Author: Staff Correspondent (Jyobish V)

Post

കിഫ്ബി റോഡിന് ടോള്‍:ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം പുനപ്പരിശോധിക്കണം

എം എം താഹിര്‍ തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ചുമത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന സെസും ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് കിഫ്ബി റോഡ് നിര്‍മിക്കുന്നത്. ഒരു വശത്ത് ധൂര്‍ത്തും ആഡംബര മേളകളും നടത്തി ഖജനാവ് കാലിയാക്കിയ ശേഷം അമിത നികുതി ചുമത്തി ജന ജീവിതം ദുസ്സഹമാക്കുകയാണ്. മറുവശത്ത് ബജറ്റിനു പുറത്ത് കിഫ്ബിയും കടമെടുപ്പും നടത്തി ജനങ്ങളെ ആജീവനാന്ത കടക്കാരാക്കുകയും അതിലൂടെ നിര്‍മാണം...

Post

ഭരണഘടനാ വിരുദ്ധ വഖഫ് ബില്‍:രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചന-

റോയ് അറയ്ക്കല്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏജീസ് ഓഫീസിനു മുമ്പില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. വര്‍ഗീയ...

Post

ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എല്ലാവരും രംഗത്തുവരണമെന്ന്

അശീഷ് ഖേതൻ കോഴിക്കോട്: ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എഴുത്തുകാരും.സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തുവരണമെന്ന് മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ആശിഷ് ഖേതന്‍. ശബാബ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വം കനത്ത വെല്ലുവിളി നേരിടുമ്പോള്‍ എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രതിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണ് . ഭരണകൂടം മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രമല്ല, ബുദ്ധിജീവികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സാമൂഹിക നവോത്ഥാനത്തിലും സ്ത്രീ ശാക്തീകരണത്തിലും മത സൗഹാര്‍ദരംഗത്തും ശബാബ്...

Post

ഇനിയെങ്കിലും പി.സി ചാക്കോ വിശ്രമജീവിതം നയിക്കണം

സർക്കാരിന്റെ കാലാവധിക്കൊപ്പം എൻസിപി-എസിന്റെയും കാലാവധി തീരും: എൻ എ മുഹമ്മദ്‌ കുട്ടി മലപ്പുറംഎൻസിപി-എസ് സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയുമായ പി.സി ചാക്കോ ഇനിയെങ്കിലും വിശ്രമ ജീവിതം നയിക്കണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ്‌ എൻ എ മുഹമ്മദ്‌ കുട്ടി. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. യാതൊരു ആശയ ദൃഢതയും ഇല്ലാതെ അധികാരത്തിന് പിന്നാലെ മാത്രം അലയുന്നവർക്ക് ചാക്കോയ്ക്ക് ഉണ്ടായ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്. രണ്ടുവർഷം മുൻപ്...

Post

നിറമരുതൂർ മങ്ങാട്ട് ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്

നിറമരുതൂർ :മങ്ങാട്ട് താമസ മുറിയിൽ കഴിഞ്ഞദിവസം മൃതദ്ദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.മരണപ്പെട്ട തിരൂർ പൂക്കയിൽ സ്വദേശി അബ്ദുൽ കരീമിനെ കഴുത്ത് ഞരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽഞെരുക്കലേറ്റതായി വ്യക്തമായതോടെയാണ് മരണകാരണം പോലീസ് ഉറപ്പിച്ചിരിക്കുന്നത്. കരീമിന്റെ തലയിൽ ഇടിയേറ്റതായി ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ചെവിയിലൂടെ പുറത്തുവന്ന രക്തമാണ് മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നത്. അതേസമയം കരീമിനെ ആക്രമിച്ചവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒന്നിലധികം ആളുകൾ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നതിലും വ്യക്തത വരാനുണ്ട്. സംഭവം...

