ഏറനാട് താലൂക്കിലെ മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മിന്നല്‍ പരിശോധന. ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ അമൃത്’ ന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകളും, ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഷെഡ്യൂള്‍ എച്ച്, എച്ച് 1 മരുന്നുകളും വില്‍പ്പന നടത്തുന്നുണ്ടോയെന്ന് സംഘം പരിശോധിച്ചു. മെഡിക്കല്‍ ഷോപ്പുകളില്‍ രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാണോയെന്നതും നിയമ പ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ, ബില്ലുകൾ എന്നിവ സൂക്ഷിക്കുന്നുണ്ടോ എന്നതും പരിശോധനയുടെ ഭാഗമായിരുന്നു....
FlashNews:
ടാപ്പിങ്ങ് തൊഴിലാളി ഗഫൂറിനെ കടുവ കൊന്നത് ; വനംവകുപ്പ് മന്ത്രി രാജിവെക്കണം
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ആൾപ്പൂരം” ഡോക്യുമെന്ററി പ്രദർശനംനാളെ (മെയ് 16 ന്) സാഹിത്യ ആകാദമിയിൽ
പാചകപ്പുര നിര്‍മ്മാണോദ്ഘാടനം
യുക്തിവാദികളുടെ പണാപഹരണം; കോഴിക്കോട് ടൗൺ ഹാളിൽ കുത്തിയിരുപ്പ് സമരം നടത്തും
കടുവയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു
മനുഷ്യജീവന് വിലകൽപ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ് 17 ന്
സംഘ്പരിവാർ പ്രീണനം കേരളത്തിൽ വർധിച്ച് വരുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും
മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
Author: Staff Correspondent (Jyobish V)
ടി.പി വധം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
ഗൂഗിൾ മാപ്പ് നോക്കി: ഓടിച്ചത് തോട്ടിലൂടെ
കാസർകോട് ∙ ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ കാറോടിച്ചത് തോട്ടിലൂടെ. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം.അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ. തഷ്‌രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം....
കുട്ടികളില്‍ ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗം
ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്* കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന മലപ്പുറം ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. സി.ആര്‍.പി.സി സെക്‍ഷന്‍ 133 പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന...
ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ
ട്രിനിഡാഡ്∙ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ഥാനെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ദക്ഷിണാഫ്രിക്ക ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ദക്ഷിണാഫ്രിക്കയെത്തി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും. എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ക്വിന്റൻ ഡികോക്ക് മാത്രമാണു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ പുറത്തായത്. ഫസൽഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോൾഡാകുകയായിരുന്നു....
നാലു ട്രെയ്നുകൾ വഴി മാറ്റി വിടും
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പുറപ്പെടുത്ത 4 ട്രെയിൻ സർവീസുകളിൽ മാറ്റം. റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കിയത്. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചയും ജൂലൈ ഒന്നിനും എറണാകുളത്തു നിന്നും രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും....
ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ചു വീട്ടമ്മ മരിച്ചു
അങ്കമാലി: ദേശീയപാതയിൽ ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണ അന്ത്യം. അങ്കമാലി വേങ്ങൂർ മoത്തി പറമ്പിൽ ഷാജുവിന്‍റെ ഭാര്യ ഷിജി (44) യാണ് മരിച്ചത്.സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മകൻ രാഹുലിന് (22) ഗുരതരമായി പരുക്കേറ്റു അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്നടോറസ് ലോറി സ്ക്കൂട്ടറിൽ തട്ടി വലിച്ചുകൊണ്ടു പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ച വീണ ഷിജിയുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരേയും കറുകുറ്റി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷിജിക്ക്...
നികേഷ് പാലക്കാട് മത്സരിച്ചേക്കും
കൊച്ചി: കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക്. സി പി എം സജീവ പ്രവർത്തകനാകാനാണ് തീരുമാനം എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. നികേഷ് കുമാറിനെ പാലക്കാട് മത്സരിപ്പിച്ച് നിയമസഭയിലേക്ക് എത്തിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് നികേഷിന് ഉറപ്പ് കൊടുത്തതിൻ്റെ ഭാഗമായാണ് റിപ്പോർട്ടർ ടിവി വിട്ടതെന്നാണ് വിവരം. 28 വർഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് അദ്ദേഹം റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ നിന്നൊഴിഞ്ഞത് ഇത്തരമൊരു...
ക്രഷർ ഉടമയുടെ കൊല: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം മലയം സ്വദേശിയായ ഗുണ്ടാ നേതാവ് അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാളെ മുൻപും കൊലക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്‍റെ മൃതേദഹം തമിഴ്നാട് പൊലീസാണ് കണ്ടെത്തിയത്. പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി അറിഞ്ഞു. പരിശോധിച്ചപ്പോഴാണ് മൃതദേഹം...
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: അന്വേഷണ കമ്മീഷൻ പോരാ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ മലപ്പുറത്ത് മാത്രമായി സംസ്ഥാന സർക്കാർ രണ്ട് അംഗ കമ്മീഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നും മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. നേരത്തെ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ തന്നെ നടപ്പിലാക്കിയാൽ മതിയെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു....