തിരൂർ വെറ്റിലയിൽ നിന്നും ഇനി ഓയിലും

തിരൂർ വെറ്റിലയിൽ നിന്നും ഇനി ഓയിലും

തിരൂർ: വെറ്റില ഉത്പാദക കമ്പനിയുടെ വാർഷിക ജനറൽ ബോഡിയോഗം കായിക വകഫ് റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കമ്പനിയുടെ മച്ചിങ്ങ പാറയിലുള്ള ഓഫീസ് കെട്ടിടത്തിലാണ് വാർഷിക പൊതുയോഗം നടന്നത്. ചടങ്ങിൽ കമ്പനി ചെയർമാൻ മുത്താണിക്കട്ട് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഈ വർഷം കമ്പനി ഡൽഹിയിലേക്കും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തിരൂരിൽ നിന്നും റെയിൽവേ മാർഗ്ഗം വെറ്റില കയറ്റി അയക്കാൻ തുടങ്ങി. നബാർഡ്ന്റെ സഹായത്താൽ വെറ്റില നുള്ളാനുള്ള തൊഴിലാളികളുടെ ലേബർ ബാങ്ക് ആരംഭിച്ചു.

കമ്പനിക്ക് വളം നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിച്ചു. വെറ്റിലയിൽ നിന്നും ഓയിൽ എക്സ്ട്രാക്ട് ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. കമ്പനിക്ക് വെറ്റില നൽകി സഹായിച്ച കർഷകർക്ക് സൗജന്യ വളം വിതരണം നടത്തി.കമ്പനിക്ക് പുതിയ ഓഫീസ് മച്ചിങ്ങ പാറയിൽ ആരംഭിച്ചു. പാക്ക് ചെയ്യാനുള്ള ടാങ്ക്, പാക്കിങ് ഫെസ്റ്റിലിറ്റി എന്നിവ നിലവിൽ വന്നു. മലപ്പുറം ആത്മ പ്രൊജക്റ്റ് ഡയറക്ടർ പ്രകാശ് പുത്തൻ മഠത്തിൽ പദ്ധതി വിശദീകരണം നടത്തി. നോഡൽ ഓഫീസർ ബാബു ഷക്കീർ, കമ്പനി ഡയറക്ടർമാരായ വാസുദേവൻ, അശോക് കുമാർ, ചെറിയ മുണ്ടം കൃഷി ഓഫീസർ ഷഹനില, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കമ്പനി സിഇഒ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞവർഷം വരെ നഷ്ടത്തിൽ ആയിരുന്ന കമ്പനി ലാഭത്തിൽ ആയതായി CEO അറിയിച്ചു കമ്പനി ഡയറക്ടർ മേഘ സ്വാഗതവും ഡയറക്ടർ ജമാലുദ്ദീൻ നന്ദിയും പറഞ്ഞു. പുതിയ ചെയർമാനായി മുത്താണി ക്കാട്ട് അബ്ദുൽ ജലീലിനെ വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വൈസ് ചെയർമാനായി അശോക് കുമാർ തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published.