Author: Staff Correspondent (Jyobish V)

Article
റദ്ദാക്കിയ പരീക്ഷകൾ വീണ്ടും: തീയതി പ്രഖ്യാപിച്ചു

റദ്ദാക്കിയ പരീക്ഷകൾ വീണ്ടും: തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി ∙ നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിലും, ജോയിന്റ് സിഎസ്‌ഐആർ–യുജിസി നെറ്റ് പരീക്ഷ ജൂലൈ 25–27 തീയതികളിലും നടത്താനാണു തീരുമാനം. അഖിലേന്ത്യ ആയുഷ് പിജി എൻട്രൻസ് പരീക്ഷ ജൂലൈ ആറിനു നടക്കും. ജൂൺ 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്‌ഐആർ–യുജിസി നെറ്റ് പരീക്ഷ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും...

Post
സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.

സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.

തിരൂരങ്ങാടി : സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തുങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസി: മാനേജർ വയനാട് മുള്ളം ങ്കൊലി സ്വദേശി അഖിൽ ഷാജിയെയാണ് ചന്തപ്പടിയിലെ വാടക താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്തിയത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Article
‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച

‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച (ജൂലൈ ഒന്ന്) വെളിയങ്കോട് എരമംഗലം കിളിയില്‍ പ്ലാസയില്‍ നടക്കും. തീരദേശവാസികളെ സുനാമിയെ നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ സുനാമി റെഡി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമാണ് തിങ്കളാഴ്ച നടക്കുന്നത്. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശക്തമായ തീരശോഷണം നേരിടുന്നതിനാല്‍ വെളിയങ്കോടിനെയാണ് മലപ്പുറം ജില്ലയിൽ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ...

Article
മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മിന്നൽ പരിശോധന

മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മിന്നൽ പരിശോധന

ഏറനാട് താലൂക്കിലെ മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മിന്നല്‍ പരിശോധന. ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ അമൃത്’ ന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകളും, ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഷെഡ്യൂള്‍ എച്ച്, എച്ച് 1 മരുന്നുകളും വില്‍പ്പന നടത്തുന്നുണ്ടോയെന്ന് സംഘം പരിശോധിച്ചു. മെ‍ഡിക്കല്‍ ഷോപ്പുകളില്‍ രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാണോയെന്നതും നിയമ പ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ, ബില്ലുകൾ എന്നിവ സൂക്ഷിക്കുന്നുണ്ടോ എന്നതും പരിശോധനയുടെ ഭാഗമായിരുന്നു....

Article
ടി.പി വധം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ടി.പി വധം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

Article
ഗൂഗിൾ മാപ്പ് നോക്കി: ഓടിച്ചത് തോട്ടിലൂടെ

ഗൂഗിൾ മാപ്പ് നോക്കി: ഓടിച്ചത് തോട്ടിലൂടെ

കാസർകോട് ∙ ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ കാറോടിച്ചത് തോട്ടിലൂടെ. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം.അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ. തഷ്‌രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം....

Article
കുട്ടികളില്‍ ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗം

കുട്ടികളില്‍ ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗം

ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്* കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന മലപ്പുറം ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. സി.ആര്‍.പി.സി സെക്‍ഷന്‍ 133 പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന...

Post
ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ട്രിനിഡാഡ്∙ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ഥാനെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ദക്ഷിണാഫ്രിക്ക ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ദക്ഷിണാഫ്രിക്കയെത്തി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും. എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ക്വിന്റൻ ഡികോക്ക് മാത്രമാണു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ പുറത്തായത്. ഫസൽഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോൾ‍‍ഡാകുകയായിരുന്നു....

Article
നാലു ട്രെയ്നുകൾ വഴി മാറ്റി വിടും

നാലു ട്രെയ്നുകൾ വഴി മാറ്റി വിടും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പുറപ്പെടുത്ത 4 ട്രെയിൻ സർവീസുകളിൽ മാറ്റം. റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കിയത്. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചയും ജൂലൈ ഒന്നിനും എറണാകുളത്തു നിന്നും രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും....

Article
ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ചു വീട്ടമ്മ മരിച്ചു

ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ചു വീട്ടമ്മ മരിച്ചു

അങ്കമാലി: ദേശീയപാതയിൽ ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണ അന്ത്യം. അങ്കമാലി വേങ്ങൂർ മoത്തി പറമ്പിൽ ഷാജുവിന്‍റെ ഭാര്യ ഷിജി (44) യാണ് മരിച്ചത്.സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മകൻ രാഹുലിന് (22) ഗുരതരമായി പരുക്കേറ്റു അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്നടോറസ് ലോറി സ്ക്കൂട്ടറിൽ തട്ടി വലിച്ചുകൊണ്ടു പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ച വീണ ഷിജിയുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരേയും കറുകുറ്റി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷിജിക്ക്...