Post

പല്ലാർ കെ എം എം സ്ക്കൂൾ വാർഷികാഘോഷവും കലാവിരുന്നും

തിരുന്നാവായ : വടക്കേ പല്ലാർ മഹല്ല് കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്നകമ്മു മുസ്ലിയാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ 29താം മത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും അവാർഡ് ദാനവുംശ്രദ്ധേയമായി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. തിരൂർ സബ് കലക്ടർ ദിലീപ് കെ . കൈനിക്കര ഉദ്ഘാനം ചെയ്തു. പ്രസിഡൻ്റ് അഡ്വ : നാസർ പരപ്പിൽ അധ്യക്ഷ വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ,പഞ്ചായത്തംഗം ഫക്കറുദ്ധീൻ കൊട്ടാരത്ത്, മഹല്ല് പ്രസിഡന്റ് അബു...

Post

കാരുണ്യ സ്പർശമായി ഫുട്ബോൾ മത്സരം

ഡയാലിസിസ് സെൻറ്റുകൾക്ക്ഒന്നര ലക്ഷം നൽകി താനൂർ: താനാളൂർ പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തിൽ കേലപ്പുറം ദുൽ ദുൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് അഖില കേരള ഫ്ലഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ മത്സരത്തിൽനിന്നും ലഭിച്ച തുക 2 ഡയാലിസിസ് സെന്ററുകൾക്ക് കൈമാറി ക്ലബ് പ്രവർത്തകർ മാതൃകയായി. കാൽപ്പന്ത് കളിയിലൂടെജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ദുൽ ദുൽ ക്ലബ്ബിനായി.താനാളൂർ കിഡ്നി പേഷ്യൻസ് വെൽഫെയർ സൊസൈറ്റിഡയാലിസിസ് സെൻ്ററിനുംമീനടത്തൂർ സി.എഛ് ഫൗണ്ടേഷൻഡയാലിസിസ് സെൻ്റ്റിനും 75000 രൂപ വീതം ഒന്നര ലക്ഷം രൂപയാണ് കൈമാറിയത്.താനാളൂർ...

Post

കൈക്കൂലി വാങ്ങിയ റവന്യു ഇൻസ്പെക്ടറും ഇടനിലക്കാരനും അറസ്റ്റിൽ

തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷനിൽ മലപ്പുറം വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങിയ തിരൂർ ലാൻറ് ട്രിബ്യൂണൽ ഓഫീസിലെ റവന്യു ഇൻസ്പെക്ടറും ഇടനിലക്കാരനും അറസ്റ്റിൽ. കൈക്കൂലി വാങ്ങിക്കുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പരാതിക്കാരനിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങിയ റവന്യു ഇൻസ്പെക്ടറായ മനോജ് കുമാർ, ഇടനിലക്കാരനായ മജീദ് എന്നിവരെ വിജിലൻസ് ഡി.വൈ.എസ്.പി എം. ഗംഗാധരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൻ്റെ ഭാഗമായി...

Post

വിശുദ്ധ ഖുർആൻ:സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന അമാനുഷിക ഗ്രന്ഥം

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തിരൂർ:വിശുദ്ധ ഖുർആൻകേട്ടാൽ മതിവരാത്തതും പാരായണം മടുക്കാത്തതുമായ അനുപമമായ ആസ്വാദനമാന്നെന്നും സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന അമാനുഷിക ഗ്രന്ഥമാണതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 19 ന് തിരൂരിനടുത്ത ഉണ്ണിയാലിലെ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വിശുദ്ധ ഖുർആൻ സദസ്സിൻ്റെ സോഷ്യൽ മീഡിയാ പ്രചരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. വിശുദ്ധ ഖുർആൻ്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ വേണ്ടത് ചെയ്യണമെന്നും ഖുർആനിനെ സ്നേഹിക്കുന്നവരാവാൻ നമുക്ക്...

Post

വന്യജീവി ആക്രമണം: ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ മനുഷ്യ ജീവനുകള്‍ക്ക് പുല്ലുവില- പി ജമീല

വനം മന്ത്രിയുടെ പ്രസ്താവന അപലപനീയം തിരുവനന്തപുരം: വന്യജീവി ആക്രമണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇടതു സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തത് മനുഷ്യജീവനുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നതു കൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വന്യജീവി ആക്രമണങ്ങള്‍ ജനവാസ മേഖലയിലല്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന മൃതദേഹത്തെ പോലും ആക്ഷേപിക്കുന്നതാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മാത്രം നാലു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വയനാട് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45), ഇടുക്കി പെരുവന്താനം ചെന്നാപ്പാറക്ക് സമീപം...