുർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ എൻ മുത്തു കോയ തങ്ങൾ നിർവഹിച്ചു , ചടങ്ങിൽ നിറമരുതുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഇസ്മായിൽ പുതുശ്ശേരി, നിറമരുതുർ പഞ്ചായത്ത് മുസ്ലിം...