Author: Staff Correspondent (Jyobish V)

Post

ധാർമിക മൂല്യമുള്ള വിദ്യാർത്ഥികളെയാണ് നാടിന് ആവശ്യം

ആലത്തിയൂർ:ദാറുൽ ഖുർആൻ അക്കാദമി ആലത്തിയൂരിൽ നിന്നും ഖുർആൻ പരിപൂർണ്ണമായും മനപ്പാഠമാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ധാന സംഗമം, അന്നൂർ ഹാഫിസ് സെറിമണിയുടെ ഉദ്ഘാടനം ഡോ.എം.പി അബ്ദുസമദ് സമദാനി .എം.പി നിർവഹിച്ചു. നൈമിഷികമായ ഐഹിക ജീവിതത്തിൻ്റെ ആനന്ദങ്ങളിലും ആസ്വാദനങ്ങളിലും മാത്രം അഭയം കണ്ടെത്തുകയും,ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ ജീവനൊടുക്കുകയും,സ്വന്തം മാതാവിനെ പോലും കൊല ചെയ്യാൻ മടിക്കാത്ത ക്രൂരമായ മനസ്സുകളുടെ ഉടമകളായി പുതു തലമുറ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഖുർആനിൻറെ വചനങ്ങൾ നെഞ്ചിലേറ്റിയ വിദ്യാർത്ഥികളെ അഭിനന്ദിക്കേണ്ടതുണ്ട് എന്നും ഖുർആൻ ജീവിതത്തിൻറെ വഴികാട്ടിയായി...

Post

വികസന പൂർണത ഉറപ്പ് വരുത്തണം – കുറുക്കോളി മൊയ്തീൻ

പുറത്തൂർ : തദ്ദേശ സ്ഥാപനങ്ങളിൽ വികസനത്തിനായുള്ള ഫണ്ടുകൾ വാർഡുകൾക്ക് തുല്യമായി വീതം വെക്കാതെ പദ്ധതികളുടെ അനിവാര്യത മനസിലാക്കി മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കിയാൽ മാത്രമേ തദ്ദേശ വികസന പൂർണത ഉറപ്പ് വരുത്താനാകൂ എന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെമ്പർ ആരതിപ്രദീപിന്റെ നേതൃത്വത്തിൽ ഡിവിഷനിലെ വാർഡ് മെംബർ മാർക്ക് നടത്തിയ വികസന സങ്കല്പ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ ആരതി പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടർ...

Post

മുസക്കുട്ടി (54) നിര്യാതനായി

താനാളുർ: കെ പുരം പുത്തൻതെരുജുമാ മസ്ജിദ് സമീപംപരേതനായഇയ്യാണത്തിൽ കുട്ടിരായിൻ എന്ന കുഞ്ഞുട്ടിയുടെ മകൻ മുസക്കുട്ടി (54)വെല്ലൂരിൽ ആശുപത്രിയിൽചികിത്സയിലിരിക്ക മരിച്ചു .മാതാവ്: മങ്ങാട്ടിൽ മറിയാമുഭാര്യ: ഫൗസിയമക്കൾ: സിദാൻ, ഹംന , സയാൻസഹോദരങ്ങൾ:ബഷീർസംഗം സിദ്ധിഖ്,റാബിയ, റംല, സാബിറ, ഫൗസിയ , സമീറ ഖബറടക്കംഇന്ന് രാത്രി 10മണിക്ക് പുത്തൻതെരു ജുമാ മസ്ജിദിൽ

Post

ഇസ് ലാമിനെ വിമർശിക്കുമ്പോൾ, പണ്ഡിതന്മാർ മൗനം വെടിയണം

തിരൂർ: സമൂഹത്തിന് നന്മയുടെ സന്ദേശം പകരേണ്ടത് പണ്ഡിത ധർമ്മമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസിൽ ഇസ് ലാമിയ്യ സംഘടിപ്പിച്ച സംസ്ഥാന പ്രബോധക സംഗമം അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് മാനവസമൂഹത്തെ വഴിതെറ്റിക്കാൻ ബോധപൂർവ്വം പരിശ്രമങ്ങൾ നടക്കുന്നതിനാൽ ദൈവിക സന്ദേശങ്ങൾ പകർന്നു നൽകാനും, നന്മ, തിന്മകൾ വേർതിരിച്ച് ബോധ്യപ്പെടുത്താനുമുള്ള പരിശ്രങ്ങൾ ജാഗ്രതയോടെ തുടരണം വെറുപ്പും വിദ്വേഷവും അല്ല, സ്നേഹും, സാഹോദര്യവും പുലർത്തുവാനുള്ള പാoങ്ങളാണ് പണ്ഡിതന്മാർ പുതു തലമുറക്ക് കൈമാറേണ്ടത്.ഇസ് ലാം വിമർശിക്കപ്പെടുമ്പോൾ ചുമതലകൾ നിർവ്വഹിക്കാൻ പണ്ഡിതന്മാർ...

