പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യം

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യം

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യമുയരുന്നു. തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യവുമായി ഷാഫി പറമ്പിൽ എംഎൽഎയും ബിജെപിയും ആണ് മുന്പോട്ട് വന്നിരിക്കുന്നത്.
പാലക്കാടിന്റെ ഏറ്റവും വലിയ ഉത്സവമാണ് രഥോത്സവം. രണ്ടും ഒരുമിച്ച് വരുന്നത് ഇവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും, ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവുമായി ചർച്ച  നടത്തുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.
വിശ്വപ്രസിദ്ധമായ കൽപ്പാത്തി ഉത്സവം തുടങ്ങുന്ന ആദ്യ ദിവസമാണ് നവംബർ 13 എന്നും പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 13ൽ നിന്ന് മാറ്റി നിശ്ചയിക്കണമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി ബിജെപിയും മുന്നോട്ടുവന്നു.

Leave a Reply

Your email address will not be published.