Post

ജില്ലാ വിഭജനം നടപ്പിലാക്കണം:മനുഷ്യാവകാശ കൂട്ടായ്മ

തിരൂർ: ജനസംഖ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലാ വിഭജനം എത്രയും വേഗം നടപ്പിലാക്കി ജനങ്ങളുടെ ആവശ്യത്തിന് അടിയന്തിര പരിഗണന നൽകണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ )ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത്രയും ജനസംഖ്യയുള്ള ജില്ലയിൽ അടിസ്ഥാന വികസനത്തിന് സൗകര്യത്തിന് ജില്ല വിഭജിച്ച് രണ്ട് ജില്ലകളാക്കിയാൽ മാത്രമെ ജനങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണാൻ സാധിക്കുവെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡന്റ് ശശികുമാർ കാളികാവ്...

Post

കുടുംബം സ്വർഗ്ഗ കവാടം കാമ്പയിൻ: സ്നേഹസ്മിതം ഉപഹാരങ്ങൾ വിതരണം ചെയ്തു

തലക്കാട് : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ. എം മർകസുദ്ദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായിതെക്കൻ കുറ്റൂർ മേഖല സമിതി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. കുറ്റൂർ ഐ.ഇ.സി ഹാളിൽ നടന്ന സ്നേഹ സ്മിതം ഫാമിലി സംഗമം ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യാത്രാനുഭവങ്ങൾ, പേഴ്സണൽ ടെസ്റ്റ്,വിസ്മരിക്കാൻ കഴിയാത്ത ജീവിതാനുഭവങ്ങൾ, കുടുംബങ്ങളുടെ കൾച്ചറൽ ഇവൻ്റ്, വെളിച്ചം ക്വിസ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് ടി...

Post

ചേരുരാൽ സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുന്നാവായ : ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. ആസാദ് മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻ്റ് നാസർ ആയപ്പള്ളി അധ്യക്ഷനായി.നീണ്ട കാലത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ എം. ഖദീജാബി,എൻ. രമാകുമാരി, പി.ടി അബ്ദു റസാക്ക്, പി ഗോപി, കെ അജിത് കുമാർ, ജ്യോതിർമയി ദേവി, പി.മനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് രാജ്യ...

Post

AHSTA സംസ്ഥാന വൈസ് പ്രസിഡന്റായി മനോജ്‌ ജോസിനെ തെരഞ്ഞെടുത്തു

എ. എച്ച്. എസ്. ടി. എ. സംസ്ഥാന വൈസ് പ്രസിഡന്റായി മനോജ്‌ ജോസിനെ തെരഞ്ഞെടുത്തു.എം.എസ് എം. എച്ച് എസ്. എസ് കല്ലിങ്ങൽപറമ്പ് സ്കൂളിലെ ബോട്ടണി അധ്യാപകനും തിരൂർ സ്വദേശിയും ആണ്.

Post

തിരൂർ ഓടും IMCH മിനി മാരത്തോൺ എഡിഷൻ 5 സംഘടിപ്പിച്ചു

തിരൂർ :ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ വിപുലീകരിച്ച ഓർത്തോ പ്ലസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ തിരൂർ ഓടും IMCH മിനി മാരത്തോൺ എഡിഷൻ 5 സംഘടിപ്പിച്ചു.മാരത്തോൺ ബഹു.കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ ഫ്ലാഗ് ഓഫ് ചെയ്തു . കേരളത്തിൻ്റെ കായികക്ഷമത വർധിപ്പിക്കാനുള്ള വിവിധ പരിപാടികൾ കേരളസർക്കാർ കായിക വകുപ്പ് നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു.തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ,തിരൂർ സബ് ഇൻസ്‌പെക്ടർ വിശാഖ് കെ വിശ്വൻ ആശുപത്രി ഡയറക്ടർ...